സന്നദ്ധത അറിയിച്ച് ഹോപ്പ് റീഹാബ് ട്രസ്റ്റ്.

ബെംഗളൂരു : വ്യക്‌തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്ത് നഗരത്തിൽ RGUHS BPT CONGRESS കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന HOPE REHAB TRUST തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് വോളണ്ടീയർമാരെ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് കർണാടക മുഖ്യമന്ത്രി, കർണാടക കൊറോണ നോഡൽ ഓഫീസർ,ബി.ബി.എം.പി കമ്മീഷണർ എന്നിവർക് കത്തയച്ചു. ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട എല്ലാ ചികിൽസകളും (പോസ്റ്റ് രിഹാബിലിറ്റേഷൻ അടക്കം) ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ കൊറോണ രോഗികൾക്ക് സൗജന്യമായി നൽകാൻ തയ്യാറാണെന്നും,കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ച്…

Read More

സീറോ ഫുഡ് വേസ്റ്റ് കാമ്പയിനുമായി കേരള സമാജം.

ബെംഗളൂരു : കോവിഡ് 19 എന്ന പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ കഴിഞ്ഞ മൂന്നു ആഴ്ച ആയി നാമെല്ലാവരും ലോക്ക് ഡൌൺ എന്ന മാർഗത്തിലൂടെ കടന്നു പോവുക ആയിരുന്നു. ഇനിയും എത്ര നാൾ ഇങ്ങനെ തുടരേണ്ടി വരും എന്നു നമ്മൾക്ക് ആർക്കും അറിയില്ല. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ലോകത്ത് ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, 17.5ലക്ഷം ആളുകളെ രോഗം ബാധിച്ചു, കോടിക്കണക്കിനു ആളുകളുടെ തൊഴിൽ ഉപജീവന മാർഗം നിലച്ചു, വലിയ അനശ്ചിതാവസ്ഥയിലൂടെ മനുഷ്യ രാശി കടന്നു പോവുകയാണ്. അസുഖം ബാധിക്കാതെആരോഗ്യത്തോടെ നാം ഉണ്ടെങ്കിൽ…

Read More

ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹവുമായി ഓൾ ഇന്ത്യാ കെഎംസിസി പ്രവർത്തകർ നാട്ടിലേക്ക് പുറപ്പെട്ടു…

ബെംഗളൂരു : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹവുമായ് ഓൾ ഇന്ത്യാ കെ.എം.സി.സി പ്രവർത്തകർ ബംഗളൂരുവിൽ നിന്നും റോഡ് മാർഗം നാട്ടിലേക്ക് പുറപ്പെട്ടു. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കോന്നി കരിക്ക് പൊയ്ക്ക മീത്തൽ രാജേന്ദ്രൻ നായരുടെയും രത്നമ്മ യുടെയും മകനായ ഭാസ്കരൻനായർ (57) കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്. മസ്കറ്റ് കെ.എം.സി.സി പ്രവർത്തകൻ ഷമീറിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുളള ഏർപ്പാട് ചെയ്തത്. എ.ഐ.കെ.എം.സി.സി പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഹനീഫിൻ്റെ പേരിലാണ് മൃതദേഹം അയച്ചത്. ശനിയാഴ്ച വൈകുന്നേരം ഖത്തർ എയർവെയ്സ്…

Read More

നിർദ്ധനർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ.

ബെംഗളൂരു : കോവിഡ് ലോക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു. ബെലന്തൂരിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി ആദ്യ ഘട്ട കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ടീം സെക്ട്രറി ടോം ജോർജ് നേതൃത്വം നൽകി. ഔദ്യോഗിക വൈബ് സൈറ്റ്:http://www.keablr.in/

Read More

കേരള സമാജം ഇടപെട്ടു;കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കാമെന്ന് സർക്കാറിൻ്റെ ഉറപ്പ്.

ബെംഗളൂരു : കോവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന ബെംഗളൂരുവിൽ താമസ സൗകര്യം ഇല്ലാത്ത ആളുകൾക്ക് വേണ്ടി സർക്കാർ സൗജനൃ താമസ സൗകര്യം ഏർപെടുത്താമെന്നു ഉറപ്പ് നൽകി. കേരള സമാജം ജനറൽ സെക്രട്ടറി ശ്രീ റെജി കുമാർ ,ശ്രീ ജയ്ജോ ജോസഫ് എന്നിവർ ചേർന്ന്  ഇന്നലെ ശ്രീ പി സി മോഹനൻ എം പി, ബെംഗളൂരു മേയർ ശ്രീ ഗൗതം കുമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. മലയാളികളായ രോഗികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നടത്തിയ ചർച്ചയുടെ ഫലമായി…

Read More

120 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ്.

