ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും വാഷിങ്ട്ടണ്‍ സുന്ദറും അര്‍ധ സെഞ്ച്വറി നേടി. മൈക്കല്‍ ബ്രേസ്വല്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാറ്റ്നര്‍ എന്നിവര്‍ കിവിസിനായി 2 വിക്കറ്റുകള്‍ നേടി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഡിവോണ്‍ കോണ്‍വെയുടെയും ഡാറില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍…

Read More

രഞ്ജി ട്രോഫി കർണാടകയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് നിർണ്ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ക്യാപ്റ്റൻ മായങ്ക് അഗർവാളിൻറെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് കർണാടക നിർണ്ണായക ലീഡ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ് സ്‌കോറായ 342 കർണാടകത്തിൽ ആദ്യമായി അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 354. ലഭിച്ച അവസാന റിപ്പോർട്ട് പ്രകാരം 39 റൺസുമായി ശ്രെയസ് ഗോപാലും ഒമ്പത് റൺസുകളുമായി ബിആർ ശരത്തും ക്രീസിൽ. 

Read More

ബെംഗളൂരുവും ഈസ്റ്റ് ബംഗാളും നേർക്കുനേർ

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും മത്സരം അരങ്ങേറുക. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ബെംഗളൂരു 8ആം സ്ഥാനത്തും, 10 മത്സരങ്ങളില്‍ നിന്നും 9 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ 9ആം സ്ഥാനത്തുമാണ്.

Read More

പെലെ കളമൊഴിഞ്ഞു 

ബ്രസീൽ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെ തുടർന്ന് സാവോ പോളോയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ കെലി നാസിമെന്റോയാണ് മരണവിവരം സ്ഥിരീകരിച്ചത് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് പെലെ. 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ പെലെ സ്വന്തം പേരിൽ കുറിച്ചു മൂന്ന് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഏക താരം കൂടിയാണ് പെലെ

Read More

ജഴ്‌സിയൂരി വീശി നഗ്നയായി സ്റ്റേഡിയത്തിൽ അർജന്റീന ആരാധികയുടെ വിജയാഘോഷം; വീഡിയോ വൈറൽ

ദോഹ: ലോകകപ്പ് 2022 ൽ അര്‍ജന്റീനയുടെ വിജയം തന്റെ ജഴ്‌സി അഴിച്ച് ആഘോഷിച്ച ആരാധികയെ ഖത്തര്‍ ജയിലിലടക്കാൻ സാധ്യത. കളി കാണാന്‍ ഗ്രൗണ്ടിലെത്തിയ കാണികള്‍ പാലിക്കേണ്ട നിയമങ്ങളുണ്ടെന്ന് നേരത്തെ തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരും സ്ത്രീകളും അവരുടെ ചുമലുകളും കാല്‍മുട്ടുകള്‍ വരേയും മറയ്ക്കണം എന്നാണ് അധികൃതർ നിഷ്‌കര്‍ഷിച്ചിരുന്നത്. Argentinian fan goes topless in Qatar for the win. pic.twitter.com/754bcjkVxM — Lift the Veil (@lifttheveil411) December 18, 2022 എന്നാൽ പെനാല്‍റ്റി കിക്കില്‍ മോന്റിയേല്‍ പന്ത് വലയിലെത്തിച്ചതിന് പിന്നാലെയാണ് ആരാധിക…

Read More

വിരമിക്കില്ല!! അഭ്യൂഹങ്ങൾക്കുള്ള മറുപടിയായി ലയണൽ മെസ്സിയുടെ വെളിപ്പെടുത്തൽ

ദോഹ: അർജന്റീന ജേഴ്സിയിൽ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണൽ മെസി. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് ലോക ജേതാക്കളുടെ ജേഴ്സിയിൽ തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മിശിഹായിലൂടെയാണ് അർജന്റീന വീണ്ടും കപ്പ് ഉയർത്തിയത്. രാജകീയ വിജയത്തിന്റെ രാവിൻ ശേഷം ആരാധകരെ ആവേശം കൊള്ളിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലയണൽ മെസ്സി. താൻ ദേശിയ ഫുട്ബാളിൽ നിന്ന് ഉടനെ വിരമിക്കുന്നില്ലന്ന് മെസ്സി വ്യക്തമാക്കി. ഇല്ല ഞാൻ എന്റെ ദേശിയ ടീമിൽ നിന്നും ഉടനെ വിരമിക്കുന്നില്ല.ലോകകപ് ചാമ്പ്യന്മാരായി തന്നെ അർജന്റീന…

