സ്വാതന്ത്ര്യദിനത്തിൽ ബിഎംടിസി യാത്രക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്; സർവകാല റെക്കോർഡിലെത്തിയതായി കോർപ്പറേഷൻ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ ബസ് സർവീസുകൾ സൗജന്യമാക്കി നടത്തിയ പരീക്ഷണത്തിൽ ബി എം ടി സി ബസ് സർവീസ് ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 61 ലക്ഷം എന്ന സർവകാല റെക്കോർഡിലെത്തിയതായി കോർപ്പറേഷൻ അറിയിച്ചു. മൊത്തം 5,051 ബസുകൾ സ്വാതന്ത്ര്യദിനത്തിൽ സർവീസ് നടത്തിയതായും 61.47 ലക്ഷം യാത്രക്കാരെ കയറ്റിയതായും ബിഎംടിസിയുടെ ചീഫ് ട്രാഫിക് മാനേജർ ഒരു പ്രസ്താവനയിൽ പറഞ്ഞു. 2022 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 28 ലക്ഷത്തിന്റെ ഇരട്ടിയിലേറെയായിരുന്നു ഇത്.

Read More

ബിഎംടിസിയുടെ സൗജന്യ യാത്ര ആകർഷിച്ചത് 35 ലക്ഷത്തോളം യാത്രക്കാരെ

ബെംഗളൂരു: തിങ്കളാഴ്ചത്തെ എല്ലാ ബസ് സർവീസുകളും സൗജന്യമാക്കിയുള്ള ബിഎംടിസിയുടെ പരീക്ഷണം, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വർധനയെത്തുടർന്ന് ബസുകളുടെ ക്ഷാമത്തിന്റെ നഗ്നയാഥാർത്ഥ്യം മുന്നിലെത്തിച്ചു. പ്രധാന ബസ് സ്റ്റാൻഡ് പരിസരങ്ങളായ മജസ്റ്റിക്, ശാന്തിനഗർ, മൈസൂരു റോഡ്, കെആർ മാർക്കറ്റ് എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകളാണ് ബസുകൾക്കായി കാത്തുനിന്നത്. കെആർ മാർക്കറ്റിൽ അക്ഷമരായ ജനക്കൂട്ടം ഓട്ടോറിക്ഷകൾ തേടാൻ ശ്രമിച്ചതോടെ പല റൂട്ടുകളിലേക്കും ബസുകൾ അപര്യാപ്തമായിരുന്നു. എന്നിരുന്നാലും, തിങ്കളാഴ്ച യാത്രക്കാരുടെ എണ്ണം 35 ലക്ഷം കടന്നതായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഉദ്യോഗസ്ഥർ പറഞ്ഞു. ഒമ്പത് വർഷം മുമ്പ് കണ്ട പ്രതിദിനം…

Read More

സ്വാതന്ത്ര്യദിനാഘോഷവും രജത ജൂബിലിയും  സൗജന്യ യാത്ര ഒരുക്കി ബിഎംടിസി

ബെംഗളൂരു: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടേയും 25-ാം വാർഷികത്തിന്റെയും ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഓഗസ്റ്റ് 15-ന് റെഗുലർ, വോൾവോ ഉൾപ്പെടെ എല്ലാ ബസുകളിലും സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന  രജതജൂബിലിയോടനുബന്ധിച്ച് സമർപ്പിച്ച നിർദ്ദേശം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അംഗീകരിച്ചതായി ബിഎംടിസി പ്രസിഡന്റ് നന്ദീഷ് റെഡ്ഡി പറഞ്ഞു.

Read More

കണ്ടക്ടർ ഇല്ലാത്ത ബസ് സർവീസുകൾക്കുള്ള റൂട്ടുകൾ തിരഞ്ഞ് ബിഎംടിസി

bmtc bus

ബെംഗളൂരു: ജീവനക്കാരുടെ ക്ഷാമം പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങിയതിനാൽ, കണ്ടക്ടറുടെ അഭാവം പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത 500 റൂട്ടുകൾ കണ്ടെത്താൻ, ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതിനാൽ ബിഎംടിസി റൂട്ടുകളിൽ കണ്ടക്ടർ ഇല്ലാത്ത സർവീസുകൾ അവതരിപ്പിക്കും. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ജീവനക്കാരുടെ, പ്രത്യേകിച്ച് ഡ്രൈവർമാരുടെ കുറവുണ്ട്, അതുകൊണ്ടുതന്നെ 500-ലധികം ബസുകളാണ് നിരത്തിലിറക്കാതെ കിടക്കുന്നുത്. ഇത് കോവിഡിന് മുമ്പുള്ള ഷെഡ്യൂളുകളെ അപേക്ഷിച്ച് സേവനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായി. “പ്രീ-പാൻഡെമിക് സേവനങ്ങളുമായി പൊരുത്തപ്പെടുന്നതിന് പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് കുറഞ്ഞത് 2,000 ജീവനക്കാരെങ്കിലും ആവശ്യമാണ്. എന്നാൽ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാൽ, ചില റൂട്ടുകളിൽ…

Read More

ബിഎംടിസി ആപ്പിലൂടെ ജൂലൈയിൽ വിറ്റത് 2.5 കോടിയുടെ ടിക്കറ്റുകൾ

ബെംഗളൂരു: ബിഎംടിസി ആപ്പിലൂടെ ജൂലൈ മാസത്തിലെ ആദ്യ 20 ദിവസങ്ങൾ കൊണ്ട് വിറ്റഴിച്ചത് 2.5 കോടി രൂപയുടെ ടിക്കറ്റുകളും പാസ്സുകളും. ജൂൺ മാസത്തിൽ അത് 1.48 കോടി ആയിരുന്നു. മെയ് മാസത്തിൽ അത് 82 ലക്ഷം ആയിരുന്നു. പ്രതിമാസ പാസ് എടുക്കുന്നത് ലളിതമാക്കിയതാണ് വരുമാനം കൂടാൻ കാരണം ആയതെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. നേരത്തെ പ്രതിമാസ പാസ്സ് പേപ്പർ പാസ്സ് ആയിരുന്നപ്പോൾ ഒന്നാം തിയ്യതി മുതൽ മാസം അവസാനം വരെ ആയിരുന്നു പാസിന്റെ കാലാവധി. ഈ മാസം മുതൽ ടുമോക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച്…

