പുതുപ്പള്ളി മണ്ഡലത്തിൽ പോര് മുറുകുന്നു: ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഉപ വരണാധികാരിയുടെ ഓഫീസില്‍ എത്തി പത്രിക നല്‍കും. പാമ്പാടി യുഡിഎഫ് കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എത്തിയാകും ചാണ്ടി ഉമ്മന്‍ പത്രിക നല്‍കുക.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

പാമ്പാടിയില്‍ നിന്ന് പള്ളിക്കത്തോട് വരെ തുറന്ന ജീപ്പില്‍ എത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ദ്രി വി.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ അനുഗമിക്കും.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭവന സന്ദര്‍ശനം ഇന്നും തുടരും. പുതുപ്പള്ളി വികസനമാണ് ഇടത് പ്രചാരണത്തില്‍ മുഖ്യ അജണ്ട.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts