ബെംഗളൂരു: മെയ് 31 ന് നിലവിൽ ഉള്ള ചീഫ് സെക്രട്ടറി പി. രവികുമാർ വിരമിക്കുന്ന സാഹചര്യത്തിൽ അടുത്ത ചീഫ് സെക്രട്ടറിയെ നിയമിക്കാൻ കർണാടക നിയമസഭ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് അധികാരം നൽകി. 9 പേരുടെ പട്ടിക മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് ആയിരിക്കുമെന്ന് നിയമമന്ത്രി അറിയിച്ചു. മുതിർന്ന ബ്യൂറോക്രാറ്റായ വന്ദിതാ ശർമ്മയും അവരുടെ ഭർത്താവ് അഡീഷണൽ ചീഫ് സെക്രട്ടറി ( ധനകാര്യം) ഐ എസ് എൻ പ്രസാദും എസി എസ് (ഹോം ) രജനീഷ് ഗോയൽ എന്നിവർ തമ്മിലായിരിക്കും പ്രധാന മത്സരങ്ങൾ നടക്കുക…
Read MoreTag: basavaraj bomme
മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അഭ്യൂഹങ്ങൾ ചൂട് പിടിക്കുന്നു
ബെംഗളൂരു: ഗുജറാത്തിൽ പുതുമയ്ക്ക് വേണ്ടി മുഖ്യമന്ത്രിയെ അടക്കം മാറ്റി സർക്കാർ അഴിച്ചു പണി നടത്തിയതു പോലെ ബസവരാജ് ബൊമ്മെയുടെ കാര്യത്തിലും അഴിച്ചു പണി നടക്കുമോ? അമിത് ഷാ ബെംഗളൂരു സന്ദർശനത്തോ ടെ അഭ്യൂഹങ്ങൾ ചൂടു പിടിക്കുന്നു. 9 മാസമേ ആയിട്ടുള്ളു മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മൈ അധികാരം ഏറിയിട്ട്. നാടകീയ മാറ്റം ഉടന്‍ ഉണ്ടാവില്ലെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബൊമ്മെ അധികം വൈകാതെ തന്റെ മന്ത്രിസഭ വികസിപ്പിക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഒരു ബിജെപി നേതാവിന്റെ പരാമര്‍ശമാണ് ബൊമ്മെ പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഡല്‍ഹിയിലെയും, ഗുജറാത്തിലെയും തദ്ദേശ തിരഞ്ഞെടുപ്പുകള്‍…
Read Moreഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ പ്രതികരിച്ച് ബസവരാജ് ബൊമ്മെ
ബെംഗളൂരു: അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത യോഗി സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇതാണ് മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്‍പില്‍ തുല്യരാണെന്നും ബൊമ്മെ പറഞ്ഞു. മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് മതകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത യോഗി സര്‍ക്കാരിന് അഭിനന്ദനം. കോടതി ഉത്തരവുകളും, നിയമങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കിവരികയാണ്. മതേതരത്വം എന്ന പാതയിലേക്കുള്ള വഴികളില്‍ ഒന്ന് ഇതാണ്. ഇതാണ് യഥാര്‍ത്ഥ മതേതരത്വം. നിയമത്തിന് മുന്‍പില്‍ ആരും വലുതോ…
Read Moreകന്നട സാഹിത്യ മേള സെപ്റ്റംബർ 23 മുതൽ
ബെംഗളൂരു: ഈ വർഷത്തെ കന്നട സാഹിത്യ സമ്മേളനം സെപ്റ്റംബർ 23 മുതൽ 25 വരെ ഹവേരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. സാഹിത്യ സമ്മേളനത്തിനായി 20 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചത്.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്ക് ഹവേരിക്ക് പുറമെ ഹുബ്ബള്ളി, ദാവനഗെരെ എന്നിവിടങ്ങളിലും താമസ സൗകര്യം ഒരുക്കും. കുംഭമേളയ്ക്ക് സമാനമായ ടെന്റുകളായിരിക്കും അതിഥികൾക്കായി ഒരുക്കുക.
Read Moreകർണാടകയിലെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കര്‍ണാടകയിലെ സമാധാനം തകര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇന്നലെ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ ഈ ശ്രമങ്ങള്‍ ഒന്നും വിലപ്പോവില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കഴിഞ്ഞുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നുകൊണ്ടും ഭയപ്പെടാനില്ലെന്നും – ബസവരാജ് ബൊമ്മെ അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയ്‌ക്കാണ് സംസ്ഥാനത്തെ ഏഴ് സ്വകാര്യ സ്‌കൂളുകളിലേക്ക് ഇ മെയിലായി…
Read Moreകുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച പാടില്ല ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ പോലീസ് പ്രവർത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രി. പോലീസ് പതാക ദിനചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പ്രവർത്തിച്ചാൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ക്രമസമാദാനം നിലനിർത്തേണ്ടത് പോലീസിന്റെ കടമയാണെന്നും സംസ്ഥാന പോലീസ് മികച്ച സ്ഥാനത്തേക്ക് ഉയരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Read Moreവളർന്നു വരുന്ന മതപരമായ വിവേചനം ഇല്ലാതാക്കണം ; കിരൺ മസുംദാർ ഷാ
ബെംഗളൂരു: നിലവിൽ കര്‍ണാടകയിലുള്ള മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍ ഷാ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് കൊണ്ട് അവർ ഇത് അറിയിച്ചത്. ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം ക്ഷേത്ര ഉത്സവങ്ങളില്‍നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതികരണം. ആദ്യമായാണ് കോര്‍പറേറ്റ് തലത്തില്‍ നിന്നൊരാള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. ടെക്, ബയോടെക് മേഖലകളില്‍ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വര്‍ഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന് ട്വിറ്ററിലെഴുതിയ കുറിപ്പില്‍ അവര്‍ പറയുന്നു. കര്‍ണാടക എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയുള്ള സാമ്പത്തിക വികസനമാണ്…
Read More