ബെംഗളൂരു: അപൂർവ രക്തഗ്രൂപ്പുകളുള്ള രോഗികളുടെ രക്തത്തിൻ്റെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായി, റോട്ടറി ബെംഗളൂരു ടിടികെ ബ്ലഡ് സെൻ്ററിൻ്റെ ബെംഗളൂരു മെഡിക്കൽ സർവീസസ് ട്രസ്റ്റ് (ബിഎംഎസ്ടി), കർണാടക സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുമായി സഹകരിച്ച് ചൊവ്വാഴ്ച ‘അപൂർവ രക്തദാതാക്കൾ’ പരിപാടി ആരംഭിച്ചു. പ്രോഗ്രാമിന് കീഴിൽ, ബിഎംഎസ്ടി ‘അപൂർവ രക്തദാതാക്കളുടെ’ രജിസ്ട്രി, അപൂർവ രക്തഗ്രൂപ്പുകളുടെ സ്വമേധയാ ദാതാക്കളുടെ ഒരു ഡാറ്റാബേസ്, അപൂർവ രക്തഗ്രൂപ്പുകളുടെ ശീതീകരിച്ച ചുവന്ന സെൽ യൂണിറ്റുകളുടെ ശേഖരം എന്നിവ രൂപീകരിക്കും. ഒക്‌ടോബർ ഒന്നിന് ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചാണ് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പരിപാടിക്ക്…
Read MoreCategory: HEALTH
ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണം മൂലം സിഒപിഡി വർധിച്ചു, ഡോക്ടർമാരുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ
ബെംഗളൂരു: മലിനമായ വായു കാരണം നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുകയാണ് . അന്തരീക്ഷ മലിനീകരണം മൂലം നഗരവാസികളുടെ ശ്വാസകോശം തകരാറിലായിരിക്കുകയാണ്. തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വായു മലിനീകരണം മൂലം ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് 35 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. പുതിയ പഠനങ്ങൾക്കുള്ള തയ്യാറെടുപ്പ്; ഹൃദയാഘാതത്തിന് ശേഷം ക്യാൻസർ, സിഒപിഡി, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്നിവ നഗരത്തിൽ ആളുകളിൽ കൂടുതലായി കാണുന്നുവെന്ന് പഠനങ്ങൾ . ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് നിരക്ക് 35% വർദ്ധിച്ചു, ഇത് മരണനിരക്കിൽ മൂന്നിലൊന്നായിട്ടാണ് വർദ്ധിപ്പിച്ചട്ടുള്ളത്. നൂറിൽ 30 പേർ…
Read Moreസലൂണില്‍ പോയി മസാജ് ചെയ്യുന്നോ; സ്ട്രോക്കിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കണം. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സലൂണില്‍ പോയി മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന് വരെ വഴിവച്ചേക്കും. ബെംഗളൂരുവിലെ ബെള്ളാരി സ്വദേശിയായ 30കാരനുണ്ടായ ദുരനുഭവമാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരം ഒരു മുന്നറിയിപ്പ് നല്‍കാന്‍ കാരണം. മുടി വെട്ടിക്കൊണ്ടിരിക്കെ കഴുത്തില്‍ മസാജ് ചെയ്തതാണ് പ്രശ്നമായത്. യുവാവിന് വീട്ടിലെത്തിയപ്പോള്‍ സ്ട്രോക്ക് വന്നു. നാക്ക് കുഴയുകയും ഇടതുവശത്ത് ബലഹീനതയും അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് വന്നത്. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം വേണമെന്നും…
Read Moreകേരളത്തിൽ രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രോഗം കൂടിയാണിത്. എന്നിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ കേരളത്തിനാകുന്നില്ല എന്നത് പ്രതിസന്ധിയാണ്.
Read Moreശ്രദ്ധിക്കുക കേക്ക് പ്രേമികളെ; നഗരത്തിൽ നടത്തിയ പരിശോധനയിൽ കേക്കിലും ക്യാൻസറിന് കാരണമാകുന്ന മൂലകം കണ്ടെത്തി;വിശദാംശങ്ങൾ
ബെംഗളൂരു: കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി പഠനങ്ങൾ. ഗോബി, കബാബ്, പാനിപ്പൂരി എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചേരുവകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ( എഫ്എസ്എസ്എഐ ) അറിയിച്ചത്തിന് പിന്നാലെ ഇപ്പോഴിതാ, കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വിഭാഗം അറിയിച്ചു . കേക്കിന് ഉപയോഗിക്കുന്ന ചേരുവകളിൽ മായം കലർന്നതാണെന്ന സംശയത്തെ തുടർന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കേക്കിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. കേക്കുകളുടെ 12 സാമ്പിളുകൾ പരിശോധിച്ചതിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി. പ്രത്യേകിച്ച് റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്…
Read Moreബെംഗളൂരുവിലെ കോളേജ് വിദ്യാർഥി കേരളത്തിൽ നിപ ബാധിച്ച് മരിച്ച സംഭവം; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്
ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് ബെംഗളൂരുവിലെ കോളേജ് വിദ്യാർഥി മരിച്ചതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് മലപ്പുറത്ത് മരിച്ചത്. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിഭാഗത്തിൽനിന്നുള്ള സംഘം കോളേജ് സന്ദർശിച്ചു. വിദ്യാർഥികളും ജീവനക്കാരുമടക്കം 32 പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചു. മരിച്ച വിദ്യാർഥിയെ നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നു വിദ്യാർഥികൾ സന്ദർശിച്ചിരുന്നതായും കണ്ടെത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആർക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരിൽ പലരും ബെംഗളൂരുവിൽ മടങ്ങിയെത്തിയെന്നും ആരോഗ്യവകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും…
Read Moreനഗരത്തിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയ രണ്ടുഭക്ഷണശാലകൾ പൂട്ടി
ബെംഗളൂരു : ഇന്ദിരാനഗറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ടുഭക്ഷണശാലകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) പൂട്ടി. പൊതുജനങ്ങളുടെ പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്. കെട്ടിടത്തിന്റെ താഴത്തെനില വൃത്തിഹീനമാണെന്നും കൊതുകുപെരുകാനിടയാക്കുന്നതായും കണ്ടെത്തി. ഇതേത്തുടർന്നാണ് പൂട്ടിയതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനങ്ങൾക്ക് 25,000 രൂപ പിഴയും ഇട്ടിട്ടുണ്ട്. പിഴയടയ്ക്കുകയും വൃത്തിയോടെ പ്രവർത്തിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും ചെയ്താൽമാത്രമേ ഭക്ഷണശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ.
Read Moreനിപ: ചികിത്സയിലുള്ള കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍; 63 പേര്‍ ഹൈ റിസ്‌കില്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍
കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍…
Read Moreനിപ സ്ഥിരീകരിച്ച 14 കാരന്റെ ആരോഗ്യനില ഗുരുതരം; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ…
Read Moreഡെങ്കിപ്പനി പടരുന്നു; സർക്കാർ ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്
ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപകമായ പശ്ചാത്തലത്തിൽ രോഗബാധിതർക്ക് ചികിത്സ ഉറപ്പാക്കാൻ ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടണമെന്ന് നിർദേശിച്ച് ആരോഗ്യവകുപ്പ്. നഗരത്തിലെ അഞ്ച് ആശുപത്രികൾക്കാണ് നിർദേശം നൽകിയത്. കെ.സി. ജനറൽ ആശുപത്രിയിലും സി.വി. രാമൻ ആശുപത്രിയിലും ജയനഗര ഗവ. ആശുപത്രിയിലും 25 വീതം കിടക്കകൾ ഡെങ്കിപ്പനിരോഗികൾക്കായി മാറ്റിവെക്കണം. യെലഹങ്ക താലൂക്കാശുപത്രിയിലും കെ.ആർ.പുരം താലൂക്കാശുപത്രിയിലും പത്തുവീതം കിടക്കകൾ ഒഴിച്ചിടാനും നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പത്തുവീതം കിടക്കകളും എല്ലാ താലൂക്കാശുപത്രികളിലും അഞ്ചുവീതം കിടക്കകളും ഡെങ്കി രോഗികൾക്കായി നീക്കിവെക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
Read More