കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ പോലീസ് ഈടാക്കിയത് 83 ലക്ഷം രൂപ.

ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ  ബെംഗളൂരു പോലീസ് 83 ലക്ഷം രൂപ ഈടാക്കിയതായി ബെംഗളൂരു പോലീസ് പ്രസ്‌താവനയിൽ  അറിയിച്ചു. കോവിഡ് നിയമങ്ങൾ ലംഘിച്ച 33,614 പേരിൽ നിന്ന് ഏപ്രിൽ മാസത്തിലെ ആദ്യ 11 ദിവസങ്ങളിലായി ബെംഗളൂരു സിറ്റി പോലീസ് പിഴയായി ഈടാക്കിയ തുകയാണ്  ഇത്. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഈടാക്കിയതായി ബെംഗളൂരു പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് 80,29,725 രൂപയും പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിന് 32,00,161 രൂപയുമാണ് പോലീസ് പിരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.…

Read More

കോവിഡ് രണ്ടാം തരംഗം: റംസാന് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് സർക്കാർ.

ബെംഗളൂരു: കണ്ടൈൻമെന്റ് സോണുകളിലെ പള്ളികൾ അടച്ചിടുമെന്ന് കർണാടക സർക്കാർ ചൊവ്വാഴ്ച റംസാൻ നോമ്പ് മാസത്തിന് മുന്നോടിയായി പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. കൂടാതെ, എല്ലാസമയത്തും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് തറയിൽ പ്രത്യേക അടയാളങ്ങൾ സ്ഥാപിക്കാൻ സംസ്ഥാനത്തെ എല്ലാ പള്ളികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനും ഫെയ്സ് മാസ്കുകൾ ധരിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണമെന്നും സർക്കുലറിൽ കൂട്ടിച്ചേർക്കുന്നു. എൻട്രി പോയിന്റുകളിൽ തെർമൽ സ്കാനിംഗിനായി പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവർത്തകനെ വിന്യസിക്കണം എന്നും കോവിഡ് -19 നുള്ള പ്രതിരോധനടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്യാനും നിർദ്ദേശിക്കുന്നു. 60 വയസ്സിനു മുകളിലുള്ള വ്യക്തികൾ‌, രോഗാവസ്ഥയുള്ളവർ‌, ഗർഭിണികൾ‌, 10 വയസ്സിന് താഴെയുള്ള കുട്ടികൾ ‌എന്നിവർ‌…

Read More

യുജി, പിജി തലത്തിൽ ഓൺലൈൻ പരീക്ഷകൾ സാധ്യമല്ല”, ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണൻ

ബെംഗളൂരു: സംസ്ഥാന സർക്കാറിന് കീഴിൽ വരുന്ന സർവകലാശാലകളിലും സർക്കാർ കോളേജുകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് ഓൺ‌ലൈൻ പരീക്ഷ നടത്താനുള്ള സാധ്യത ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി. അശ്വത് നാരായണൻ പറഞ്ഞു. തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പരീക്ഷ നടത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഓഫ്‌ലൈൻ മോഡിലാണ് പരീക്ഷകൾ നടത്തുക എന്നാണ് കണക്കാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. അതെ സമയം ഓൺ‌ലൈൻ മോഡ് വഴി പരീക്ഷകൾ നടത്താൻ വിദ്യാർത്ഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ആവശ്യം…

Read More

കോവിഡ് നിയന്ത്രണങ്ങൾ; സംയുക്ത പാർട്ടി മീറ്റിങ് വിളിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭാവി നടപടികൾ തീരുമാനിക്കുന്നതിനായി ഏപ്രിൽ 18 ന് എല്ലാ പാർട്ടി അംഗങ്ങളുടെയും ഒരുസംയുക്ത യോഗം വിളിച്ചതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ബിദാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന മേധാവി ഡി കെ ശിവകുമാർഎന്നിവരെ കൂടാതെ സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും ഏപ്രിൽ 18 ന് നടക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

Read More

“സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കും”; ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ

ബെംഗളൂരു: “കോവിഡ് ആദ്യ തരംഗസമയത്ത് ചെയ്തതുപോലെ രോഗികൾക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്“, എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആന്റ് നഴ്സിംഗ് ഹോം അസോസിയേഷനുമായി (ഫാന) നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടത്തി ചികിത്സ നിലവിൽ ആവശ്യമില്ലാത്ത കോവിഡ് ഇതര രോഗികളെ ആശുപത്രിയിൽ നിന്നും വിടാനും  ആ കിടക്കകൾ  കോവിഡ് രോഗികൾക്ക്കായി നീക്കിവയ്ക്കാനുമുള്ള നിർദ്ദേശം സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട് എന്ന്  മന്ത്രി പറഞ്ഞു. “കോവിഡ് രോഗികൾക്കായി ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കാൻ സ്വകാര്യ…

Read More

കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരു മെട്രോ ഈടാക്കിയത് 231 കേസുകളിലായി 57,750 രൂപ പിഴ.

