സ്വാതന്ത്ര്യദിനത്തിൽ ബിഎംടിസി യാത്രക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്; സർവകാല റെക്കോർഡിലെത്തിയതായി കോർപ്പറേഷൻ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ ബസ് സർവീസുകൾ സൗജന്യമാക്കി നടത്തിയ പരീക്ഷണത്തിൽ ബി എം ടി സി ബസ് സർവീസ് ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 61 ലക്ഷം എന്ന സർവകാല റെക്കോർഡിലെത്തിയതായി കോർപ്പറേഷൻ അറിയിച്ചു. മൊത്തം 5,051 ബസുകൾ സ്വാതന്ത്ര്യദിനത്തിൽ സർവീസ് നടത്തിയതായും 61.47 ലക്ഷം യാത്രക്കാരെ കയറ്റിയതായും ബിഎംടിസിയുടെ ചീഫ് ട്രാഫിക് മാനേജർ ഒരു പ്രസ്താവനയിൽ പറഞ്ഞു. 2022 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 28 ലക്ഷത്തിന്റെ ഇരട്ടിയിലേറെയായിരുന്നു ഇത്.

Read More
Click Here to Follow Us