ബെംഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി കന്നട നടി രംഗത്ത് . കന്നട ചിത്രം ‘പെന്റഗണി’നെ താരമാണ് സുശാന്‍ എന്ന യൂട്യൂബര്‍ക്കെതിരെ മല്ലിശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന രീതിയിൽ അവതാരകൻ പെരുമാറിയെന്ന് നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകൾ ചെയ്താണ് ഇവിടെ വരെ എത്തിയത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത്…
Read MoreTag: bengaluruvartha
എസ്ഡിപിഐ 100 സീറ്റിൽ മത്സരിക്കും
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങി എസ്.ഡി.പി.ഐ. പാര്‍ട്ടി കര്‍ണാടക ജനറല്‍ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജുമായ അഫ്‌സാര്‍ കുഡ്‌ലികരെയാണ് പ്രഖ്യാപനം നടത്തിയത്. 19 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് എസ്.ഡി.പി.ഐ. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് കേസടക്കം മുസ്‌ലിം വിഷയങ്ങളില്‍ സജീവമായി ഇടപെട്ട പാര്‍ട്ടി കൂടിയാണ്. അതുകൊണ്ടു തന്നെ എസ്.ഡി.പി.ഐ സജീവമായി മത്സരരംഗത്തെത്തുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനും ജെ.ഡി.എസിനും വലിയ തിരിച്ചടിയാകും. ഇതോടൊപ്പം അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ…
Read Moreബെംഗളൂരു- അബുദാബി എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി
ബെംഗളൂരു: 200-ലധികം യാത്രക്കാരുമായി പോയ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിമാനത്തില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന്, നാല് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9.07ന് ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുളള എയഗര്‍വേയ്‌സിന്റെ ഇവൈ 237 വിമാനം പറന്നുയര്‍ന്നു. പിന്നീട് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്ക് ശേഷം യാത്രക്കാരും ഒരു ഡസനിലധികം ക്രൂ അംഗങ്ങളും നിറഞ്ഞ വിമാനത്തിനുളളില്‍ ക്യാബിന്‍ മര്‍ദ്ദം കുറയുന്നത് പൈലറ്റുമാരാണ്…
Read Moreഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്ന്
ബെംഗളൂരു: വര്‍ക്കല അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി താന്നിമൂട് വീട്ടില്‍ സുനില്‍ കുമാര്‍ പിടിയിലായി. ഫെബ്രുവരി എട്ടാംതീയതിയായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് 32കാരിയെ സുനില്‍കുമാര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കി തിരിച്ചെത്തിയ യുവതിയുടെ സഹോദരിയാണ് സുനില്‍കുമാര്‍ പീഡിപ്പിക്കുന്നത് കാണുന്നത്. സഹോദരി ബഹളം വച്ചതോടെ സുനില്‍കുമാര്‍ ഓടി രക്ഷപ്പെട്ടു, മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം, കായലില്‍ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍…
Read Moreആൾക്കൂട്ട കൊലപാതകം, 5 പേർ കസ്റ്റഡിയിൽ
ബെംഗളൂരു: രാമനഗര ജില്ലയിലെ സാതന്നൂരില്‍ കന്നുകാലിക്കച്ചവടക്കാരന്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പശു സംരക്ഷണ സംഘടനാ നേതാവുള്‍പ്പെടെ അഞ്ചോളം പേര്‍ പോലീസ് കസ്റ്റഡിയില്‍. 38 കാരനായ ഇദ്രിസ് പാഷയാണ് മര്‍ദനമേറ്റു മരിച്ചത്. പശു സംരക്ഷണസേന എന്ന സംഘടനയുടെ നേതാവായ പുനീത് കേരെഹള്ളിയും കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളത്. പുനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ മണ്ഡ്യയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഇദ്രിസിനെ പുനീതും സംഘവും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കന്നുകാലികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ അനുമതി രേഖകള്‍ കാണിച്ചപ്പോള്‍ ഇവര്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് ഇദ്രിസിന്‍റെ കൂടെയുണ്ടായിരുന്നവര്‍…
Read Moreവിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കും ; യെദ്യൂരപ്പ
ബെംഗളൂരു: വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കില്ല. വരുണയില്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദ്യൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്‍റെ പിന്‍ഗാമിയാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വരുണയില്‍ നിര്‍ത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രചാരണം…
Read Moreഅഴിമതി കേസിൽ ബിജെപി എംഎൽഎ യും മകനും ഒരേ ജയിലിൽ
ബെംഗളൂരു: അഴിമതിക്കേസിൽ ബിജെപിയും മകനും ഒരേ ജയിലിൽ. ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത ബിജെപി മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഇതേ കേസിൽ വിരുപാക്ഷയുടെ മകൻ പ്രശാന്തും ബെംഗളൂരു ജയിലിലാണ്. കർണാടക സ്റ്റേറ്റ് ഒഡിറ്റ് ആൻഡ് ബാങ്ക്സ് സർവീസസ് ഓഫീസറായ പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഏപ്രിൽ 10ന് തീരുമാനമെടുക്കും. കൈക്കൂലി കേസിൽ ലോകായുക്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് രണ്ടിനാണ് വിരുപാക്ഷയുടെ ക്രസന്റ് റോഡിലെ ഓഫീസിൽ 40 ലക്ഷം രൂപയുടെ…
Read Moreസഹ വനിതാ താരത്തിന്റെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി, പരാതിയുമായി യുവതി
ബെംഗളൂരു: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു കേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഹ വനിതാ കായികതാരം തന്റെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ജ്ഞാനഭാരതി പോലീസിൽ വനിതാ വോളിബോൾ താരത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോൾ താരം മൊബൈൽ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മൊബൈൽ വാങ്ങി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ വോളിബോൾ താരം ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകർത്തിയത് ഇവർ നിഷേധിച്ചു. പുറത്തുനിന്നുള്ള…
Read Moreപശുക്കടത്ത് ആരോപിച്ച് കച്ചവടക്കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കന്നുകാലി കച്ചവടക്കാരനെ പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തി. ഇന്നലെയാണ് സംഭവമുണ്ടായത്. ഇദ്രീസ് പാഷയെന്നയാളാണ് കൊല്ലപ്പെട്ടത്. പുനീത് കാരേഹളിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പുനീതും കൂട്ടാളികളും പാഷയോട് രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. പാഷയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധവുമുണ്ടായി. പാഷയുടെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ഏറ്റെടുക്കാന്‍ ഇവര്‍ തയാറായത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പുനീത് പാഷയെ നിരന്തരമായി…
Read Moreചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരും മുംബൈയും നേർക്കുനേർ
ബെംഗളൂരു: ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം. ഹോം ഗ്രൗണ്ടിലേക്ക് തിരികെയെത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനക്കാരായി മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇക്കുറി വമ്പന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്.
Read More