ബെംഗളൂരു: സംസ്ഥാനത്ത് പുകയുന്ന പാൽ രാഷ്ട്രീയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. നിലവിൽ കർണാടകയിൽ അമുൽ ബ്രാൻഡിന് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് ‘നന്ദിനി’യെ പിന്തുണച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ അമുൽ, കർണാടകയിൽ എത്തിയതു സംസ്ഥാനത്തെ പാൽ ബ്രാൻഡായ നന്ദിനിക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണു വിവാദം. കോലാറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു ബെംഗളൂരു ജെപി നഗറിലെ നന്ദിനി ഔട്ട്‌ലേറ്റ് രാഹുൽ സന്ദർശിച്ചത്. പാർലറിൽ നിന്ന് നന്ദിനി ഐസ്ക്രീം രാഹുൽ ആസ്വദിച്ചു കഴിച്ചു. ‘കർണ്ണാടകയുടെ അഭിമാനം- നന്ദിനിയാണ് ഏറ്റവും നല്ലത്’ എന്ന് ചിത്രത്തോടൊപ്പം…
Read MoreTag: AMUL MILK
പാൽ വില വർധിപ്പിച്ച് അമുൽ
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പാൽ വിതരണക്കാരായ അമുൽ പൗച്ച് പാലിന്റെ വില ലിറ്ററിന് 3 രൂപ കൂട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ്. കൂടുതൽ വിശദാംശങ്ങൾ പിന്തുടരും.
Read More