ബെംഗളൂരു: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയുടെ 25 ആഴ്ചത്തെ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലന്നും സ്കൂള്‍ സര്‍ട്ടിഫിക്കറ്റും റേഡിയോളജിസ്റ്റ് നല്കിയ സ്കാന്‍ റിപ്പോര്‍ട്ടും പ്രകാരം 25 ആഴ്ച ഗര്‍ഭിണിയാണെന്നും ഇരയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്. സമാനമായ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി റൂള്‍സ് അനുസരിച്ച് നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി, നടപടിക്രമങ്ങള്‍ നടത്താന്‍ വാണി വിലാസ് ആശുപത്രിയിലെ…
Read MoreTag: Abortion
കഴിഞ്ഞ 3 മാസത്തിൽ അബോർഷൻ കൗൺസിലിംഗ് തേടി 10-19 വയസുകാർ ഉൾപ്പെടുന്ന 60 ഓളം പെൺകുട്ടികൾ
ബെംഗളൂരു: ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 60 പെൺകുട്ടികൾ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് ഗർഭഛിദ്രം നടത്താൻ കൗൺസിലിംഗ് തേടിയാതായി റിപ്പോർട്ട്. അതിൽ പകുതിയോളം പെൺകുട്ടികൾ വിവാഹിതരാണ്. പെൺകുട്ടികളിൽ എട്ട് പേർ 10-14 പ്രായ വിഭാഗത്തിലും ബാക്കിയുള്ളവർ 15-19 വിഭാഗത്തിലുമാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരതമ്യേന, 2021-22 തുടക്കത്തിൽ 79 കേസുകളും അതിനുമുമ്പ് 88 ഗർഭഛിദ്ര കേസുകളും മാത്രമാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ബോധവൽക്കരണവും സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമാണ് ഇതിന് കാരണം എന്നും ആരോപണം ഉണ്ട്. പ്രശ്നത്തിന്റെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് വിശദമായ…
Read Moreഅവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ല: സുപ്രിംകോടതി
ഡൽഹി: അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ ഭഛിദ്രമാകാമെന്നാണ് കോടതിയുടെ നിരീക്ഷണം. 24 ആഴ്ചയുള്ള ഗര്‍ഭം നീക്കം ചെയ്യണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്താൻ യുവതിയെ ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു, ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു.
Read More