ബെംഗളൂരു: ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലൂടെയുള്ള ദേശീയപാത 766ല്‍ നിലവിലുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടക സർക്കാർ തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് കര്‍ണാടക ഈ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ രാവിലെ 9.30 മുതല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. പരിസ്ഥിതി ദുര്‍ബലപ്രദേശം ഉള്‍ക്കൊള്ളുന്ന കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധം നീക്കണമെന്നും ഇതിലൂടെ മുമ്പത്തെ പോലെ രാത്രി യാത്ര അനുവദിക്കണമെന്നുമുള്ളത് കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമാണ്. കേരളവും കര്‍ണാടകയും…
Read MoreTag: Bandhipur
ബന്ദിപ്പൂർ വനത്തിന്റെ പച്ചപ്പ് വീണ്ടെടുത്ത് മഴ
ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത മഴയെ തുടർന്ന് ബന്ദിപ്പൂർ വനം പച്ചപ്പ് വീണ്ടെടുത്തു. വേനലവധിക്കാലത്ത് കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആശങ്കയിലായ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ ആശ്വാസമായിരിക്കുകയാണ്. ഉണങ്ങിയ ചെടികളിലും മരങ്ങളിലും കൊണ്ട് അഗ്നിരേഖകൾ വരച്ച സ്ഥലങ്ങൾ പോലും ഇപ്പോൾ പച്ചയായി മാറിയിരിക്കുകയാണ്. ഹെഡിയാല സബ് ഡിവിഷനു കീഴിലുള്ള ബന്ദിപ്പൂർ, കുണ്ടുകെരെ, ഗോപാലസ്വാമി ബേട്ട, മദ്ദൂർ, മൂലേഹോളെ തുടങ്ങിയ റേഞ്ചുകളിലാണ് മഴ ലഭിച്ചത്. കാട്ടുതീ ഭീതിയിൽ കഴിഞ്ഞ നാലഞ്ചു മാസമായി വനംവകുപ്പ് സൂപ്പർവൈസർമാരും ജീവനക്കാരും അവധിയെടുക്കുന്നില്ല. കുണ്ടുകെരെ, ബന്ദിപ്പൂർ റേഞ്ചുകളിൽ മനുഷ്യനിർമിതമെന്ന് പറയപ്പെടുന്ന…
Read Moreബന്ദിപൂർ നാഷണൽ പാർക്കിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബന്ദിപൂർ നാഷണൽ പാർക്കിൽ 5 മുതൽ 8 വരെ പ്രായം തോന്നിക്കുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഗുദ്രേ റേഞ്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ആണ് കടുവയുടെ ജടം ആദ്യം കണ്ടത്. അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Read More