കൊച്ചിയില്‍ വന്‍ ലഹരിവേട്ട; എട്ടംഗ സംഘം പിടിയിൽ.

കൊച്ചി: ഇടപ്പള്ളി മാമംഗലത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന. പരിശോധനയില്‍ യുവതിയുള്‍പ്പെടെയുള്ള എട്ടംഗ  സംഘമാണ് മരുന്നുമായി പിടിയിലായത്. വില്‍പനയ്‌ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത് ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കൂടാതെ പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്. കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ റൂമെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാന്‍, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂര്‍ സ്വദേശി ബിപേഷ്,കണ്ണൂര്‍ സ്വദേശി സല്‍മാന്‍ എന്നിവര്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഇന്നലെ മുതല്‍ താമസിച്ചുവരികയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ…

Read More

മോഷണക്കുറ്റം; ബിബിഎംപി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേ സ്‌റ്റേഷനു സമീപം ഈയിടെ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ…

Read More

പീഡനശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് പിടിയിൽ

ബെംഗളൂരു: കോലാറിലെ വീട്ടിൽനിന്ന് ബെംഗളൂരുവിൽ ജോലിതേടിയിറങ്ങിയതാണ് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിയിൽ. ജോലി തിരക്കി ഇറങ്ങിയ പെൺകുട്ടി മജസ്റ്റിക്കിൽ ബസിറങ്ങിയശേഷം എങ്ങോട്ടുപോകണമെന്ന് അറിയാതെനിന്നപ്പോൾ നാഗേഷ് തന്റെ ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ഡൽഹിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഇയാൾ ഡൽഹിയിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ബൊമ്മസാന്ദ്ര സ്വദേശിയും മജസ്റ്റിക്കിലെ ട്രാവൽ ഏജൻസി ഉടമയുമായ നാഗേഷ് (35) ആണ് പിടിയിലായത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ്.…

Read More

കോളേജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവൺമെന്റ് പിയു കോളേജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിൽ ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ കോളേജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥികൾ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അബ്ദുൾ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികളും കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തിൽ നിന്നുള്ളവരാണ്. അഞ്ച് പേർ മാരകായുധങ്ങൾ കൈവശം വച്ചിരുന്നതായും ഇവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ജില്ലാ പോലീസ് അറിയിച്ചു. കുന്താപൂർ…

Read More

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ; വിധി ഇന്ന് 10.15ന്.

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്. ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. രാവിലെ 10.15നാണ് വിധി പ്രസ്താവം. ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ ദിലീപ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള…

Read More

സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ.

ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 4 പേർ അറസ്റ്റിൽ. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു സഹപ്രവർത്തകരുൾപ്പെടെയുള്ള നാലുപേരെയാണ് പോലീസ് പിടികൂടിയത്. യെലഹങ്ക സ്വദേശികളായ രാകേഷ് (20), വരുൺ കുമാർ (21), മോഹൻ (21), സുരാജ് (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടാണ് ട്രിനിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരൻ സുരേന്ദ്ര (23) യ്ക്ക് കുത്തേറ്റത്. തുടർന്ന് ഒളിവിൽ പോയ നാലുപേരെയും വാടകവീട്ടിൽനിന്നാണ് പിടികൂടിയത്. താക്കിയത് ചെയ്തിട്ടും സുരേന്ദ്ര സ്ഥാപനത്തിലെ ഒരു ജീവനക്കാരിക്ക് നിരന്തരം പ്രണയസന്ദേശമയച്ചതാണ് അക്രമത്തിന് കാരണമായതെന്ന്…

Read More

വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ്‌ വിതരണം: മൂന്നുപേർ പിടിയിൽ

ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ മൂന്ന് ട്രാവൽ ഏജൻസി ജീവനക്കാർ ബെലഗാവിയിൽ പിടിയിൽ. അന്തഃസംസ്ഥാനയാത്രയ്ക്കാവശ്യമായ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുകളാണ് ഇവർ വ്യാജമായി നിർമിച്ചു നൽകിയിരുന്നത്.മഹാരാഷ്ട്രയിൽനിന്ന് കർണാടകത്തിലേക്ക്‌ വരുന്ന യാത്രക്കാർക്കാണ് ബസ് ടിക്കറ്റിനോടൊപ്പം വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകളും സംഘം പ്രധാനമായും വിതരണം ചെയ്തു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേയും സമാനമായ രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകുന്ന സംഘങ്ങൾ ബെംഗളൂരുവിൽനിന്നും പിടിയിലായിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വ്യാജ…

Read More

പോലീസ് ജീപ്പ് മോഷ്ടിച്ചയാൾ അറസ്റ്റിൽ.

