ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…
Read MoreTag: beat
ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ സ്ലേറ്റ് കൊണ്ട് മർദിച്ച അഞ്ചുവയസ്സുകാരൻ മരിച്ചു
ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. രാമന്തപൂർ വിവേക് നഗറിലെ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നതായി പറയുന്നു. സ്കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവിദ്യാർത്ഥിയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചതിന് അധ്യാപകൻ പിടിയിൽ
ബെംഗളൂരു: യെലങ്കയ്ക്കടുത്തുള്ള കോച്ചിംഗ് സെന്ററിൽ വച്ച് വിദ്യാർത്ഥിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കുറ്റത്തിന് 35 കാരനായ ട്യൂട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ വിജയ് കുമാറിനെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി സെക്ഷൻ 324 (സ്വമേധയാ വേദനിപ്പിച്ചത്) എന്നിവപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുമാറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഓഗസ്റ്റ് ആറിനാണ് കുമാർ മകനെ മർദിച്ചതെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. “വൈകിട്ട് 5.30 ഓടെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് എന്റെ മകന്റെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും, വിജയ് അവനെ…
Read Moreലൈവ് റിപ്പോർട്ടിങിനിടെ യുവാവിനെ തല്ലി മാധ്യമപ്രവർത്തക; മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറൽ
പാകിസ്താൻ: ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും…
Read More