കൊച്ചി: ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. 2021 ഏപ്രിലില്‍ ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു.…
Read MoreTag: actress
വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങി നടി കനിഹ
ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ. പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്‍റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
Read Moreഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി
വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ…
Read Moreനടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്
ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ പഠന ചെലവുകളും മുന്നിൽ…
Read Moreനടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Read Moreവിമാനയാത്രക്കിടെ മലയാള യുവനടിക്ക് നേരെ സഹയാത്രികന്‍റെ മോശം പെരുമാറ്റം
കൊച്ചി: വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാൻ തയാറായില്ലെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്‍റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. കാബിൻക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്. യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാനാണ് എയർഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. കൊച്ചിയിലെത്തിയ ശേഷം നടി…
Read Moreനടി തൃഷ വിവാഹിതയാകുന്നു; വരൻ മലയാളി നിർമ്മാതാവ്
ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാനിര്‍മാതാവാണ് വരനെന്നാണ് സൂചന. നടിയോ നടിയുമായ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. താൻ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഉത്തരവാദിത്തത്തിന്‍റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അങ്ങനെയാണെങ്കില്‍ പിന്നീട് വിവാഹമോചനം നേടുമെന്നും തൃഷ വ്യക്തമാക്കിയിരുന്നു. 2015 ല്‍…
Read Moreനടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണി
ചെന്നൈ: നടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണിയുള്ളതായി പരാതി. പരാതിയില്‍ ചെന്നൈ സെൻട്രല്‍ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവര്‍ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയര്‍ന്നത്. അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും…
Read Moreബിജെപി നേതാവ് സന്ദീപ് വാചസ്‌പതിക്കെതിരെ നടി ലക്ഷ്മി പ്രിയ
കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന പരാതിയുമായി നടി ലക്ഷ്‌മിപ്രിയ. സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്‌മിപ്രിയ പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. സന്ദീപ് വാചസ്‌പതി കൂടി ഉൾപ്പെട്ട എൻഎസ്എസ് കരയോഗ മന്ദിരത്തിൽ, സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് എത്തിയതെന്നും താരം പറയുന്നു. ഫെയ്സ്‌ബുക്ക് പോസ്റ്റിന്റെ…
Read Moreനടി അപർണയുടെ മരണത്തിന് കാരണം ഭർത്താവെന്ന് സഹോദരിയുടെ മൊഴി
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് സഹോദരിയുടെ മൊഴി. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ…
Read More