ബസവരാജ്‌ ബൊമ്മൈ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കർണാടക ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് ബസവരാജ് ബൊമ്മൈ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇന്നലെ നടന്ന ബിജെപി നേതൃയോഗത്തിലാണ് ബസവരാജ്‌ ബൊമ്മൈയെ മുഖ്യമന്ത്രി ആയി തീരുമാനിച്ചത്. വിവിധ ബിജെപി നേതാക്കളെ കർണാടക മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒടുവിൽ ബസവരാജ്‌ ബൊമ്മൈയെ തിരഞ്ഞെടുക്കുകയായിരുന്നു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

മുൻ യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു ബസവരാജ്‌. ലിംഗായത് സമുദായത്തിൽ നിന്നുള്ള വ്യെക്തി കൂടെയാണ് അദ്ദേഹം. കർണാടകയിലെ 23-ാമത്തെ മുഖ്യമന്ത്രിയായിയാണ് ബസവരാജ് ബോമ്മൈ ചുമതലയേറ്റത്. ഹവേരി ജില്ലയിലെ ഷിഗാവ് സ്വദേശിയായ ഇദ്ദേഹം മുൻ കർണാടക മുഖ്യമന്ത്രി എസ് ആർ ബോമ്മായിയുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ജനതാദളുമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു 2008 ൽ ബിജെപിയിൽ ചേർന്നു.

കർണാടക ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് എച്ച്ഡി ദേവേഗൗഡയ്ക്കും എച്ച്ഡി കുമാരസ്വാമിക്കും ശേഷം ഒരു പിതാവും മകനും മുഖ്യമന്ത്രിമാരാകുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts