ഗേറ്റ് തുറക്കാനാകാതെ സെക്യൂരിറ്റി, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കുടുങ്ങി

ബെംഗളൂരു : സുരക്ഷാ ഉദ്യോഗസ്ഥന് അറൈവൽ ഗേറ്റ് തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് മാലിദ്വീപിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ബെംഗളൂരുവിലെത്തിയ യാത്രക്കാരെ ബുധനാഴ്ച രാത്രി അന്താരാഷ്ട്ര അറൈവൽ ടെർമിനലിൽ 20 മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട്. മാലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എയർഇന്ത്യ എഐ 266 വിമാനത്തിലെ 113 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ടെർമിനലിലേക്കുള്ള ഗേറ്റിൽ കാത്തുനിൽക്കേണ്ടി വന്നതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. “കാരണങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ഞങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന്…

Read More

വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായി ബി.ഐ.എ.എൽ

warning bengaluru airport

ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള ചില ഭാഗങ്ങളിൽ യാത്രക്കാർ വെള്ളക്കെട്ടും മന്ദഗതിയിലുള്ള ഗതാഗതവും നേരിടേണ്ടിവരും അതുകൊണ്ടുതന്നെ മുൻകൂട്ടി വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിനായി യാത്രയ്ക്ക് കൂടുതൽ സമയം മുൻകൂട്ടി യാത്ര ആരംഭിക്കാനും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും യാത്രക്കാരോട് നിർദ്ദേശിക്കുന്നു, തുടർ സഹായത്തിനോ ചോദ്യങ്ങൾക്കോ ​​ഞങ്ങളെ 080-22012001 വിളിക്കുക. ഞങ്ങളുടെ ടാക്സി ഓപ്പറേറ്റർമാർ വഴി റൈഡുകൾ ബുക്ക് ചെയ്യുമ്പോൾ നിലവിലെ സാഹചര്യം കൊണ്ട് അവർക്ക് കൂടുതൽ കാത്തിരിപ്പ് സമയമായേക്കാം അതിന് ഒരു ബദലായി, യാത്രക്കാർക്ക് ബിഎംടിസി വോൾവോ ബസുകളും കാർ വാടകയ്‌ക്കെടുക്കുന്ന സേവനങ്ങളും ലഭ്യമാക്കുന്നതാണ്. ഈ…

Read More

കെഐഎ ടെർമിനൽ 2; സമയകാലാവതി നീട്ടി ബിഐഎഎൽ

ബെംഗളൂരു: ഏറെ നാളായി മുടങ്ങിക്കിടന്ന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (കെഐഎ) ടെർമിനൽ 2 (ടി2) ഈ വർഷം അവസാന പാദത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് ഓപ്പറേറ്ററായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയിച്ചു. പകർച്ചവ്യാധിയും തുടർന്നുണ്ടായ തൊഴിലാളി ക്ഷാമവുമാണ് കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 13,000 കോടി രൂപയുടെ ടെർമിനൽ രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 2.54 ലക്ഷം ചതുരശ്ര മീറ്ററും രണ്ടാമത്തേതിൽ 4.41 ലക്ഷം ചതുരശ്ര മീറ്ററുമാണ് നിർമിക്കുക. അതിനു ചുറ്റും ഒരു വലിയ ഔട്ട്ഡോർ ഗാർഡൻ ഉള്ള ഒരു തടാകവും ഉണ്ടാകും. ഒന്നാം…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ ഇന്നൊവേഷൻ സെന്ററിനായി; ബിഐഎഎൽ, ആമസോൺ വെബ് സർവീസ് ഒന്നിക്കുന്നു

ബെംഗളൂരു: കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഓപ്പറേറ്ററായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ), ആമസോൺ.കോം കമ്പനിയായ ആമസോൺ വെബ് സർവീസസുമായി (എഡബ്ല്യുഎസ്) ചേർന്ന് വിമാനത്താവളത്തിൽ ഒരു ജോയിന്റ് ഇന്നൊവേഷൻ സെന്റർ (ജെഐസി) സ്ഥാപിക്കാൻ പ്രവർത്തിക്കുന്നു. കൂടാതെ വ്യോമയാനരംഗത്ത് ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിക്കുമെന്നും ബിഐഎഎൽ പറഞ്ഞു. ചൈനയ്ക്ക് പുറത്ത് എഡബ്ലിയുഎസ് സ്ഥാപിച്ച ആദ്യത്തെ ജെഐസി ആണിത്, ഇത് വ്യോമയാന വ്യവസായത്തിന്റെ പുരോഗതിക്കായി സമർപ്പിക്കപ്പെട്ട ആദ്യത്തേതാണ്, എന്ന് ബിഐഎഎൽ അവകാശപ്പെട്ടു. “ഏവിയേഷൻ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, യൂട്ടിലിറ്റികൾ, മൊബിലിറ്റി എന്നിവയിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് സമഗ്രമായ പ്രോഗ്രാം ഓഫറുകളും ഉപഭോക്താക്കളെ…

Read More

വിമാനത്താവളത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം വരുന്നു.

ബെംഗളൂരു: ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം മെയ് 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥാപിക്കുമെന്ന് ബെംഗളൂരു ഇന്റർനാഷണൽഎയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഡോ. നരേഷ് ഷെട്ടി, ഡോ. നന്ദകുമാർ ജയറാം, ഡോ. അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സമിതി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകും. ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടെ എല്ലാ ജീവനക്കാരെയും കർണാടക സർക്കാർ നൽകും.അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കും. കേന്ദ്രത്തിൽ ഒരു ഫാർമസി, പാത്തോളജി യൂണിറ്റ്, നഴ്‌സുമാരുടെ സ്റ്റേഷൻ, വിശ്രമമുറികൾ,…

Read More

ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ഗോൾഡൻ പീകോക്ക് അവാർഡ്

ബെംഗളൂരു: ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ( ബിയാൽ) അതിന്റെ പ്രധാന സി‌ എസ് ‌ആർ പദ്ധതിയായ നമ്മ ശിക്ഷണക്ക്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടർമാരിൽ നിന്ന് ഗോൾഡൻ പീകോക്ക് ദേശീയ സി‌ എസ് ആർ അവാർഡ് 2020 നേടി. സർക്കാർ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് നമ്മ ശിക്ഷണയിലൂടെ ലക്ഷ്യമാക്കുന്നത്. “എയർപോർട്ടിന് സമീപമുള്ള കമ്മ്യൂണിറ്റിയുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ട് ബിയാലിന്റെ വിദ്യാഭ്യാസ പരിപാടികൾ അർത്ഥവത്തായ സ്വാധീനം ചെലുത്തി. വിദ്യാഭ്യാസം ഒരു ദീർഘകാല നിക്ഷേപമാണെന്നും ജീവിതത്തിൽ സ്ഥിരമായ സ്വാധീനം ചെലുത്തുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നു, ശരിയായ ദിശയിലാണ് ഞങ്ങളുടെ പ്രവർത്തികൾ…

Read More
Click Here to Follow Us