Read More

ബിഎംടിസി ഡിപ്പോ, ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം ലഭ്യമാകും 

ബെംഗളൂരു: ഡീസൽ സബ്സിഡി പിൻവലിച്ച നഷ്ടം നികത്താനായി ബിഎംടിസി. ഡിപ്പോകളിൽ നിന്നും ഇനി സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. 30 ഡിപ്പോകളിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്ന് ബിഎംടിസി ഐടി ഡയറക്ടർ എ. വി സൂര്യ സെൻ അറിയിച്ചു. ജയനഗർ, കത്രിഗുപ്പെ, ദീപാഞ്ജലി നഗർ, ചിക്ക ബേട്ടഹള്ളി, പുട്ടനഹള്ളി, യെലഹങ്ക, കെങ്കേരി തുടങ്ങി 7 ഡിപ്പോകളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമായി തുടങ്ങും. പമ്പിനു പുറമെ എടിഎം, ഇലക്ട്രോണിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ, ഭക്ഷണശാല എന്നിവയും ആരംഭിക്കാൻ പദ്ധതി ഉള്ളതായി അധികൃതർ അറിയിച്ചു.

Read More

ഡീസൽ ക്ഷാമം സർവിസുകളെ ബാധിക്കില്ല: ബിഎംടിസി

ബെംഗളൂരു: ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സിറ്റി ബസ് സർവീസുകളെ ബാധിക്കില്ലെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി ബിഎംടിസി. അതേസമയം, ഡീസൽ വില ക്രമാതീതമായി വർധിക്കുന്ന കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. വ്യാവസായിക (ബൾക്ക്) ആവശ്യത്തിന് വാങ്ങുന്ന വിഭാഗത്തിൽപ്പെട്ട കോർപ്പറേഷന് വിൽക്കുന്ന ഡീസൽ വില ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കുന്ന ചില്ലറ വിലയേക്കാൾ 30 രൂപ കൂടുതലാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20: ബെംഗളൂരു മെട്രോയ്ക്ക് പിന്നാലെ ബിഎംടിസിയും പ്രവർത്തന സമയം നീട്ടുന്നു

ബെംഗളൂരു : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ക്രിക്കറ്റ് മത്സരം നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്നതിനാൽ ബെംഗളൂരു മെട്രോയും ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (ബിഎംടിസി) ഞായറാഴ്ച പ്രവർത്തന സമയം നീട്ടാൻ തീരുമാനിച്ചു. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പ്രസ്താവന പ്രകാരം ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിൻ (ബൈപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് പുറപ്പെടും, മജസ്റ്റിക്കിലെ നാദപ്രഭു കെംപഗൗഡ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾ പുലർച്ചെ 1.30 ന് പുറപ്പെടും. അതേസമയം, ബെംഗളൂരു മെട്രോ…

Read More

വിദ്യാർത്ഥികളുടെ ബസ് പാസ് കാലാവധി നീട്ടി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) സ്‌കൂൾ വിദ്യാർത്ഥികളുടെ ബസ് പാസുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി. ടിക്കറ്റ് നിരക്ക് നൽകാനോ പാസ് ഇല്ലങ്കിൽ ബസിൽ നിന്ന് ഇറങ്ങാനോ കണ്ടക്ടർമാർ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതായി കഴിഞ്ഞ ആഴ്ചകളിൽ, സ്കൂളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ ബിഎംടിസി ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ തങ്ങളുടെ ഫീസ് രസീതോ തിരിച്ചറിയൽ കാർഡോ കാണിച്ചിട്ടും കണ്ടക്ടർമാർ വിദ്യാർത്ഥികളോടെ ഈ അനീതി തുടരുന്നതായിട്ടാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ബിഎംടിസി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരാതി സെല്ലിൽ ഇത്തരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടക്ടർമാർ…

Read More

ഇന്ന് മുതൽ സർ എംവി ടെർമിനലിലേക്ക് ബിഎംടിസി ഫീഡർ ബസുകൾ ഓടിത്തുടങ്ങും

ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) തിങ്കളാഴ്ച മുതൽ ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് (എസ്‌എംവിബി) മൂന്ന് ട്രെയിനുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ, അയൽ പ്രദേശങ്ങളിൽ നിന്ന് ടെർമിനലിനെ ബന്ധിപ്പിക്കുന്ന അഞ്ച് മെട്രോ ഫീഡർ സർവീസുകൾ ബിഎംടിസി നടത്തും. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 10 ബസുകൾ വിന്യസിച്ചിട്ടുണ്ട്, ഇത് പുതിയ ടെർമിനലിനെ ചന്നസാന്ദ്ര (എംഎഫ്-1ഇ), സെൻട്രൽ സിൽക്ക് ബോർഡ് (എംഎഫ്-5), ബാനസവാടി, സുബ്ബയ്യനപാല്യ (എംഎഫ്-7എ), നാഗവാര (എംഎഫ്-7ബി) കൂടാതെ മൂന്നേകൊലാലു ക്രോസ് (MF-9) എന്നിവയുമായി ബന്ധിപ്പിക്കും. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ…

Read More
Click Here to Follow Us