Read More

മെസ്സി ലോകകപ്പ് ഉയർത്തി; ആഹ്ലാദത്തിൽ ആറാടി നഗരത്തിലെ ഫുട്ബോൾ ആരാധകർ

ബെംഗളൂരു: ഫിഫ ലോകകപ്പ് 2022ൽ ഫ്രാൻസിനെ തകർത്ത് അർജന്റീന കിരീടം ചൂടിയപ്പോൾ, നഗരവാസികളിൽ പലരും ഞായറാഴ്ച വൈകുന്നേരം പലയിടത്തും തത്സമയം പ്രദർശിപ്പിച്ച മത്സരം കണ്ടു. ചർച്ച് സ്ട്രീറ്റിലെ ആർസിബി കഫേയ്ക്ക് സമീപമുള്ള സ്ക്രീനിംഗ് ആണ് കൂടുതൽ ശ്രദ്ധേയമായത്. കാണികളുടെ ഒരു ഭാഗം ഫ്രാൻസിന് വേണ്ടി ആഹ്ലാദിച്ചപ്പോൾ, മറ്റൊരു ഭാഗം അർജന്റീനയ്ക്ക് വേണ്ടി ഉച്ചത്തിൽ ആർപ്പുവിളിക്കുകയായിരുന്നു. ഫുട്ബോൾ ആരാധകർ തമ്മിലുള്ള ആർപ്പുവിളികൾക്കിടയിൽ ഗൗതമപുരയിലെ അന്തരീക്ഷം ഒരുപോലെ ഊർജസ്വലമായിരുന്നു. ചർച്ച് സ്ട്രീറ്റിൽ നിന്ന് വ്യത്യസ്തമായി, എല്ലാ കാണികളും അർജന്റീനയ്ക്ക്, പ്രത്യേകിച്ച് മെസ്സിക്ക് വേണ്ടിയാണ് ആർപ്പുവിളിച്ചത്. ആരാണ് മികച്ചത്,…

Read More

ബ്രസീൽ പുറത്ത്…

ലോക ചാമ്പ്യൻമാരായ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി. 90 മിനിറ്റും രണ്ട് ടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ രണ്ടു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിലായി. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ഒരു ഷോട്ട് ക്രൊയേഷ്യൻ ഗോളി തsയുകയും അവസാന ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുകയുമായിരുന്നു.

Read More

ലോക കപ്പ് ക്വാട്ടർ ഫയിനൽ ഇന്ന് മുതൽ; അർജന്റീന ബ്രസീൽ സെമി ഫൈനൽസിനായി കാത്ത് ആരാധകർ 

ഖത്തർ; എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം ഇന്ന് ബ്രസീൽ ആരാധകരാൽ മൂടപ്പെടും അതുപോലെതന്നെ ലൂസെയ്ല്‍ സ്റ്റേഡിയം അര്ജന്റീന ആരാധകരുടെ ആസ്ഥാനവുമാകും. ലോകകപ് ക്വാട്ടർ ഫയിനൽ ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കളത്തിലിറങ്ങുമ്പോൾ രണ്ടു ലാറ്റിൻ അമേരിക്കാൻ ടീമുകൾക്കും മുന്നിലുള്ളത് യൂറോപ്പിയൻ എതിരാളികളാണ്. ബ്രസീൽ – ക്രൊയേഷ്യ മത്സരം ഇന്ത്യ സമയം രാത്രി 8 .30 നും അര്ജന്റീന – നെതര്‍ലാന്‍ഡ്‌സ്‌ മത്സരത്തിന്റെ കിക്കോഫ് രാത്രി 12 .30 നും ആണ്. ജയിച്ചു കയറിയാൽ ബ്രസീലും അര്ജന്റീയും സെമി ഫൈനൽ ഏറ്റുമുട്ടും എന്നത് ആണ് ആകർഷണം. പോർട്ടുഗൽ –…

Read More

ടീമില്‍ 11 മെസിയില്ലല്ലോ ഒരാളല്ലെ ഉളളു; ഭയമില്ലന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍

messi

ദോഹ: മെസിയെ തങ്ങള്‍ ഭയക്കുന്നില്ലെന്ന് ഓസ്‌ട്രേലിന്‍ ഫുട്‌ബോള്‍ താരങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ഈ വാക്കുകള്‍. ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അര്‍ജന്റീനയും ഓസ്ട്രേലിയയും വരുന്നത്. സൗദിയോട് അര്‍ജന്റീന 2-1ന് തോറ്റപ്പോള്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ വീഴ്ത്തിയത് 4-1നും. എന്നാല്‍, പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചായിരുന്നു ആസ്‌ത്രേലിയയും അര്‍ജന്റീനയും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. ലോകകപ്പിന്റെ അവസാന 16ല്‍ കളിക്കുക എന്നത് വലിയ ബഹുമതിയാണ്. അവിടെ അര്‍ജന്റീനയെ നേരിട്ടാലും പോളണ്ടിനെ നേരിട്ടാലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് പ്രീക്വാര്‍ട്ടര്‍…

Read More
Click Here to Follow Us