ബെംഗളൂരുവിലേക്കുള്ള ബസിടിച്ച് പുള്ളിമാൻ ചത്തു; യാത്രക്കാരെ ഒഴിപ്പിച്ച് ബസ് കസ്റ്റഡിയിൽ എടുത്തു 

ബെംഗളൂരു: വയനാട്ടില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച്‌ പുള്ളിമാന്‍ ചത്തു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്‌ആര്‍ടിസിയുടെ സ്‌കാനിയാ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തില്‍ വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസെടുത്തു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കില്‍ ബോണ്ട് കെട്ടിവയ്‌ക്കേണ്ടി വരും. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസില്‍ കയറ്റി വിടേണ്ടി വന്നു. ദേശീയപാത 766ല്‍ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയില്‍ എടത്തറയില്‍ ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു വന്ന…

Read More

പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: യെലഹങ്കയില്‍ മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് ഉപേക്ഷിച്ച വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ അയല്‍വാസിയായ പെണ്‍കുട്ടി നല്‍കിയ മാലിന്യ സഞ്ചി ഉപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അയാള്‍ നിരപരാധിയാണെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളെ വിട്ടയച്ചു. പച്ചക്കറി കച്ചവടക്കാരിയായ പെണ്‍കുട്ടി അതേ പ്രദേശത്ത് താമസിക്കുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ വിവരം വീട്ടില്‍…

Read More

ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്കുള്ള ബസിന് നേരെ ആക്രമണം; 3 പേർ അറസ്റ്റിൽ 

ബെംഗളൂരു: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ല് മൂന്നംഗസംഘം കല്ലെറിഞ്ഞ് പൊട്ടിച്ചു. സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ വയനാട് താഴെ മുട്ടിലിലാണ് സംഭവം നടക്കുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മാറാൻ കാരണം ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ പ്രതികള്‍ ബസിൻ്റെ ചില്ല് തകർത്തു. ആക്രമണത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍…

Read More

റായ്ച്ചൂരിൽ വാഹനാപകടം; 4 മരണം 

ബെംഗളൂരു: റായ്ച്ചൂര്‍ അമരപുരയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവര്‍ തെലങ്കാന സ്വദേശികളാണ്. സംഭവസ്ഥലത്ത് ഗബ്ബുര്‍ പോലീസ് എത്തി കേസെടുത്തു.

Read More

ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായത് 240 പേർ!

ബെംഗളൂരു: സോഫ്റ്റ്‌വെയർ ഭീമനായ ഇൻഫോസിസിൽ വീണ്ടും കുട്ടപ്പിരിച്ചു വിടൽ.ഇൻഫോസിസ് മെസൂരു കാമ്പസിൽ നിന്ന് 240 പേരെയാണ് ഇപ്രാവശ്യം പിരിച്ച് വിട്ടത്. പരിശീലiinfoനാപൂർത്തിയാക്കിയവർക്ക് നൽകിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞില്ല എന്നതാണ് വിരിച്ചു വിടുന്നതിന് കാരണമായി ഇൻഫോസിസ് പറയുന്നത്. പിരിച്ചുവിടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം അനുവദിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ 400 ൽ അധികം ജീവനക്കാരെ മുകളിൽ പറഞ്ഞ അതേ കാരണം പറഞ്ഞ് പിരിച്ച് വിട്ടിരിന്നു. എന്നാൽ വിവർക്ക് ഒരു വിധത്തിലുള്ള താൽക്കാലിക ആശ്വാസവും നൽകാൻ കമ്പനി തയ്യാറില്ലായിരുന്നു. ഇതേ തുടർന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്ന…

Read More

ബെംഗളൂരുവില്‍ നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീല്‍ ചെയ്ത യുവാവ് അറസ്റ്റില്‍. കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്ന് യുവാവ് മദ്യപിക്കുന്നതായി കാണിക്കുന്ന റീല്‍ ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തു. തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലില്‍ ആയിരുന്നു. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. എന്നാല്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറില്‍ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പോലീസ് അറിയിച്ചു. യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ ബെംഗളൂരു പോലീസ് പങ്കുവെച്ചിട്ടുണ്ട്. ‘ട്രാഫിക് ലൈനില്‍ ചായ കുടിച്ചാല്‍ നിങ്ങള്‍ക്ക് പ്രശസ്തിയല്ല,…

Read More

വിദ്യാർത്ഥികളുടെ പൂണൂൽ ബലമായി അഴിപ്പിച്ചതായി പരാതി 

ബെംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇൻഡിപെൻഡന്‍റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാർഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി. ബുധനാഴ്ച സി.ഇ.ടി എഴുതാൻ സെന്‍ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാർഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാർ ബലമായി അഴിപ്പിച്ചത്. പൂണൂല്‍ ബലമായി സുരക്ഷാ ജീവനക്കാർ ഊരിമാറ്റിയ സംഭവം ബ്രാഹ്മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു. ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്‌ഡെയെ കണ്ട മുൻ എം.എല്‍.എ കെ.ബി. പ്രസന്ന കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ‘ജനിവര’ നീക്കം ചെയ്യാൻ…

Read More

ബംഗാളി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു 

ബെംഗളൂരു: ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നേത്രാവതി നദിക്കടുത്ത് ബുധനാഴ്ച രാത്രി ഇതര സംസ്ഥാന യുവതിയെ ആക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹമാസകലം മുറിവുകളേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരയുടെ ബോധം തെളിഞ്ഞാല്‍ മാത്രമേ മൊഴിയെടുക്കാൻ കഴിയൂ എന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞു. യുവതി രാത്രി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. മുന്നൂരു ഗ്രാമത്തിനും ഉള്ളാള്‍ നഗരസഭക്കും ഇടയില്‍ കേരള-കർണാടക അതിർത്തിയിലുള്ള ബൊള്ള ഹൗസിന് സമീപമാണ് ആക്രമണം നടന്നതെന്ന്…

Read More

യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം; 6 പേർ അറസ്റ്റിൽ 

ബെംഗുളൂരു: യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേർ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയില്‍ വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച്‌ ആള്‍ക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്.

Read More

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ്‌ ഷമല്‍ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗരീഷിന് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബിടദിയില്‍ വച്ചാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍. പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്‍ററില്‍ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കർമങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും.…

Read More
Click Here to Follow Us