കോവിഡ് നിയന്ത്രണങ്ങൾ; സംയുക്ത പാർട്ടി മീറ്റിങ് വിളിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭാവി നടപടികൾ തീരുമാനിക്കുന്നതിനായി ഏപ്രിൽ 18 ന് എല്ലാ പാർട്ടി അംഗങ്ങളുടെയും ഒരുസംയുക്ത യോഗം വിളിച്ചതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ബിദാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന മേധാവി ഡി കെ ശിവകുമാർഎന്നിവരെ കൂടാതെ സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും ഏപ്രിൽ 18 ന് നടക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക ഉപദേശക സമിതി ( ടി സി) സംസ്ഥാനത്ത് ലോക്ക്ഡൌൺ ശുപാർശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കി. “ലോക്ക്ഡൌൺ ആരും ശുപാർശ ചെയ്തിട്ടില്ല“, എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts