സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 7 പേർക്ക് സാരമായി പരിക്കേറ്റു 

ബെംഗളൂരു: ബെലഗാവിയിൽ ശനിയാഴ്ച അർദ്ധരാത്രി ഗോകാക്ക് താലൂക്കിലെ അക്കത്തൻഗരഹല ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീടിന്റെ ഓടുകൾ പറന്നു പോകുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. രാജശ്രീ നിർവാണി, അശോക നിർവാണി, സോമനഗൗഡ നിർവാണി, ദീപാ നിർവാണി, മക്കളായ നവീന നിർവാണി, വിദ്യാ നിർവാണി, 9 മാസം പ്രായമുള്ള ബസനഗൗഡ നിർവാണി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ബെൽഗാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ…

Read More

ക്ഷേത്രത്തിന് നേരെ ബോംബെറിഞ്ഞത് പ്രാർത്ഥന ഫലിക്കാത്തതിന്റെ പേരിൽ ; വിചിത്ര മൊഴിയുമായി പ്രതി

ചെന്നൈ: പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ് ഉണ്ടായി. ബോംബെറിഞ്ഞ മുരളീകൃഷ്ണ എന്നയാളാണ് പോലീസ് പിടിയിലായത്. ക്ഷേത്രത്തിൽ സ്ഥിരമായി ദർശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ. പ്രാർത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസിനോട് പ്രതി പറഞ്ഞു . ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു. ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക്…

Read More

മരണം 3; വെന്റിലേറ്ററിലായിരുന്ന 12 കാരിയും മരിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്. ഇവരുടെ പൊള്ളല്‍ ഗുരതരമല്ല. ചികിത്സയിലുള്ള എല്ലാവര്‍ക്കും പൊള്ളലാണുണ്ടായിരിക്കുന്നത്. മറ്റ് പരിക്കുകള്‍ ഇവര്‍ക്കാര്‍ക്കും കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Read More

സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍; സ്ഥിരീകരിച്ച് പോലീസ് 

കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച്‌ റിമോട്ട് ഉപയോഗിച്ച്‌ ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് റിപ്പോർട്ട്‌. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ്…

Read More

കളമശ്ശേരി സ്ഫോടനം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി, സമൂഹ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

കൊച്ചി: കളമശേരി സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ്. സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ്. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

നവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി

ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്‌ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.

Read More

കളമശേരി ബോംബ് സ്ഫോടനം; ഒരാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്‌

തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

Read More

കളമശ്ശേരി സ്ഫോടനം; പൊട്ടി തെറിച്ചത് സ്ഫോടക വസ്തുവെന്ന് ഡിജിപി

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി. നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്‌. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്‌. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി…

Read More

ഹോട്ടലിൽ സ്റ്റീം ബോയ്‌ലർ പൊട്ടിത്തെറിച്ച് മൂന്നുജീവനക്കാർക്ക് പരിക്ക് 

ബെംഗളൂരു : നാഗർഭാവിയിൽ ഹോട്ടലിൽ സ്റ്റീം ബോയ്‌ലർ പൊട്ടിത്തെറിച്ച് മൂന്നുജീവനക്കാർക്ക് പരിക്കേറ്റു. രവികുമാർ (20), കാർത്തിക് (18), ഐശ്വര്യ (18) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ നമ്മൂര തിണ്ടി ഹോട്ടലിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് നിരവധി പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ജ്ഞാനഭാരതി പോലീസ് ഹോട്ടൽ സന്ദർശിച്ചു.

Read More

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

ബെംഗളൂരു:മണ്ഡ്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിനു തീപ്പിടിച്ച് അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപ്പിടിത്തത്തിൽ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ കത്തി നശിച്ചതായി പറയുന്നു . വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് മണ്ഡ്യയിലെ ഷോറൂമിൽ നിന്ന് 85000 രൂപയ്ക്ക് മധുരാജ് ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങിയത്. ചാർജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിർത്തിയത്. മിനിറ്റുകൾക്കകം സ്കൂട്ടറിന്റെ ബാറ്ററിപൊട്ടിത്തെറിക്കുകയായിരുന്നു. തീ സ്കൂട്ടറിലേക്കും പടർന്നു. അപകടസമയത്ത് അഞ്ച്പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ ആരും തീപ്പിടിത്തമുണ്ടായപ്പോൾ സ്കൂട്ടറിനു സമീപത്തുണ്ടായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ…

Read More
Click Here to Follow Us