ബെംഗളൂരു: കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന്  ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 231 യാത്രക്കാരിൽ നിന്നായി 57,750 രൂപ പിഴ ഈടാക്കി. ഓപ്പറേഷൻ, മെയിന്റനൻസ് സ്റ്റാഫ്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സ്ക്വാഡുകൾക്ക് നിയമലംഘകരെ കണ്ടെത്താനുള്ള  ചുമതല നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ നിർദ്ദിഷ്ട കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് 250 രൂപ പിഴ ചുമത്താൻ ബി എം ആർ സി എൽ അടുത്തിടെ തീരുമാനിച്ചിരുന്നു. ഏപ്രിൽ 7 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല ബസ് സമരം നടക്കുന്നതിനാൽ…

Read More

ബെംഗളൂരുവിലെ അകെ കോവിഡ് കിടക്കകളിൽ 75% ത്തിലധികവും നിറഞ്ഞു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളും കോവിഡ് കെയർ സെന്ററുകളും (സിസിസി) അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച വരെ ആയിരത്തിൽ താഴെ കിടക്കകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. സർക്കാർ ക്വാട്ടയിലെ മുക്കാൽ ഭാഗം കിടക്കകളും ഇതിനകം രോഗികൾക്ക് കൊടുത്ത് കഴിഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും സി സി സികളിലെയും 3,474 സർക്കാർ ക്വാട്ട ബെഡുകളിൽ 872 എണ്ണം മാത്രമാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നതെന്ന് ബൃഹത്‌ ‌ബെംഗളൂരു മഹാനഗര പാലികെ അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം വരെ 51,236 ആക്റ്റീവ് കോവിഡ് 19 കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളായ വിക്ടോറിയ ആശുപത്രി, ബോറിംഗ് ആശുപത്രി,…

Read More

മേയ് അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും:ആരോഗ്യമന്ത്രി

ബെംഗളൂരു: കോവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെയ് ആദ്യ വാരത്തോടെ  സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. “വിദഗ്ധരുടെ അഭിപ്രായത്തിൽ മഹാമാരിയുടെ ഏത് തരംഗവും 80-120 ദിവസം വരെ നീണ്ട് നിൽക്കുന്നതാണ്. ഇതിപ്പോൾ തുടക്കം ആയതിനാൽ  മെയ് അവസാനം വരെയും നമ്മൾ ജാഗരൂകരായിരിക്കണം“, എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഗവൺമെന്റ് രൂപീകരിച്ച കോവിഡ് സാങ്കേതിക ഉപദേശക സമിതിയിലെയും വിദഗ്ധ സമിതിയിലെയും അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം…

Read More

രണ്ട് ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; കോവിഡ് 19 രോഗി മരിച്ചു.

ബെംഗളൂരു: കോവിഡ് 19 ബാധിച്ച 33 കാരൻ ശനിയാഴ്ച പുലർച്ചെ തുടർച്ചയായി ബെംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങി. ശിവാജി നഗർ സ്വദേശി ആണ് മരണപ്പെട്ടത്. സർക്കാരിൻറെ കോവിഡ് 19 അടിയന്തര സേവനങ്ങൾ വഴി ഒരു കിടക്ക ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും രണ്ട് ആശുപത്രികളും പ്രവേശനം നിഷേധിക്കുകയായിരുന്നു. കോവിഡ് ബെഡ് മാനേജ്മെൻറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ഗുരുതരമായ രോഗികൾക്കായി സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്കകൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും സംസ്ഥാനത്ത് കിടക്ക ലഭിക്കാതെയുള്ള കോവിഡ് മരണത്തിന് വീണ്ടും വഴിവെച്ചു. 24 മണിക്കൂറിനുള്ളിൽ പ്രതികരണം തേടി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) രണ്ട് ആശുപത്രികൾക്കും…

Read More

കേരളത്തിൽ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75%

കേരളത്തിൽ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. #viaGoKDirectApp യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത്…

Read More
Click Here to Follow Us