ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Read MoreTag: accident
കാർ കനാലിലേക്ക് മറിഞ്ഞ് 19 കാരൻ മരിച്ചു
ബെംഗളൂരു : കാർ കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാണ്ഡവപുര ദൊഡ്ഡബൈദരഹള്ളി സ്വദേശിയായ നന്ദീഷാണ് (19) മരിച്ചത്. കാറിലുണ്ടായിരുന്ന നന്ദീഷിന്റെ സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ദൊഡ്ഡബൈദരഹള്ളിയിൽ നിന്ന് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ അവ്വരഹള്ളിയിലേക്ക് പോകുകയായിരുന്നു ഇരുവരും. അവ്വരഹള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കനാലിന്റെ കൈവരിയില്ലാത്ത പാലത്തിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ കനാലിലേക്ക് മറിഞ്ഞത്. ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിയെത്തി കാറിലുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreനിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾക്ക് മൈസൂരുവിൽ ദാരുണാന്ത്യം
ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി മൈസുരുവില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിന്‍ പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാർത്ഥികളാണ്. കണ്ണൂരേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസൂരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ടോം – മിനി ദമ്പതികളുടെ മകനാണ്…
Read Moreലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 3 മരണം
ബെംഗളൂരു : ഗദകിൽ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ധാർവാഡ് സ്വദേശികളായ നവീൻ കുമാർ (23), നാഗപ്പ (23), ഗംഗപ്പ അക്കി ( 22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഹല്ലിഗുഡി ഗ്രാമത്തിലാണ് അപകടമുണ്ടായത്. കനകഗിരിയിൽ നിന്ന് പലചരക്ക് സാധനങ്ങളുമായി കുണ്ഡഗോളയിലേക്ക് പോകുകയായിരുന്നു ലോറി. ഹല്ലിഗുഡിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപവാസികളെത്തി ഉടൻതന്നെ മൂവരേയും ജിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് മൂന്നുമണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസമുണ്ടായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് മുന്ദരഗി പോലീസ് അറിയിച്ചു. ലോറിയുടെ അതി…
Read Moreട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെന്നി 30 അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡില്‍ നിന്ന് കാല്‍ തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കർണാടകയിലെ കോഴിഫാമില്‍ ജോലി ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി…
Read Moreകേരള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന എസ്‌കോട്ട് വാഹനങ്ങളും കടന്ന് പോയ ശേഷം അല്‍പം പിന്നിലായിട്ടാണ് ആബുലന്‍സ് കടന്ന് വന്നത്. എതിര്‍വശത്തു കൂടി കടന്ന് വന്ന മറ്റൊരു കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു. കരിമ്പന കുളം സ്വദേശികളായ തോമസ്, റാണിമോള്‍, മിനി, അഞ്ച് വയസുകാരന്‍ ജുവാന്‍, ആറു വയസുകാരന്‍ ഇവാന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
Read Moreട്രക്ക് അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ട്രക്ക് അപകടത്തിൽ തൃശ്ശൂർ പാലയ്ക്കൽ സ്വദേശി അടക്കം രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പാലയ്ക്കൽ പാലിശ്ശേരി വടക്കേ മേപ്പുള്ളി പ്രഭാകരന്റെയും സുശീലയുടെയും മകൻ പ്രജിത്ത് (30), ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ പാലക്കാട് കൂടല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. തൃശ്ശൂരിൽ സൈൻ ബോർഡ് നിർമിക്കുന്ന പ്രഭ ഡിജിറ്റലിന്റെ ഉടമയായ പ്രജിത്ത് സൈൻ ബോർഡ് നിർമാണത്തിന്റെ ഭാഗമായി പുണെയിൽ പോകുന്നതിനിടെയായിരുന്നു അപകടം. ബുധനാഴ്ച ഉച്ചയ്ക്കാണ് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് ബന്ധുക്കൾക്ക് നൽകിയ വിവരം.…
Read Moreലോറിയും ടെമ്പോയും കൂട്ടിയിടിച്ച് അപകടം; 4 തൊഴിലാളികൾ മരിച്ചു
ബെംഗളൂരു : ബീദറിൽ ടെമ്പോയും ലോറിയും കൂട്ടിയിടിച്ച് നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദ് സ്വദേശികളായ ദസ്തഗിർ ദാവൽസാബ് (36), രസിദ്ധ ഷെയ്ക് (41), വാലി (31), അമാം ഷെയ്ഖ് (51) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ ബൽക്കി താലൂക്കിലെ ലമാനിയിലായിരുന്നു അപകടം. ഹൈദരാബാദിൽനിന്ന് മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ടെമ്പോ കരിമ്പുകയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബി.ഐ.എം.എസ്.) പ്രവേശിപ്പിച്ചു. ബീദർ എസ്.പി. ചന്നബസവ ലംഗോട്ടി അപകടസ്ഥലം സന്ദർശിച്ചു.
Read Moreട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
തിരുവനന്തപുരം: ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത രീതിയില്‍ ചിന്നി ചിതറിയിട്ടുണ്ട്. മരിച്ച യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മകള്‍ക്ക് അഞ്ചും. വർക്കല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം…
Read Moreറോഡ് മുറിച്ച് കടക്കുന്നതിനിടെ ദമ്പതികൾ ബൈക്ക് ഇടിച്ച് മരിച്ചു
ബെംഗളൂരു : നെലമംഗലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ദമ്പതിമാർ ബൈക്കിടിച്ച് മരിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീധർ, അർച്ചന എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് 30 മീറ്റർ അകലെ ഓവുചാലിൽ വീണു. ബൈക്ക് ഓടിച്ചിരുന്ന അജിത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. ദമ്പതിമാർ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. അജിത്തിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More