ചെന്നൈ: ഗായിക പി സുശീല ആശുപത്രിയില്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് ഗായികയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഗായിക ചികിത്സ തേടിയത്. സ്വരമാധുര്യത്തിനുടമയായ പി സുശീല മലയാളത്തില്‍ നിരവധി പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.
Read MoreCategory: TAMILNADU
ചെന്നൈ – ബംഗളുരു അതിവേഗപാത നിർമാണം 68 ശതമാനം പൂർത്തിയായി
ചെന്നൈ : ചെന്നൈ – ബംഗളുരു അതിവേഗ ലതയുടെ 68 ശതമാനത്തോളം നിർമാണം പൂർത്തിയായി. ആകെയുള്ള 262 കിലോമീറ്റർ ദൂരത്തിൽ 179 കിലോമീറ്റർ നിർമാണമാണ് പൂർത്തിയായത്. ശേഷിക്കുന്ന 83 കിലോമീറ്റർ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2025 മാർച്ച് 31 നകം പാത ഉദ്ഘടനം ചെയ്യാനാണ് നീക്കം. പ്രധാന സവിശേഷതകൾ യാത്ര സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണികൂറായും കുറയും ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം ചെന്നൈ –…
Read Moreഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി
ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച് അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.…
Read Moreകാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാർഥികള്‍ മരിച്ചു. നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവർ. ചെന്നൈ – തിരുപ്പതി ദേശീയപാതയിലാണ് അപകടമുണ്ടായത്. ഏഴംഗ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നതിനാല്‍ വിദ്യാർഥികളെ പുറത്തെടുക്കാൻ വൈകി. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത്…
Read Moreദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടിയുടെ ചിത്രവും; ബോർഡ് പോലീസ് നീക്കം ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക. ഉത്സവ വഴിപാടിന്റെ ഭാഗമായ ‘പാല്‍ കുടം’ തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി ഡ്രൈവർ കുത്തേറ്റ് മരിച്ചു
ചെന്നൈ: കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. വീട്ടുപകരണങ്ങളുമായി കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു.
Read Moreചാനൽ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർബുദ ബാധിതയായി കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു.
Read Moreമോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി; ഒടുവിൽ പോലീസ് എത്തി വിളിച്ചുണർത്തി
ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പകൽ രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തേടുന്നതിനിടെ അവശത അനുഭവപ്പെട്ടു. തുടർന്ന് കിടപ്പുമുറിയിൽ കിടന്നുറങ്ങി. മണിക്കൂറുകൾക്ക് ശേഷം രാജൻ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതു കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ്…
Read Moreമൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ചെന്നൈ: പാന്റ്‌സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മധുര രാമേശ്വരം ദേശീയപാതയില്‍ യാത്ര ചെയ്യുന്നതിലൂടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാമനാഥപുരം സ്വദേശി രജനിയാണ് (36 ) മരിച്ചത്. ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും സമാനമായ സംഭവം ഉണ്ടായി. പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ സകൂട്ടറിന്‌റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി ഡിവൈഡല്‍ തലയിടിച്ച് വീഴുകയും മരിക്കുകയുമായിരുന്നു.
Read Moreനിപ; അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട് സർക്കാർ
പാലക്കാട്: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് തമിഴ്നാട് പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന ആരംഭിച്ചത്. അതേസമയം, പാണ്ടിക്കാട് 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും.…
Read More