ബെംഗളുരു:ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവ്സ്ഥയില്‍ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ…
Read MoreTag: bengaluruvartha
സീറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് മന്ത്രി
ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തില്‍ ഏഴാം അങ്കത്തിന് മനസ് പാകപ്പെടുത്തിയ മന്ത്രി എസ് അംഗാറ തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലോബീയിങ് എനിക്ക് വശമില്ല. നീണ്ട കാലം പാര്‍ട്ടിയെ സേവിച്ച് ഒരു കറുപ്പടയാളവും ഉണ്ടാക്കാത്ത എന്നോട് സൂചന പോലും തരാതെ ഇങ്ങിനെ ചെയ്തല്ലോ’, തൊണ്ടയിടറി കൊണ്ട് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് അറിയിച്ച അങ്കാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഭഗരഥി മുരുള്യയാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി. സുള്ള്യയില്‍ 1994ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ്…
Read More69 തടാകങ്ങൾക്ക് 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ 69 തടാകങ്ങൾ ശുദ്ധീകരിച്ച് പുതുജീവൻ നൽകാൻ 67 കോടിയുടെ പദ്ധതിയുമായി ബിബിഎംപി. വേനലിൽ തടാകങ്ങളിൽ നിന്നും മലിന ജലം ടാങ്കറിൽ വീട്ടിൽ എത്തിയതിന് നഗരവാസികൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ബിബിഎംപി യുടെ നടപടി. വെള്ളം അകത്തേക്കും പുറത്തേക്കും ഒഴുകുന്നതിനുള്ള മാർഗങ്ങളും ഇതിന്റെ ഭാഗമായി നടത്തും. ചിക്കബേഗൂർ, ബെല്ലാഹള്ളി, ശ്രീനിവാസപുര ഉൾപ്പെടെയുള്ള തടാകങ്ങൾ ആണ് നവീകരിക്കുന്നത്.
Read Moreസീറ്റ് നൽകിയില്ല, പൊട്ടികരഞ്ഞ് എംഎൽഎ
ബെംഗളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനത്തിന് മുന്‍കൈയെടുത്ത എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവണ്മെന്റ് കോളജിന്റെ വികസന സമിതി ചെയര്‍മാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎല്‍എയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ച വാര്‍ത്തയോട് തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍…
Read Moreഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലിയാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനിടെ മഡിവാള പൊലീസ് സ്റ്റേഷനിൽ എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.
Read Moreവിഷു, കേരള കർണാടക ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കും
ബെംഗളൂരു: വിഷുവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസുകൾ ഓടിക്കും. വെള്ളിയാഴ്ച 11 സർവീസ് കൂടി പുതിയതായി അനുവദിച്ചിരുന്നു. ഇതോടെ കർണാടക ആർട്ടിസി സ്പെഷ്യലുകൾ 42 ആയി. എറണാകുളം 5, തൃശ്ശൂർ 6, പാലക്കാട് 5, കണ്ണൂർ 14, കോട്ടയം 4, കോഴിക്കോട് 6 എന്നിങ്ങനെയാണ് അധിക സർവീസുകൾ. ഏപ്രിൽ 14ന് ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കും മൈസൂരുവിലേക്കും എറണാകുളത്തേക്കും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ആവശ്യാനുസരണം ഇനിയും സർവീസുകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreവീടിന് മുന്നിൽ നായ മലമൂത്ര വിസർജ്ജനം നടത്തിയതിന്റെ പേരിൽ വഴക്ക്, അയൽക്കാരനെ തല്ലിക്കൊന്നു
ബെംഗളൂരു: വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ അയൽക്കാർ ചേർന്ന് കൊലപ്പെടുത്തി. 68കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. 38കാരനായ രവി കുമാര്‍, 28കാരിയായ പല്ലവി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. രവികുമാറിന്റെയും പല്ലവിയുടേയും നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. സോളദേവനഹള്ളിയിലെ ഗണപതി നഗറിലാണ് മുനിരാജുവിന്റെ വീട്. ഇയാളുടെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്. മുനിരാജുവിന്റെ മകന് മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം…
Read Moreമുൻ പോലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുന്‍ പോലീസ് കമ്മീഷണര്‍ ബിജെപി സ്ഥാനാര്‍ഥി. ബെംഗളൂരു മുന്‍ പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു ആണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചാംരാജ്പേട്ടില്‍ നിന്നാല്‍ റാവു ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കര്‍ റാവു ദര്‍ശനം നടത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന റാവു, തുടര്‍ന്ന് രാജിവച്ച് മാര്‍ച്ച് ഒന്നിനാണ് ബിജെപിയില്‍ ചേര്‍ന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം…
Read Moreകുടുംബത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
നടന് ഷൈന്‍ ടോം ചാക്കോ തന്റെ കുടുംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഷൈന്‍ തന്റെ കുടുംബത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രത്തിന്റെ ടീസര്‍ കണ്ടെന്ന് അവതാരക പറയുന്നതിന് മറുപടിയായാണ് ഷൈന്‍ കുടുംബത്തെ കുറിച്ച് പറയുന്നത്. ‘കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.…
Read Moreയെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്
ബെംഗളൂരു: പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിട്ടും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയ യോഗത്തില്‍ ഇടം കിട്ടാത്ത മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്. ഭരിക്കുന്ന പാര്‍ട്ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപ്പറാക്കി..’, കര്‍ണാടക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘എന്തെല്ലാം നിര്‍ദേശമാണൊ താന്‍ മുന്നോട്ട് വെച്ചത് അതെല്ലാം അവര്‍ (നേതൃത്വം) അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നതില്‍ സംശയം ഇല്ല’, യെദ്യൂരപ്പ മറു ട്വീറ്റില്‍ പ്രതികരിച്ചു.
Read More