കുടുംബ വഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി 

കാസർക്കോട്: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് ജില്ലയിലെ അമ്പലത്തറയിലാണ് സംഭവം.

കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് ദാമോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

ഞായറാഴച രാവിലെ ബീനയെ രക്തത്തില്‍ കുളിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

കുടുംബ തർക്കത്തെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്തും ഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ, വിവരം ബന്ധുവിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

പിന്നീട് ദാമോദരൻ അമ്പലത്തറ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവർക്ക് 21 വയസ്സുള്ള മകനുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts