ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന 1.45 മുതൽ 1.75 ലക്ഷം വരെ ഓട്ടോറിക്ഷകളിൽ 75,000 എണ്ണത്തിന് മാത്രമാണ് ഡിജിറ്റൽ ഫെയർ മീറ്ററുകൾ അനുവദിച്ചതെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. നഗരത്തിലെ പകുതിയിലധികം ഓട്ടോറിക്ഷകളും അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്ന നിഗമനത്തിലേക്കാണ് ഈവിവരങ്ങൾ വിരൽ ചൂണ്ടുന്നത്. “ഡിജിറ്റൽ ഫെയർ മീറ്ററുകൾ ഘടിപ്പിച്ച 75,000 ഓട്ടോറിക്ഷകൾ മാത്രമാണ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയോടെ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഞങ്ങൾ അംഗീകരിക്കാത്ത മീറ്ററുകളുള്ള ഓട്ടോറിക്ഷകൾക്കെതിരെയോ മീറ്റർഇല്ലാതെ ഓടുന്നവർക്കെതിരെയോ നടപടിയെടുത്തേക്കാവുന്നതാണ്” എന്ന് അസിസ്റ്റന്റ് കൺട്രോളർ ഓഫ്ലീഗൽ മെട്രോളജി (ടെക്‌നിക്കൽ) കുമാർ എം എസ് പറഞ്ഞു.
Read MoreTag: auto
ഓട്ടോക്കൂലി വർധിപ്പിക്കും, നടപടി യാത്രക്കാരുടെ സാഹചര്യം കൂടി പരിഗണിച്ച്: മന്ത്രി
ബെംഗളുരു; ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് നഗരത്തിലെ ഓട്ടോകൂലി വർധിപ്പിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിരക്കുകൾ എത്രയെന്ന് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു അറിയിച്ചു. 2013 ലാണ് അവസാനം ഓട്ടോക്കൂലി വർധിപ്പിച്ചത്. ഇന്ധനവില അതിനുശേഷം കുത്തനെ കൂടുകയും , അറ്റകുറ്റപണികൾക്കുള്ള ചെലവ് ഉയരുകയും ചെയ്തതോടെ ചാർജ് വർധന ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർധന നിശ്ചയിക്കുക.
Read Moreബെംഗളുരുവിലെ യാത്രാക്കൂലി അതി കഠിനം
ബെംഗളുരു: യാത്രക്കാരെ പിഴിഞ്ഞ് കാശ് മേടിചിരുന്ന ഒാട്ടോ- ടാക്സിക്കാരെ ഒരു പരിധി വരെയെങ്കിലും നിലക്ക് നിർത്തിയത് വെബ് ടാക്സികളാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ഇപ്പോൾ സ്ഥിത്ഗതികൾ മാറിയതായുംവെബ് ടാക്സികളും അമിതമായ ചാർജ് ഈടാക്കി തുടങ്ങിയതായി യാത്രക്കാർ പറയുന്നു. സർജ് പ്രൈസിംങ് എന്ന പേരിലാണ് വെബ് ടാക്സികൾ ചാർജ് കൂടുതൽ വാങ്ങുന്നത്.
Read Moreബാംഗ്ലൂർ നിവാസികളെ വലക്കാനൊരുങ്ങി ഒാട്ടോ ചാർജ് വർധന; ആവശ്യം ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ
ബെംഗളുരു: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലകാരണം നിലവിലെ സാഹചര്യത്തിൽസർവ്വീസ് നടത്താൻ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ ബെംഗളുരു നഗര ജില്ലാ ഡപ്യൂട്ടി കമ്മീഷ്ണർക്ക് നിവേദനം നൽകി. പെട്രോൾ , എൽപിജി വില ഉയർന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ ഒാട്ടോ തൊഴിലാളി സംഘടനകൾ ശക്തമാക്കി കഴിഞ്ഞു. ഇപ്പോൾ 25 രൂപയാണ്നിലവിലുളള നിരക്ക് എന്നാൽ ഇത് 25 ൽ നിന്ന് 30 ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാനാകുകയുള്ളുവെന്ന് ഡപ്യൂട്ടി കമ്മീഷ്ണർ വ്യക്തമാക്കി.
Read More