ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ നിരവധി ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ഷോ ആദ്യമായി വരുന്നത്. കൊണ്ടും കൊടുത്തും മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരാർത്ഥികളും ഒപ്പം സൂപ്പർ താരം മോഹൻലാലിന്റെ അവതരണം കൂടി ആയതോടെ ഷോ മലയാളികള്‍ ഏറ്റെടുത്തു. മലയാളത്തില്‍ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്. സാബുമോൻ, മണിക്കുട്ടൻ, ദില്‍ഷ പ്രസന്നൻ, അഖില്‍ മാരാർ, ജിന്റോ എന്നിവരാണ് ഓരോ സീസണിലിലും കിരീടം ചൂടിയവർ. കൊവിഡിനെ തുടർന്ന് സീസണ് 2 പകുതിക്ക്…
Read MoreTag: Bigboss
ബിഗ് ബോസ് സീസൺ 6; മുടിയനും ദേവികയും ഉൾപ്പെടെ മത്സരാർത്ഥികൾ ഇവർ
ബിഗ് ബോസ് സീസണ് 6 ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്കാണ് ഈ സീസണ് ലോഞ്ച് ചെയ്യുന്നത്. മോഹൻലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വളരെ പുതുമയുള്ളതായിരിക്കും ഇത്തവണത്തെ ഷോ എന്നാണ് റിപ്പോർട്ടുകള്‍. ഏതൊക്കെ സെലിബ്രിറ്റികളായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉപ്പും മുളക് എന്ന ജനപ്രിയ പരമ്പരയില്‍ ‘മുടിയൻ (വിഷ്ണു)’ എന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റിഷി കുമാർ ഈ സീസണില്‍ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടാതെ കുടുംബവിളക്കില്‍ ‘വേദിക’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരണ്യ ആനന്ദും സീരിയല്‍ നടി…
Read Moreബിഗ് ബോസ് സീസൺ 6 ; പ്രേക്ഷകർ കാത്തിരുന്ന ആ തിയ്യതി പുറത്ത്
ബിഗ് ബോസ് മലയാളം സീസണ് 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചില്‍ ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകള്‍ ആണ് കഴിഞ്ഞ ദിവസം വരെ നടന്നിരുന്നത്. ഇപ്പോള്‍ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകള്‍ പ്രകാരം മത്സരാർത്ഥികള്‍ക്കായുള്ള പ്രാഥമിക ഓഡിഷനുകള്‍ ജനുവരി 17,1 8 തീയതികളില്‍ നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസണ് ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാല്‍ തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ…
Read Moreബിഗ് ബോസ് അടുത്ത സീസൺ ഉടൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബിഗ് ബോസ് ഷോയ്ക്ക് മലയാളികൾ ഉൾപ്പെടെ വലിയൊരു കൂട്ടം ആരാധകരാണുള്ളത്. ആറാം തവണയും മലയാളത്തിലേക്ക് ഷോ എത്തുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ. ഷോ യുടെ പുതിയ പ്രൊമോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സാധാരണ രണ്ട് ബെഡ്റൂമുകളാണ് മലയാളത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ അത് ഒരെണ്ണമായി മാറിയിരുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്ന സീസണില്‍ നാല് ബെഡ് റൂമുകള്‍ ഉണ്ടാവുമെന്ന വിവരമാണ് വന്നിരിക്കുന്നത്. പ്രൊമോയിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ ഇത്തവണ കളികള്‍ മാറി മറിയുമെന്നാണ് ആരാധകരും പറയുന്നത്. പ്രൊമോ വീഡിയോയുടെ താഴെ മത്സരത്തെ പറ്റിയുള്ള മുന്‍വിധിയോട്…
Read Moreബിഗ് ബോസ് സീസൺ 6 ഉടൻ!!! ബീന ആന്റണി മുതൽ ഹണി റോസ് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ… അറിയാം ആരൊക്കെയെന്ന്
ഏറെ ആരാധകരുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസണ് ആറിന് തിരശ്ശീല ഉയരാൻ ഇനി അധിക ദിവസങ്ങളില്ല. ആരായിരിക്കും ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികള്‍ എന്ന് പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും സോഷ്യല്‍ മീഡിയയും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റില്‍ നടി ഹണി റോസ്,ബീന ആന്റണി മുതല്‍ ശാലു പേയാട് വരെയുണ്ട്. ഹണി റോസ്, ബാല, നടി ദീപ തോമസ്, സോഷ്യല്‍ മീഡിയ താരം അമല ഷാജി, നടി ബീന ആന്റണി, രേഖ രതീഷ്, സീക്രട്ട്…
Read Moreറെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാവുന്നു? വൈറലായി ഫോട്ടോസ്
ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്ന റെനീഷയുടെയും വിഷ്ണുവിന്റെയും ഫോട്ടോകൾ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹമെന്ന രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകള്‍ക്ക് ഒടുവില്‍ വിരാമമായിരിക്കുകയാണ്. വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് ഇരുവരും തുറന്നു പറയുന്നു. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും ആരാധകരെ അറിയിച്ചു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് മറുപടി…
Read Moreബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി. ‘‘പറയാൻ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്. ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്.…
Read Moreകന്നഡ ബിഗ് ബോസ് സീസൺ 10 ലെ മറ്റൊരു സ്ഥാനാർഥി കൂടി കേസിൽ
ബെംഗളൂരു: ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കന്നഡ ബിഗ് ബോസ് സീസൺ 10 മത്സരാർത്ഥി തനിഷ കുപ്പണ്ടയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഖില കർണാടക ഭോവി കമ്മ്യൂണിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് എ പി പത്മയാണ് ബംഗളൂരുവിലെ കുമ്പൽഗോഡു പോലീസ് സ്റ്റേഷനിൽ എസ്ടി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷോയ്ക്കിടെ മറ്റൊരു മത്സരാർത്ഥി ഡ്രോൺ പ്രതാപുമായുള്ള സംഭാഷണത്തിനിടെ തനിഷ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു. അത് സമുദായത്തിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അവൾക്കെതിരെ അട്രോസിറ്റി കേസ് ഫയൽ ചെയ്തത്…
Read Moreവിവാദം ചൂടുപിടിച്ചതോടെ റിയാലിറ്റി ഷോയിൽ നിന്നും കോൺഗ്രസ് എംഎൽഎ പിന്മാറി
ബെംഗളുരു: കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പിന്മാറി. എംഎൽഎ യുടെ റിയാലിറ്റി ഷോ പ്രവേശനം വിവാദമായതോടെയാണ് പിന്മാറിയത്. 100 ദിവസം എംഎൽഎ പൊതു ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വെറും 3 മണിക്കൂർ മാത്രമാണ് ഷോയിൽ ചിലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Read Moreബിഗ് ബോസിലേക്ക് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ
ബെംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എ. റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എം.എൽ.എ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലെത്തുന്നത്. എം.എൽ.എ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. പിന്നാലെ വിഷയം ചർച്ചയാകുകയും എം.എൽ.എക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്. അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ…
Read More