പ്രണയ ഗാനം പങ്കിട്ട് നടി അനുശ്രീ ഒപ്പം ഉണ്ണി മുകുന്ദനും!!! ഇരുവരും പ്രണയത്തിൽ?

ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ നടി അനുശ്രീ. അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ. എന്തെ ഹൃദയതാളം മുറുകിയോ…ഏനോ ഹൃദയം ധീം ധീം സൊല്ലുതേ… എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനും. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്റുകള്‍ വരുന്നത്. മസില്‍ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ…

Read More

നടൻ വിശാൽ വിവാഹിതനാവുന്നു; വധു മലയാളി താരം

തമിഴ് നടൻ വിശാലും നടി ലക്ഷ്മി മേനോനും വിവാഹിതരാകുന്നുവെന്ന് സൂചനകള്‍. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ വിശാലും ലക്ഷ്മിയും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ലക്ഷ്മി മേനോൻ തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിശാലിനൊപ്പം സിനിമ ചെയ്തിരുന്നു. പാണ്ഡ്യനാട് ഇരുവരും ജോഡിയായി അഭിനയിച്ച ഏക സിനിമ. മലയാളിയായ ലക്ഷ്മിയുടെ സ്വദേശം കൊച്ചിയാണ്. ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയില്‍ നൃത്താദ്ധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കള്‍. ഗായിക കൂടിയാണ് താരം. ‌ കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട,…

Read More

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബോളിവുഡ് നടി

മുംബൈ: അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എംപി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയതും സജീവ ചർച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ ചോദ്യമുയർന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്. വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല.…

Read More

മുൻ കോൺഗ്രസ്‌ എംഎൽഎയും നടിയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ബെംഗളൂരു: തെലുങ്ക് നടിയും മുൻയുമായ ജയസുധ ബിജെപിയിൽ ചേർന്നു ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. ടിഡിപി, വൈഎസ്ആർ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിലും ജയസുധ വേഷമിട്ടിട്ടുണ്ട്. തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ സ്ഥാനാർത്ഥിയായി ഇവർ വിജയിച്ചിരുന്നു. 2016 ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക്…

Read More

മദ്യപിച്ച് നടുറോഡിൽ ബഹളം വച്ചു, നടിയെ വീട്ടിൽ എത്തിച്ചത് പോലീസ്

തമിഴകത്ത് കരിയറിലെ മികച്ച സമയത്ത് നില്‍ക്കുകയാണ് നടി തൃഷ.കരിയറില്‍ കുതിപ്പ് തുടരുന്ന തൃഷയെക്കുറിച്ച്‌ ഗോസിപ്പുകള്‍ക്കും കുറവില്ല. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുണ്‍ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയത് തുടങ്ങിയതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തൃഷയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വരുന്നത് കുറവാണ്. തൃഷയെക്കുറിച്ച്‌ തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകൻ ബയില്‍വൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാള്‍ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച്‌ റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നെെയിലെ വീട്ടില്‍ വെള്ളമടിച്ച്‌ ആടിപാടുകയായിരുന്നു…

Read More

നടി നവ്യ നായർ ആശുപത്രിയിൽ 

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക ബുദ്ധിമുട്ട് ആണെന്നും പേടിക്കാൻ ഒന്നും ഇല്ലെന്നും താരം തന്നെ അറിയിച്ചിട്ടുണ്ട്. നവ്യയുടെ സുഹൃത്തും നടിയുമായ നിത്യ ദാസ് താരത്തെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു.നിത്യ ഇന്റർഗ്രാമിൽ നവ്യയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഈ വിവരം പുറത്തേക്ക് എത്തിയത്.

Read More

നടി വിജയലക്ഷ്മി അന്തരിച്ചു

ചെന്നൈ: തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി വിജയലക്ഷ്മി അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരകളില്‍ അമ്മവേഷങ്ങളിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയമായത്. ഏകദേശം പത്തോളം സിനിമകളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചുണ്ട്. ഭാരതിക്കണ്ണമ്മ എന്ന പരമ്പരയിലൂടെയാണ് വിജയലക്ഷമി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതില്‍ മുത്തശ്ശിയുടെ വേഷമായിരുന്നു ചെയ്തത്. ‘ശരവണന്‍ മീനാക്ഷി’, ‘മുത്തഴക്’, ‘ഈറമാന റോജാവേ’ എന്നിങ്ങനെ അമ്പതോളം പരമ്പരകളില്‍ വേഷമിട്ടു.

Read More

തിരിച്ചു വരവറിയിച്ച് നടി ജോമോൾ

കൊച്ചി: എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ നടിയായിരുന്നു ജോമോള്‍.ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് ജോമോള്‍. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. ആറുമാസം മുന്‍പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച്‌ അറിയുന്നതെന്നും .തന്‍റെ ആദ്യ ചിത്രമായ വടക്കന്‍ വീരഗാഥയും, പിന്നീട് നടിയായി സജീവമായ എന്ന് സ്വന്തം ജാനകികുട്ടിയും നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ കുടുംബത്തില്‍ നിന്നു തന്നെയാണ് എസ് ക്യൂബും…

Read More

നടി ഖുശ്ബു ദേശീയ വനിതാ കമ്മീഷൻ അംഗം

ചെന്നൈ: നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി. നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുശ്ബു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്തിന്റെ വിജ്ഞാപനം ട്വിറ്ററില്‍ പങ്കുവച്ച്‌ ഖുശ്ബു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ…

Read More

നടി രാഖി സാവന്തിന്റെ ഭർത്താവിനെതിരെ ബലാത്സംഗ കേസ്

ബെംഗളൂരു: നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയൻ യുവതി. മൈസൂരു വിവിപുരം പോലീസ് ആണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുൻപാണ് രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിയുടെ പരാതിയിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് ആദിൽ ഖാനെതിരെ പുതിയ കേസ്. മൈസൂരുവിൽ വച്ച് വിവാഹ വാഗ്ധാനം നൽകിയെന്നും പിന്നീട് വാക്ക് പിൻവലിച്ചുമെന്നാണ് യുവതിയുടെ പരാതി.

Read More
Click Here to Follow Us