ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് (91) അന്തരിച്ചു. കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഓക്സിജന്റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പി ജെ ഐ എം ഇ ആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച്ച രാത്രി 11.30യോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍…
Read MoreCategory: OBITUARY
ദേശീയ അവാർഡ് ജേതാവ്, കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു.
ബെംഗളൂരു: ദേശീയ അവാർഡ് ജേതാവും പ്രശസ്ത കന്നഡ സിനിമ താരവുമായ സഞ്ചാരി വിജയ് (38) അന്തരിച്ചു. എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുയുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു. കോമയിലേക്ക് പോയ നടന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി…
Read Moreസപ്ന ബുക്ക് ഹൗസ് സ്ഥാപകൻ അന്തരിച്ചു.
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബുക്ക് ഹൗസുകളിലൊന്നായ സപ്ന ബുക്ക് ഹൗസിൻ്റെ സ്ഥാപകൻ സുരേഷ് സി ഷാ(84) അന്തരിച്ചു. ശേഷാദ്രിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 1966 ലാണ് ഗാന്ധി നഗറിൽ സപ്ന ബുക്ക് ഹൗസ് എന്ന പേരിൽ ഷാ പുസ്തക വിൽപ്പന കേന്ദ്രം ആരംഭിച്ചത്. ഗുജറാത്ത് സ്വദേശിയായ ഷാ വസ്ത്രവ്യാപാരത്തിനായാണ് നഗരത്തിൽ എത്തിയത്. ഇപ്പോൾ രാജ്യത്തെ 19 നഗരങ്ങളിൽ സപ്ന ബുക്ക് ഹൗസിൻ്റെ ശാഖകൾ ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബുക്ക് മാൾ ആണ് സപ്ന ഓൺലൈൻ.
Read Moreസ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി നിര്യാതനായി
ബെംഗളൂരു: സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധിച്ചു ചികിത്സയിലയിരുന്ന അദ്ദേഹം ഈയിടെയാണ് രോഗമുക്തനായത്. മേയ് 13നാണ് ജയദേവ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയത്. 103 വയസ്സായിരുന്ന അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു. നഗരത്തിൽ ഈയിടെ നടന്ന സിഎഎ പ്രക്ഷോഭത്തിലടക്കം ഉപവാസമിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. 1981 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.…
Read Moreഎസ്.ആർ.എസ്.ട്രാവൽസ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രമുഖ വാഹന സർവ്വീസ് ആയ എസ്.ആർ.എസിൻ്റെ സ്ഥാപകനും ഉടമയുമായ കെ.ടി.രാജശേഖരൻ അന്തരിച്ചു. 78 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് 10 ദിവസം മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാഗഡി സ്വദേശിയായ രാജശേഖർ ഒരു ട്രാവൽ ഏജന്റായും ബസ് ബുക്കിംഗ് ഏജന്റായും ആണ് ജീവിതം ആരംഭിച്ചത്. നിലവിൽ എസ്.ആർ.എസ് ട്രാവൽസിന് 3000 ൽ അധികം വാഹനങ്ങളുണ്ട്. അത്രയും തന്നെ ജീവനക്കാർ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. മകൾ മേഘ, മരുമകൾ ദീപക്ക്.
Read Moreകോവിഡ് ബാധിച്ച് മലയാളി മരിച്ചു.
ബെംഗളൂരു: നഗരത്തിൽ ഇന്റീരിയർ ഡിസൈനറായിയിരുന്ന കണ്ണൂർ സ്വദേശി എം.വി.നിഗേഷ് (42) കോവിഡ് ബാധിച്ച് മരിച്ചു. അബിഗെരെയിൽ താമസിച്ചിരുന്ന ഇദ്ദേഹം സമന്വയ എക്സിക്യുട്ടീവ് അംഗവും വിശ്വകർമ വെൽഫെയർ അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായിരുന്നു. കോവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജായി നാട്ടിലെത്തി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മരിച്ചത്. കണ്ണൂർ കിഴുന്ന മീത്തലെ വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകനാണ് നിഗേഷ്. അമ്മ; ശാന്തിനി. ഭാര്യ; ഷെൽന. മക്കൾ: നിഗ്മയ, നകുൽ.
Read Moreകേരളത്തിൻ്റെ വിപ്ലവനായിക, ഗൗരിയമ്മ വിടവാങ്ങി…
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും തിരുക്കൊച്ചി മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന കെ.ആർ.ഗൗരിയമ്മ (101)അന്തരിച്ചു.
Read Moreവെന്റിലേറ്റർ ലഭിക്കാൻ വൈകി; കോവിഡ് ബാധിച്ച മലയാളി മരിച്ചു
ബെംഗളൂരു: വെന്റിലേറ്റർ ലഭിക്കാൻ വൈകിയതിനാൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. പാലക്കാട് സ്വദേശി നാരായണസ്വാമി (66)യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യുമോണിയ ബാധയുണ്ടായതിനെത്തുടർന്ന് വെന്റിലേറ്റർ സൗകര്യത്തിനായി വിവിധ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് വെന്റിലേറ്റർ ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മാരെനഹള്ളി മാരുതി മന്ദിറിന് സമീപം ശ്രീലക്ഷ്മി നിലയത്തിലായിരുന്നു താമസം. ഭാര്യ: കലാവതി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഗുണശേഖരൻ, സത്യൻ.
Read Moreഎ.സി.യിൽ നിന്ന് തീപടർന്ന് മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം
ബെംഗളൂരു: എ.സി.യിൽ നിന്ന് തീപടർന്ന് കോഴിക്കോട് സ്വദേശികളായ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. വീട്ടിലെ കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നാണ് സാരമായ പൊള്ളലേറ്റ് ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവർ മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ ജോയ് അപ്പോഴേക്കും മരിച്ചിരുന്നു. ഉടനെ തന്നെ അവിടെനിന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജോയി പോൾ മരിച്ചത്. അദ്ദേഹത്തിന് എഴുപതു…
Read Moreമുൻ മന്ത്രി ആർ.ബാലകൃഷ്ണപ്പിള്ള അന്തരിച്ചു.
മുന്നോക്ക വികസന കോര്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്.ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്മാന് കൂടിയായിരുന്നു അദ്ദേഹം. ഭാര്യ ആര്‍. വത്സല നേരത്തെ മരിച്ചു. മക്കള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.ബി…
Read More