കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഓണാഘോഷം വേണ്ട; താക്കീതുമായി മോട്ടാര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാര്‍ വാഹന വകുപ്പ്.

വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു.കാ‌ര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ രാജീവ് വ്യക്തമാക്കി.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതാത് സ്ഥലത്തെ ഓഫീസുകളില്‍ അറിയിച്ചാല്‍ ഉടൻ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts