ഗേറ്റ് തുറക്കാനാകാതെ സെക്യൂരിറ്റി, ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കുടുങ്ങി

ബെംഗളൂരു : സുരക്ഷാ ഉദ്യോഗസ്ഥന് അറൈവൽ ഗേറ്റ് തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് മാലിദ്വീപിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ബെംഗളൂരുവിലെത്തിയ യാത്രക്കാരെ ബുധനാഴ്ച രാത്രി അന്താരാഷ്ട്ര അറൈവൽ ടെർമിനലിൽ 20 മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട്.

മാലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എയർഇന്ത്യ എഐ 266 വിമാനത്തിലെ 113 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ടെർമിനലിലേക്കുള്ള ഗേറ്റിൽ കാത്തുനിൽക്കേണ്ടി വന്നതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

“കാരണങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ഞങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നു. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം പ്രദാനം ചെയ്യുന്നതിലാണ് ബിഐഎഎൽ ന്റെ മുൻ‌ഗണന, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും എന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts