പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ കവിയുടെ പര്‍ദ്ദ കിട്ടി.. കണ്ണുകളില്‍ അധിനിവേശത്തിന്‍റെ കഥ പറയാനൊരുങ്ങി ആ ആഫ്രിക്കന്‍ രാജ്യം .. ഉടലുകളില്‍വരച്ച അതിരുകള്‍ മറയ്ക്കപ്പെട്ടപ്പോള്‍ ആഫ്രിക്ക അശ്ലീലമായി മാറി .. നുഴഞ്ഞുകയറ്റത്തില്‍ രാഷ്ട്രീയവൈര്യമില്ലെന്നു യുദ്ധക്കുറിയടിച്ചു അവര്‍എത്തി .. രണ്ടു മുനമ്പുകള്‍ക്കിടയിലെ ചുരത്തില്‍ രാജ്യത്തെ മാറ്റി വരയ്ക്കണമെന്ന് ഒരുവര്‍ ശഠിച്ചു .. തുരുമ്പേറിയ ആയുധം ചുട്ടുപഴുപ്പിച്ചു പൊള്ളിക്കുന്ന കഥ പറഞ്ഞു രാജ്യത്തെ കറുത്ത തുണി കൊണ്ട് പുതയ്ക്കണം എന്ന് മറ്റൊരുവര്‍ ശാഠ്യം പറഞ്ഞു…. തേറ്റപ്പല്ല് വികൃതമാക്കിയ യുദ്ധനീതിയില്‍ രാജ്യം വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു .. ഇപ്പൊള്‍ അവള്‍ ആഫ്രിക്കയും അമേരിക്കയുമല്ല .…
Read MoreCategory: LITERATURE
പ്രവാസി
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്…. പ്രവാസികൾ… എണ്ണിയാൽ തീരാത്ത ലിസ്റ്റ് അത്രയും പ്രവാസികളുള്ള ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാവാം അവരുടെ ജീവിതത്തോട് വല്ലാത്തൊരു ബഹുമാനം ആണ്… കുഞ്ഞു നാളിൽ വല്യച്ചന്മാര് കൊടുത്തു വിടുന്ന ഗൾഫ് മിട്ടായികളുടെ എണ്ണം മാത്രം നോക്കി നടന്ന ബാല്യം ഒരിക്കലും അവർക്കു തരാൻ കഴിയാതെ പോവുന്ന സ്നേഹത്തിന്റെ കുഞ്ഞു മധുരം ആ ഓരോ മിട്ടായികളിലും ഉണ്ടെന്നു മനസ്സിലാക്കി തന്നിരുന്നില്ല…. പിന്തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം…. സ്നേഹവും പരിഗണനയും…
Read More‘ചോരപ്പൂക്കൾ ചൂടുന്ന മുറിവുകൾ’
“നിശ്വാസങ്ങളോരോന്നും നിന്റെ പിൻകഴുത്തിൽ പ്രണയത്തിന്റെ ചായം തേക്കുമ്പോൾ തോൽക്കയായിരുന്നില്ലേ നീ, ഉപാധികളില്ലാതെ? തോരാതെ പെയ്യുകയായിരുന്നില്ലേ അന്ന്? മഴകുറയുന്നതും കാത്താവാകയുടെ ചില്ലക്കുകീഴെ തൂവെണ്മക്കു കൊടിപിടിച്ചവനെ ചുവപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കിയതോർമ്മയുണ്ടോ? നനഞ്ഞു നനുത്ത രോമങ്ങളൊട്ടിയ പിൻകഴുത്തിൽ ദാക്ഷിണ്യമില്ലാതന്നെന്റെ പല്ലുകളാഴ്ന്നിരുന്നു, നിന്റെ ചോര എന്റെ ചുണ്ടിനെ ചുവപ്പിക്കും വരെ.. ചോരകണ്ടാൽ വല്ലാതാകുന്ന നീ എന്തിനാണു പെണ്ണേ ഓരോ തവണയും കാത്തിരുന്നു കാണുമ്പോൾ ചുംബിക്കുന്നതിനു പകരം മുറിവേൽപ്പിച്ചു രസിക്കുന്നത്? മറുപടിയെന്നോണം കൺകോണിൽ കുസൃതി ഒളിപ്പിച്ച് നിന്റെ കഴുത്തിൽ നിന്നു പല്ലുകളടർത്തിയെടുക്കുമുൻപൊരു ചോരചുംബനം തുന്നിചേർത്തിരുന്നു ഞാൻ.. മുറിവുണങ്ങാനല്ല ഉണങ്ങാതിരിക്കുവാൻ ! നിന്നിലെന്റ…
Read Moreഡേവിഡ് ജെയിംസ്
“സർ, പുറത്തൊരാൾ കാണാൻ വെയ്റ്റ് ചെയ്യുന്നു” “വാട്ട് മീര …..യൂ നൊ ആം ഡേം ബ്യുസി ഓൺ വീക്കെൻ്റ്ഡ്സ് …. അപ്പോയിൻ്റ്മെൻ്റെടുത്ത് പിന്നീട് വരാൻ പറയൂ”….. “സർ, ബട്ട് ഹീ ഈസ് വെയിറ്റിങ് സൊ ലോങ്….ആൻഡ് ഹീ ഈസ് എ മല്ലൂ ടൂ” ……. പേർസണൽ അസിസ്റ്റന്റ് മീര വീണ്ടും നിർബന്ധിക്കുന്നു …. “ഓക്കെ കാൾ ഹിം” ശബ്ദത്തിനിച്ചിരി ബലം കൊടുത്തു തൻ്റെ ഓഫീസ് റൂമിലിരുന്ന് ഡേവിഡ് ജയിംസ് മീരയോടായ് പറഞ്ഞു. കുറച്ചു പ്രായം ചെന്ന മനുഷ്യൻ തലമുടികളിൽ നര ബാധിച്ചു തുടങ്ങി ,…
Read Moreഒരിയ്‌ക്കൽകൂടി……
ഇനിയൊരിക്കൽ കൂടി നമ്മൾ കാണും ! എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്…. ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം… അല്ലെങ്കിൽ,നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം…. എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ … നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ….. എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്.. എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ എന്നും തനിച്ചായിരുന്നു….. മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല…. കാലം പോലെ നീയും അകന്നു മാറിയപ്പോൾ ഞാൻ…
Read Moreകാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്…
ഞാൻ ഒരു പെണ്ണാണ്…. നോവിന്റെ ആഴക്കടൽ പോലും നീന്തിക്കേറാൻ മടിയില്ലാത്തവൾ…ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ…. അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ… പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല… കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി….കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ…… നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു….. വിപ്ലവത്തെ…
Read Moreവാർദ്ധക്യമൊരു തിരിച്ചറിവ്…
അപ്പൂപ്പാ… കാതിൽ ഉണ്ണിക്കുട്ടന്റെ ശബ്ദം..ഒരുപാട് നാളായി കേൾക്കാൻ കൊതിച്ച സ്വന്തം പേരക്കിടാവിന്റെ ശബ്ദം.. എന്റെ കൈ ചെറുതായൊന്നു വിറച്ചെന്നു തോന്നുന്നു. മറുപടിയൊന്നും പറയാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പി.. അപ്പൂപ്പാ ന്താ മോനൂനോടൊന്നും മിണ്ടാത്തെ.. പിണക്കാണോ.. മറുതലയ്ക്കൽ വീണ്ടും ഉണ്ണിക്കുട്ടന്റെ ശബ്ദം… ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു… കണ്ണുനീരിനെ എന്നാൽ ആവും വിധം കടിച്ചമർത്തി.. മോനൂനോടെന്തിനാ അപ്പൂപ്പൻ പിണങ്ങുന്നേ.. ആരോടും പിണക്കം ഇല്ലാട്ടോ അപ്പൂപ്പന്.. ഇഷ്ട്ടം മാത്രേ ഉള്ളൂ.. എന്റെ മറുപടിയിൽ ആ കുഞ്ഞു മനസ്സ് തൃപ്തനായ പോലെ..കുഞ്ഞുങ്ങളുടെ മനസ്സ് അങ്ങനെയാണല്ലോ…. സന്തോഷം കൊണ്ടു ഫോണിൽ കൂടി…
Read Moreനിങ്ങൾ തൊട്ടു കൂട്ടിയ “സ്മാര്‍ട്ട് ഫോൺ” ഭക്ഷണ വിഭവങ്ങള്‍.
ഇന്നത്തെ ചരിത്ര പഠനം മധുര പലഹാരങ്ങളെ കുറിച്ചാവാം. നമ്മളിൽ കൂടുതൽ പേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ ഉപയോഗിച്ചായിരിക്കും. അതിൽ തന്നെ കൂടുതൽ സ്മാർട്ട്ഫോണുകളും ആൻഡ്രോയ്ഡ് ബേസ്ഡും ആയിരിക്കും. ആൻഡ്രോയ്ഡ് ഓരോ വർഷവും പുതുക്കിയ പതിപ്പുകൾ പുറത്തിറക്കാറുണ്ട്. ഓരോ പതിപ്പുകളുടെയും പേര് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മധുര പലഹാരങ്ങളുടെയും ആയിരിക്കും ഇൗ മധുരപലഹാരങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം. 1. കപ്പ് കേക്ക് (Cup Cake) – കപ്പ് കേക്ക് എന്താണെന്ന് അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. പക്ഷേ നമ്മുടെ നാട്ടിലെ ബേക്കറികളിൽ കാണുന്ന കപ്പ് കേക്ക്…
Read Moreബിരിയാണിയുടെ ചരിത്രം..
പാചകത്തിൽ ഞാൻ വളരെ മോശമാണ്. പക്ഷേ ഏതൊരു മലബാറുകാരനെയും പോലെ ആരെങ്കിലും ഉണ്ടാക്കി തരുന്ന വത്യസ്ഥമായ ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കാനറിയാം. അത് കൊണ്ട് തന്നെ ഞാൻ എഴുതാന്‍ പോവുന്നത് നമുക്കെല്ലാവക്കും വളരെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണിയെ കുറിച്ചുള്ള ഒരു ലഘു ലേഖനമാണ്.. വറുത്ത അരി എന്നർത്ഥം വരുന്ന “ബിരിയന്ന്” എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ബിരിയാണി എന്ന വാക്കുണ്ടാവുനത്. ബിരിയാണി ഇന്ത്യയിൽ വന്നതിനെ കുറിച്ച് പല കഥകള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ കൂടുതലും മുഗൾ അല്ലെങ്കിൽ ലക്നൗ ചക്രവർത്തിമാരുമായി ബന്ധപ്പെട്ടു കിടക്കുന്നു. പേർഷ്യയിൽ ഉണ്ടായിരുന്ന…
Read Moreമരണം പുല്‍കേണ്ട ജന്മങ്ങള്‍ ..
ജനൽ പാളികൾ ഭേദിച്ചു ഇരുണ്ടു, ഇടുങ്ങിയ ആ മുറിയിലേക്ക് പുലർക്കാല വെളിച്ചം , പതിയെ ഒളിഞ്ഞു നോക്കുന്ന മട്ടിൽ പ്രകാശം പരത്തി. ഒരുമൂലയിൽ ,ആ ചെറിയ കട്ടിലിൽ ചുരുണ്ട് കൂടിയ അയാൾ …. വെളിച്ചം കണ്ണിലേക്ക് ഇരച്ചു കയറിയതിനാലാവാം പതിയെ കണ്ണുതുറന്നു , ചുക്കിചുളിഞ്ഞ ആ മുഖത്ത് കുഴിയിലാണ്ട കണ്ണുകളെ കാണാൻ പോലും പ്രയാസം, കൈകാലുകൾ മെലിഞ്ഞൊട്ടിയിരിക്കുന്നു, മുഷിഞ്ഞു നാറിയ ഒരു പരുക്കൻ കമ്പിളി പോലെ തോന്നിക്കുന്ന പുതപ്പ് ,തണുപ്പായതിനാലാവാം ശരീരത്തോട് കൂട്ടിപിടിച്ച് അതിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്നു ആ മുനുഷ്യൻ ……….…
Read More