ബെംഗളൂരു: ബലിപെരുന്നാൾ തിരക്കിനെ തുടർന്ന് കേരള ആർട്ടിസി ജൂലൈ 8ന് കോഴിക്കോട്, പയ്യന്നൂർ നഗരത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. കോഴിക്കോടേക്ക് അഞ്ചും പയ്യന്നൂരിലേക്ക് ഒരു സർവീസാണ് ഉണ്ടാവുക.സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. ബസുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് തെക്കൻ കേരളത്തിലേക്ക് അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കേരള ആർടിസി അറിയിച്ചു.
Read MoreTag: bengaluru to kerala
കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത് ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മെത്താഫിറ്റാമിന്‍, ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍ മൊത്തമായി വിതരണം ചെയ്യത് വന്നിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബെംഗളൂരു വില്‍ നിന്നും പോലീസിന്‍റെ പിടിയിലായി. ബെംഗളൂരുവിലെ സര്‍ജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അജിത്തുമായി ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തില്‍…
Read Moreബെംഗളൂരു- തൃശൂർ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പോലീസ് പിടികൂടിയത് മാരകലഹരി
തൃശ്ശൂർ: മാരക ലഹരി മരുന്നായ എം ഡി എം എയുമായി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേയ്ക്കു പോയ യുവതിയടങ്ങുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതി ട്രാവൽസ് ഉടമ കൂടിയാണ്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്നാണ് സിറ്റി ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരം. ദേശീയപാതയിൽ പലയിടത്തായി ഷാഡോ പോലീസ് നിലയുറപ്പിച്ചു. കാറിന്റെ നമ്പർ രഹസ്യവിവരത്തിലുണ്ടായിരുന്നു. രാവിലെ പതിനൊന്നു മണിക്ക് മണ്ണുത്തി ദേശീയപാതയിൽ കാർ കണ്ടു.…
Read Moreഒളിച്ചോടി ഹണിമൂൺ പോയത് ബെംഗളൂരുവിൽ, തിരിച്ച് എത്തിയപ്പോൾ പോലീസ് പിടിയിൽ
കായംകുളം : ഒരാഴ്ച മുമ്പ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്.…
Read Moreകേരളത്തിലേക്ക് മൂന്ന് സ്വിഫ്റ്റ് ബസ് സർവീസുകൾ കൂടി
ബെംഗളൂരു∙ കേരള ആർടിസിയുടെ മൂന്നാർ, കോഴിക്കോട്, പയ്യന്നൂർ ഡീലക്സ് ബസുകൾ സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറി. റൂട്ടിലും സമയത്തിലും മാറ്റമില്ല. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള 9 ഡീലക്സ് ബസുകൾ സ്വിഫ്റ്റ് സർവീസുകളായി. സ്വിഫ്റ്റ് നോൺ എസി ഡീലക്സ് ബസുകൾ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയവും റൂട്ടും , ടിക്കറ്റ് നിരക്കും വൈകുന്നേരം 4: മൂന്നാർ (മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, കോതമംഗലം വഴി)–921 രൂപ. രാത്രി 7: കോഴിക്കോട് (മൈസൂരു, കുട്ട, മാനന്തവാടി വഴി)–614 രൂപ. രാത്രി 9: പയ്യന്നൂർ (മൈസൂരു, ഇരിട്ടി,…
Read Moreഹാഷിഷ് ഓയിൽ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക്, സിനിമ പ്രവർത്തകൻ പിടിയിൽ
ആലുവ : സിനിമാമേഖലയിലേക്ക് വിതരണം ചെയ്യാന്‍ 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബെംഗളൂരുവില്‍ നിന്നും എത്തിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച് എക്‌സൈസിന്റെ പിടിയിലായി. മലയാറ്റൂര്‍ തേക്കിന്‍തോട്ടം പോട്ടശ്ശേരി വീട്ടില്‍ നിതിന്‍ രാജനാണ് പിടിയിലായത്. ഇന്നലെ വൈകിട്ടത്തെ ബെംഗളൂരു -എറണാകുളം ഇന്റര്‍സിറ്റിയിലെത്തിയ ഇയാളെ എറണാകുളം എക്‌സൈസ് കമ്മിഷണര്‍ സ്ക്വാഡാണ് പിടികൂടിയത്. 940 ഗ്രാം ഓയില്‍ ഒന്നരലക്ഷം രൂപയ്ക്കാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് വാങ്ങിയത്. ഇവിടെ വില്‍ക്കുമ്പോള്‍ 25 ലക്ഷം രൂപവരെ ലഭിക്കും. സിനിമകളുടെ പ്രൊമോ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ക്ക് സിനിമാമേഖലയുമായി വലിയ ബന്ധങ്ങളുണ്ടെന്ന്…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസ് തടസപ്പെട്ടേക്കും
ബെംഗളൂരു: നാളെയും മാറ്റന്നാളുമായി നടക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള ആർടിസി യുടെ 2 ദിവസത്തെ യാത്രയ്ക്ക് തടസം നേരിടാൻ സാധ്യത. ഈ ദിവസങ്ങളിലെ റിസർവേഷൻ താത്കാലികമായി നിർത്തിവച്ചു. നേരത്തെ ബുക്ക് ചെയ്തവരുടെ മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ബസ് അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള സർവീസുകൾ മുടങ്ങില്ല.
Read More