കനത്ത മൂടൽ മഞ്ഞ് റോഡരികിലെ ലോറി കണ്ടില്ല; അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് 2 പേർ മരിച്ചു 

ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിൽ ഈശ്വരഹള്ളി കുഡിഗെക്ക് സമീപം ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് അപകടം. പ്രദീപ് (30), ഗുരു (25) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ടയർ പഞ്ചറായി റോഡിന് നടുവിൽ തടി നിറച്ച ലോറി നിർത്തിയിട്ടിരുന്നു. പുലർച്ചെ മൂടൽമഞ്ഞിനെത്തുടർന്ന് റോഡിൽ യാത്ര ചെയ്യുന്നവർക്ക് മുന്നിലെ വാഹനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ലോറി അവിടെ ഉണ്ടായിരുന്നത് കാറിലുണ്ടായിരുന്നവർ കണ്ടിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വാഹനമിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെളഗാവിയിലെ ചെന്നമ്മയിലെ കിട്ടൂർ പട്ടണത്തിലാണ് സംഭവം. കിറ്റൂർ താലൂക്കിലെ ഉഗരഖോഡ വില്ലേജിലെ കാവേരി കജാഗര (21) ആണ് മരിച്ചത്. കിറ്റൂർ പ്രാന്തപ്രദേശത്തുള്ള ദേഗാവ് ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കാവേരി. ഇന്ന് രാവിലെ കോളേജിലേക്ക് വന്ന യുവതി ക്ലാസ് കഴിഞ്ഞ് കിട്ടൂർ ഭാഗത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ വിദ്യാർഥിനി മരിച്ചതായി ആശുപത്രി…

Read More

ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് അധ്യാപിക മരിച്ചു 

ബെംഗളൂരു: ദക്ഷിണ കന്നടയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കുടുംബത്തോടൊപ്പം സഞ്ചരിച്ച അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) അപകടത്തിൽ മരിച്ചത്. ഭർത്താവിനും കുട്ടി​ക്കു​മൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവും കുട്ടിയും പരുക്കേറ്റ് ആശുപത്രിയിലാണ്.

Read More

കൃഷിഭൂമി ഉഴുതുമറിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു 

ബെംഗളൂരു: ചാമരാജനഗറിൽ കൃഷിയിടത്തിൽ ഉഴുതുമറക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മടഹള്ളി ഗ്രാമത്തിലെ മടപ്പ (53) ആണ് മരിച്ചത്. മടഹള്ളിയിലെ ചേട്ടൻ്റെ പറമ്പിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയായിരുന്ന മാടപ്പ. ഉഴുത് മറിക്കുന്നതിനിടെ വളവിൽ ട്രാക്ടർ മറിഞ്ഞു. ട്രാക്ടറിനടിയിൽ കുടുങ്ങി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉടൻ തന്നെ സ്ഥലമുടമകളും കർഷകരും സ്ഥലത്തെത്തി ഡ്രൈവറെ ട്രാക്ടറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗുണ്ട്‌ലുപേട്ട് പോലീസ് സ്ഥലത്തെത്തി ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുണ്ട്‌ലുപേട്ട് ടൗൺ പൊതു ആശുപത്രിയിലേക്ക് അയച്ചു.

Read More

ട്രെയിൻ തട്ടി യുവാക്കൾ മരിച്ച നിലയിൽ 

ബെംഗളൂരു: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി യുവാക്കൾ മരിച്ച നിലയിൽ. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 ന് മംഗലാപുരത്തു നിന്നുള്ള ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.

Read More

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; നാലു വിദ്യാർത്ഥികൾ മരിച്ചു 

ബെംഗളൂരു: ബഗൽകോട്ടിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പെട്ട് നാലു വിദ്യാർഥികൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. അപകട സ്‍ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.

Read More

കാർ അപകടം; മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : ചിത്രദുർഗയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരണം. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (2), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു കുടുംബം. പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി പെൺകുട്ടി മരിച്ചു 

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയാണ് മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകട മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നായിരുന്നു ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചത്. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ്…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ നാലു വയസുകാരി മലയാളി പെൺകുട്ടിയുടെ നില ഗുരുതരം; സ്കൂളിനെതിരെ കുടുംബം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ആരോപണവുമായി കുടുംബം. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. സംഭവത്തില്‍ രണ്ട് ആയമാരെ…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് കുട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രം​ഗത്തെത്തി. സ്കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്വേഷണം നടക്കുകയാണ്.

Read More
Click Here to Follow Us