ബെംഗളൂരു: 45-കാരന്റെ മനസ്സിൽ പോലീസ് വാഹനമോടിക്കണമെന്ന ആഗ്രഹം കലശലായതോടെ സ്റ്റേഷനിൽനിന്ന് ജീപ്പുമെടുത്ത് നേരെ കറങ്ങാനിറങ്ങി. യാത്ര അവസാനിച്ചപ്പോൾ 112 കിലോമീറ്റർ ദൂരം ആണ് അദ്ദേഹം പിന്നിട്ടത്. കർണാടകത്തിലെ ധാർവാഡ് ജില്ലയിലെ അന്നിഗേരി സ്വദേശിയും സ്വകാര്യ ലോജിസ്റ്റിക് കമ്പനിയിൽ ട്രക്ക് ഡ്രൈവറുമായ നാഗപ്പ ഹദപാദ് ആണ് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പുമായി കടന്നുകളഞ്ഞത്. നാഗപ്പ പോലീസ് ജീപ്പ് ഓടിക്കണമെന്ന മോഹവുമായി പലപ്പോഴും സ്റ്റേഷന് സമീപത്ത് ചുറ്റിക്കറങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ ബുധനാഴ്ച പുലർച്ചെയാണ് അതിനുള്ള വഴി കിട്ടിയത്. താക്കോൽ ജീപ്പിൽതന്നെ ഉണ്ടായിരുന്നതും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ…

Read More

തെരുവ് നായ്ക്കളുടെ മുകളിലൂടെ ആഡംബര കാർ ഓടിച്ച് കയറ്റിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ജയനഗറിൽ തെരുവ് നായ്ക്കളുടെ മുകളിലൂടെ ആഡംബര കാർ കയറ്റിയ 23കാരനെ സിദ്ധപുര പോലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ രഹിതനും ജയനഗർ സ്വദേശിയുമായ ആദി നാരായണ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ എംപിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റിന്റെ മുൻ ചെയർമാനുമായ പരേതനായ ഡി കെ ആദികേശവുലു നായിഡുവിന്റെ ചെറുമകനാണ് അറസ്റ്റിലായ യുവാവ്. ജനുവരി 26ന് വൈകിട്ട് ജയനഗർ ഒന്നാം ബ്ലോക്കിലെ 10-ാം ‘ബി’ മെയിൻ റോഡിലെ തെരുവ് നായ്ക്കൾ ഉറങ്ങിയിരുന്ന ഫുട്പാത്തിലൂടെ ആദി തന്റെ ആഡംബര കാർ ഓടിച്ചിരുന്നു.…

Read More

എൻജിനിയറിങ് പ്രവേശനം; പണം തട്ടിയ യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : എൻജിനിയറിങ് വിദ്യാർഥികൾക്ക് സ്ട്രീമുകൾ മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ബിഹാർ സ്വദേശിയായ രാജേശ്വർ (26) എന്ന എം.ബി.എ. ബിരുദധാരിയെ പോലീസ് അറസ്റ്റുചെയ്തു. കോളേജുകളിലെത്തി സുരക്ഷാ ജീവനക്കാരുമായി സൗഹൃദത്തിലായ ശേഷം വിദ്യാർഥികൾ പേരുംനമ്പറും എഴുതുന്ന എൻട്രി ബുക്കിന്റെ ചിത്രമെടുക്കും. തുടർന്ന് കോളേജ് മാനേജ്‌മെന്റിൽ നിന്നാണെന്ന് പറഞ്ഞ് വിദ്യാർഥികൾക്ക് സന്ദേശം അയയ്ക്കുകയും സ്ട്രീം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഫീസ് തന്നാൽ സഹായിക്കാമെന്ന് അറിയിക്കുകയും ചെയ്യും. ഇങ്ങനെ സ്ട്രീം മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ തേടിപ്പിടിച്ചാണ് ഇയാൾ കബളിപ്പിച്ചിരുന്നതെന്നാണ് പോലീസ് പറഞ്ഞത്. ഇയാളിൽനിന്ന് മൂന്നു…

Read More
Click Here to Follow Us