പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

ബെംഗളൂരു : പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയ്ക്കിടെ പുണെയിൽ വെച്ചായിരുന്നു അന്ത്യം. ബജാജ് ഓട്ടോ ചെയർമാനായ അദ്ദേഹം കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. രാജ്യസഭാ അംഗം കൂടിയായിരുന്നു അദ്ദേഹം. പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.1986ൽ ഇന്ത്യൻ എയർലൈൻസ് ചെയർമാനായിരുന്നു.  

Read More

രാജ്യത്തിൻ്റെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി.

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ( 92)വിടവാങ്ങി. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. 1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്‌കറിന് 2001 ല്‍ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ്…

Read More

മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു : ഇടുക്കി മൂന്നാര്‍ സ്വദേശി കടമാന്‍തോട്ടത്തില്‍ വിജയന്‍ സ്മിത ദംബതികളുടെ മകന്‍ വിഷ്ണു കെ വിജയനെ ഈജിപുരയിലുളള പി ജി യില്‍ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നാല് വര്‍ഷത്തോളമായി ബെംഗളൂരിലുളള സ്വകാര്യ കമ്പനി ജീവനക്കാരനായ വിഷ്ണു-(28) അവിവാഹിതനാണ്, ഇന്നലെ രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് ശിവാജി നഗര്‍ ബോറിംങ്ങ് ആശുപത്രിയില്‍നിന്നും പോസ്റ്റമോട്ടം നടത്തിയ മൃതദേഹം കോവിഡ് പോസറ്റീവ് ആയതിനാല്‍ സ്വദേശത്തേക്ക് കൊണ്ടുപോകാതെ വില്‍സണ്‍ ഗാര്‍ഡന്‍ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കും.

Read More

ഹൃദയാഘാതംമൂലം ചമ്പാട് സ്വദേശി ബെംഗളൂരുവിൽ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതത്തെത്തുടർന്ന് പാനൂർ ചമ്പാട് സൽമാസിലെ റഷീദ് (54) ആണ് ഇന്നലെ ഉച്ചക്ക് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. നാല് ദിവസം മുന്നേ ജോലിതേടി വന്നതായിരുന്നു അദ്ദേഹം. പിന്നീട് അനുയോജ്യമായ ജോലിയൊന്നും ലഭിക്കാതായതോടെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ഇന്നലെ ഉച്ചതിരിഞ്ഞ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് കുഴഞ്ഞ് വീണത്. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആള്‍ ഇന്ത്യ കെ.എം.സി.സി മൈസൂര്‍ റോഡ് ഏരിയാകമ്മറ്റി ഇടപെട്ട് തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്. വിക്ടോറിയ ആശുപത്രിയിലുളള മൃതദേഹം രാവിലെ കോവിഡ് ടെസ്റ്റ് നടത്തും പിന്നീട്…

Read More

ചീഫ് സെക്രട്ടറിയും,മന്ത്രിയുമായിരുന്ന മലയാളിയായ ജെ.അലക്സാണ്ടർ അന്തരിച്ചു.

ബെംഗളൂരു : കർണാടകയുടെ മുൻ ചീഫ് സെക്രട്ടറിയും മുൻ കാബിനറ്റ് മന്ത്രിയുമായ മലയാളിയായ ജെ അലക്സാണ്ടർ ഐ.എ.എസ് (83) അന്തരിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് 1938 ആഗസ്റ്റ് 8 ന് ആണ് ശ്രീ അലക്സാണ്ടറിൻ്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1963ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്നു.കർണാടക കേഡറിൽ വിവിധ വകുപ്പുകളിൽ 33 വർഷത്തോളം സേവനമനുഷ്ഠിച്ചു. കർണാടക ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം ഭാരതി നഗർ നിയോജക മണ്ഡലത്തിൽ നിന്ന് മൽസരിച്ച്…

Read More

രാജ്യത്തിൻ്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു.

കൂനൂർ (ഊട്ടി): ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌) ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർ മരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്‌ഥർ അടക്കം 14 പേർ അപകടത്തിൽപ്പെട്ടു. ബിപിൻ റാവത്തി​െൻറ ഭാര്യ മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ തുടങ്ങിയവരാണ്​ മരിച്ച മറ്റുള്ളവർ​. അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. Gen Bipin Rawat, Chief of…

Read More

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1941ലാണ് ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം ലഭിച്ചു ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ചേർന്ന് ബിച്ചു ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിരുന്നു. 3000 ൽ അധികം സിനിമാ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർഹിറ്റായ നിരവധി ലളിതഗാനങ്ങളും. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. രണ്ട് തവണ സംസ്ഥാന…

Read More

നടൻ റിസബാവ അന്തരിച്ചു

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്ത നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

Read More

നഗരത്തിലെ പ്രമുഖ കോളേജിലെ പ്രിൻസിപ്പൽ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു: കോറമംഗല ജ്യോതി നിവാസ് കോളേജിലെ പ്രിൻസിപ്പൽ എലിസബത്ത് സി.എസ് (57) കോവിഡ് ബാധിച്ചു മരിച്ചു. ഇതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന എലിസബത്ത് 1992 ഇവിടെ തന്നെ മന:ശാസ്ത്ര വിഭാഗം അധ്യാപികയായി ഇവിടെ തന്നെ ചേരുകയായിരുന്നു. പി.യു.സി കോളേജ് പ്രിൻസിപ്പൽ ആയതിന് ശേഷം 2004ൽ കോളേജ് വൈസ് പ്രിൻസിപ്പൽ ആകുകയും 2010ൽ പ്രിൻസിപ്പൽ ആയി സ്ഥാനമേൽക്കുകയും ആയിരുന്നു. പ്രിൻസിപ്പലിൻ്റെ വിയോഗത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥിനി അനുശോചനം രേഖപ്പെടുത്തി. I am deeply saddened to hear this tragic news. RIP pic.twitter.com/kyt2DWUasy — Kiran…

Read More

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. കാലടിയിലുള്ള ബന്ധുവീട്ടിലാണ് കണ്ടെത്തിയത്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More
Click Here to Follow Us