ബെംഗളൂരു: ഗാന്ധിജയന്തി ദിനത്തിൽ രാഹുൽ ഗാന്ധിയും കുടുംബവും ഉൾപ്പെട്ട ‘വ്യാജ ഗാന്ധി’മാരെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരത് ജോഡോ യാത്രയിലുടനീളം സംസ്ഥാന സർക്കാരിന്റെ അഴിമതിയെ കുറിച്ച് രാഹുൽഗാന്ധി നടത്തുന്ന പരാമർശങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിവിധ അഴിമതി കേസുകളിൽ ജാമ്യത്തിലാണ് രാഹുലും സോണിയാ ഗാന്ധിയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയതു പോലെ കർണാടക കോൺഗ്രസിന്റെ എടിഎം (ഓട്ടമേറ്റഡ് ടെല്ലർ മെഷീൻ) അല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ്…
Read MoreTag: BASAWARAJ
യുക്രെയ്നിൽ പരിക്കേറ്റ കർണാടക വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: യുക്രെയ്നിലെ ഖാർകിവ് നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഹാവേരി ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കിഴക്കൻ യൂറോപ്യൻ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സൈനിക ആക്രമണത്തിൽ ഇന്ത്യയിൽ നിന്നുള്ള 22 കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡ എന്ന വിദ്യാർത്ഥിയാണ് കൊല്ലപെട്ടത്. നവീനെ കൊലപ്പെടുത്തിയ ഷെല്ലാക്രമണത്തിൽ പരിക്കേറ്റയാളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനാണ് വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നാണെന്നുള്ള മറുപടി മുഖ്യമന്ത്രി ബൊമ്മയ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഷെല്ലാക്രമണത്തിൽ നവീന്റെ ഒപ്പം ഇല്ലാതിരുന്നതിനാൽ യുവാവ്…
Read Moreബന്ദ് ആഹ്വാനം പിൻവലിക്കാൻ കന്നഡ സംഘടനകളോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : ബന്ദ് എല്ലാത്തിനും പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 31 ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത കന്നഡ സംഘടനകളോട് ആഹ്വാനം പിൻവലിക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. “കോവിഡ് -19 സാഹചര്യത്തിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാൽ ബന്ദ് ആഹ്വാനം ഉപേക്ഷിക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു, അതേസമയം കോവിഡ് കേസുകളും ഇപ്പോൾ വീണ്ടും വർദ്ധിക്കുന്നു. അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കന്നഡ വിരുദ്ധർക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്നും എംഇഎസിനെ നിരോധിക്കണമെന്ന ആവശ്യം നിയമപരമായി പരിശോധിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും നിർബന്ധിത ബന്ദ്…
Read Moreനന്ദിസൂചകമായി ജല പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
മൈസൂരു: കെ.ആർ.എസ്, കബനി അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്, ജലം സമൃദ്ധമായി നൽകിയതിനു നന്ദിയർപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത ചടങ്ങായ ബാഗിന പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസുരുവിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 ന് ആദ്യം എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിൽ എത്തിയ മുഖ്യമന്ത്രി ബാഗിന പൂജ നടത്തിയശേഷം ഉച്ചയോടെ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കാവേരി ദേവിയുടെ പ്രതിമയിൽ പൂജ നടത്തിയശേഷമാണ് ബാഗിന പൂജ ചടങ്ങുകൾ നടത്തിയത്. മന്ത്രിമാരായ ഗോവിന്ദ് എം. കർജോൽ കെ.സി. നാരായണഗൗഡ, എസ്. ടി. സോമശേഖർ, എംപിമാരായ പ്രതാപ്…
Read More