നാട്ടിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം. പയ്യന്നൂർ സ്വദേശിയായ 24 കാരൻ മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Read More

മംഗളൂരുവിൽ വാഹനാപകടം; നാലുവയസുകാരി ഉൾപ്പെടെ നാലംഗ കുടുംബം മരിച്ചു

ബെംഗളൂരു: ചാമരാജനഗരിലെ കൊല്ലെഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലംഗ കുടുംബം മരിച്ചു. കൊല്ലെഗല്‍ പള്ളിയിലെ സിഎന്‍ സന്തോഷ് (32),ഭാര്യ സൗമ്യ (28) മകന്‍ അഭി (ഒമ്പത്) ,മകള്‍ സാക്ഷി (നാല് ) എന്നിവരാണ് മരിച്ചത്. മകരം സംക്രാന്തി ആഘോഷത്തിനോട് അനുബന്ധിച്ച്‌ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കുടുംബം സഞ്ചരിച്ച ബൈക്ക് വാനില്‍ ഇടിക്കുകയായിരുന്നു. മകന്‍ ഒഴികെ മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മകന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

Read More

ബെംഗളൂരു-മൈസൂരു ഹൈവേയിൽ അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബംഗളൂരു-മൈസൂരു ദഷ്പഥ് ഹൈവേയിൽ മദ്ദൂർ ടൗണിന് സമീപം വൻ അപകടം. ഷിൻഷാ നദി എലിവേറ്റഡ് റോഡിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ മണ്ഡ്യ മിംസിൽ ചികിത്സയിലാണ്. ബെംഗളൂരുവിലെ ഐസിഐസിഐ ബാങ്കിൽ (ഹോം ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) ജോലി ചെയ്യുന്ന ശങ്കർ, മഹാദേവ്, കിഷോർ എന്നിവർ ജോലിക്കായി മൈസൂരിലേക്ക് പോയതായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ബൊലേറോ കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മദ്ദൂർ ടൗണിലെ എലിവേറ്റഡ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഷിൻഷാ…

Read More

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെട്ടു; യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ജന്മദിനാഘോഷത്തിന് പോകുകയായിരുന്ന രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. രക്ഷിത് (22), കുശാൽ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക്, നിശാന്ത്, മഞ്ജുനാഥ് എന്നിവരെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി രക്ഷിതിന്റെ പിറന്നാൾ സുഹൃത്തുക്കൾ ചേർന്ന് ശാന്തിഗ്രാമിലെ ഫ്ലൈ ഓവറിൽ ആഘോഷിച്ചു. തുടർന്ന് യാത്ര ചെയ്യുക. യായിരുന്ന കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് റോഡരികിലെ വയലിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിത് സംഭവസ്ഥലത്തും കുശാൽ ഹാസന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…

Read More

ജെസിബി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു 

ബെംഗളൂരു: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജെസിബി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷിരഹട്ടി പട്ടണത്തിലെ ഷബ്ബീർ നഗറിൽ നിന്ന് ഷിരഹട്ടി മഗഡിയിലേക്കുള്ള പ്രധാന റോഡിലാണ് ഈ ദാരുണമായ സംഭവം നടന്നത്. മൻവിത് മഞ്ജുനാഥ് അരിമണി (5) മരിച്ച ആൺകുട്ടി. നിലവിൽ ജെസിബി ഡ്രൈവർക്കെതിരെ ഷിറഹട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവ ഡോക്ടർ മരിച്ചു

ബെംഗളൂരു: ബെലഗാവി ബി.എസിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് യുവഡോക്ടർ മരിച്ചു. അപകടത്തിൽ രണ്ട് എം.ബി.എ ബിരുദധാരികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി യെദ്യൂരപ്പ മാർഗിലാണ് സംഭവം. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിൽ സൗരഭ് കാംബ്ലെ (25) ആണ് മരിച്ചത്. യുവ ഡോക്ടറാണ് മരിച്ച സൗരഭ്. ജാംഖണ്ഡിയിലെ ഗിരീശ കരേമ്മ (25), ചേതൻ ധരി ഗൗഡ (25) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്ന് പരിക്കേറ്റ രണ്ട് യുവാക്കളെ ഉടൻ തന്നെ ബെൽഗാമിലെ കെഎൽഇ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ…

Read More

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഹോസ്‌കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്‌കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൊസ്‌കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്‌കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്. മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്‌മെന്റിന് സമീപമാണ് അപകടം. കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.

Read More

കാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.  

Read More

ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്. കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ. ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു. സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us