ബെംഗളൂരു: കർണാടക ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് ബസവരാജ് ബൊമ്മൈ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ നടന്ന ബിജെപി നേതൃയോഗത്തിലാണ് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രി ആയി തീരുമാനിച്ചത്. വിവിധ ബിജെപി നേതാക്കളെ കർണാടക മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒടുവിൽ ബസവരാജ് ബൊമ്മൈയെ തിരഞ്ഞെടുക്കുകയായിരുന്നു. മുൻ യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു ബസവരാജ്. ലിംഗായത് സമുദായത്തിൽ നിന്നുള്ള വ്യെക്തി കൂടെയാണ് അദ്ദേഹം. കർണാടകയിലെ 23-ാമത്തെ മുഖ്യമന്ത്രിയായിയാണ് ബസവരാജ് ബോമ്മൈ…
Read MoreTag: Basawaraj Bommai
ബസവരാജ് ബൊമ്മൈ പുതിയ കർണാടക മുഖ്യമന്ത്രി.
ബെംഗളൂരു: നിലവിൽ ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മൈയെ ഇന്ന് വൈകുന്നേരം ചേർന്ന കർണാടക ബിജെപി നിയമസഭ പാർട്ടി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 61 കാരനായ ബൊമ്മൈ സംസ്ഥാന ആഭ്യന്തരമന്ത്രിയും കഴിഞ്ഞ യെഡിയൂരപ്പ സർക്കാരിൽ ജലവിഭവ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യെഡിയൂരപ്പയും ബസവരാജ് ബൊമ്മൈയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരാണ്. ലിംഗായത് വിഭാഗത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 17% ഉൾപ്പെടുന്നു, കൂടാതെ പുതിയ രാഷ്ട്രീയ കാവൽക്കാരനായി കണക്കാക്കപ്പെടുന്ന പ്രിയങ്കരന്മാരിൽ ഒരാളാണ് ബൊമ്മൈ. കർണാടകയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായിരുന്ന എസ്.ആർ. ബൊമ്മൈയുടെ മകനാണ്. 1998 ലും 2004 ലും പിതാവിന്റെ…
Read Moreഫോൺ ചോർത്തൽ രാജ്യത്തെ അപകീർത്തി പെടുത്താൻ; ബസവരാജ് ബൊമ്മയ്
ബെംഗളൂരു: ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞതിനാൽ രാജ്യത്തെ അപകീർത്തി പെടുത്താൻ വേണ്ടിയാണ് ഈ ഫോൺ ചോർത്തൽ എന്ന് ആഭ്യന്തര മന്ത്രി ശ്രി ബസവരാജ് ബൊമ്മയ്. വിദേശ മാധ്യമങ്ങൾ ഉൾപ്പടെ പലരും നമ്മുടെ രാജ്യത്തിനെതിരെ ഇത്തരത്തിൽ ഉള്ള തെറ്റായ ക്യാമ്പയ്‌നുകൾ നടത്തുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് നമ്മെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് നടന്ന ഓപ്പറേഷൻ താമരയുടെ സമയത്ത് കോൺഗ്രസ് ജെ ഡി എസ് നേതാക്കളുടെയും അവരുടെ പ്രൈവറ്റ് സെക്രെട്ടറിമാരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
Read More