ബെംഗളൂരു : കോവിഡ്-19 ന്നുള്ള ലോക്ക് ഡൗണും തുടരുന്ന സാഹചര്യത്തിൽ നിർദ്ധനരായ 120 കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് പവർഗ്രിഡ് കോർപറേഷൻ. കമ്പനിയുടെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി) ൽ ഉൾപ്പെടുത്തിയാണ് നിർദ്ധനർക്ക് സഹായം എത്തിച്ചത്. ജാലഹള്ളി ക്രോസിലെ 120 കുടുംബങ്ങൾക്കാണ് പവർ ഗ്രിഡിൻ്റെ സൗത്ത് റീജിയൻ – 2വിൻ്റെ  ഹെഡ്ക്വാക്വാർട്ടേഴ്സ് ആയ യെലഹങ്കയിൽ നിന്ന് ഭക്ഷണ സാധനങ്ങളും സാനിറ്ററി വസ്തുക്കളും വിതരണം ചെയ്തത്. സതേൺ റീജിയൻ-2 ൻ്റെ എച്ച്.ആർ.ജെനറൽ മാനേജർ ശ്രീ ഡി.ആർ.മൂർത്തിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. കേന്ദ്ര വൈദ്യുതി…

Read More

എരിയുന്ന വയറിന് ആശ്വാസമായി കേരള സമാജത്തിന്റെ സമൂഹ അടുക്കള പതിനൊന്നാം ദിവസത്തിലേക്ക്.

ബെംഗളൂരു :വൈറ്റ് ഫീൽഡ് സോണിന്റെ സമൂഹ അടുക്കളയിൽ നിന്ന് തുടർച്ചയായ പതിനൊന്നാം ദിവസവും അഞ്ഞൂറിൽ പരം പേർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി. വഴിയോരത്ത് ആരോരുമില്ലാത്തവർക്ക് ഉച്ചഭക്ഷണം നൽകുന്ന തോടപ്പം കാടു ഗോഡിയിലേ ഇന്ദിരാ കാന്റീനിൽ സൗജന്യമായ് ഇരുന്നോറോളം പേർക്ക് ഭക്ഷണം നൽകാനും ഇന്ന് കഴിഞ്ഞു. വൈറ്റ് ഫീൽഡ് സോണിന് പുറമെ കെ ആര്‍ പുരത്തും മാഗഡി റോഡിലും കേരള സമാജത്തിന്റെ സമൂഹ അടുക്കളകൾ പ്രവർത്തിക്കുന്നു. ദിവസവും 1200 ൽ അധികം പേർക്ക് ഉച്ചഭക്ഷണം ഈ അടുക്കളകൾ വഴി നൽകാൻ കഴിയുന്നുണ്ട് എന്ന് വൈറ്റ്…

Read More

വിശക്കുന്നവര്‍ക്കായി അടുക്കള ഒരുക്കി കേരള സമാജം.

ബെംഗളൂരു : ലോക് ഡൌണ്‍ മൂലം കഷ്ടത്തിലായ ദിവസ കൂലിക്കാര്‍ക്കും വഴിയോര താമസക്കാർക്ക് ഉച്ചഭക്ഷണമൊരുക്കി ബെംഗളൂരു കേരള സമാജം മാതൃകയാകുന്നു. കെ ആര്‍ പുരത്തും വൈറ്റ് ഫീല്‍ഡിലുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം തയ്യാറാക്കുന്നത് . കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ ഹനീഫ് , വൈസ് ചെയര്‍മാന്‍ ദിനേഷ് ,ഷിബു എന്നിവരുടെ നേതൃത്വത്തില്‍ കൃഷ്ണരാജപുരത്തും പരിസരപ്രദേശങ്ങളിലുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത് . വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഡി ഷാജി, കണ്‍വീനര്‍ അനില്‍ കുമാര്‍, ജിജോ ജോസ് എന്നിവയുടെ നേതൃത്വത്തില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തും…

Read More

‌പ്രധാനമന്ത്രി  ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വ്യത്യസ്തമായ രീതിയിൽ ആചരിച്ച് മലയാളി സംഘടന.

ബെംഗളൂരു : ഇന്നലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വ്യത്യസ്ഥമായ രീതിയിൽ ആചരിച്ച് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നഗരത്തിലെ മലയാളി സംഘടന. അനേക്കൽ വി.ബി.എച്ച്.സി.അപ്പാർട്ട്മെൻ്റിലെ നൻമ മലയാളി കൾചറൽ അസോസിയേഷനാണ് ജനതാ കർഫ്യൂ ആചരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടത്. 1800 ൽ അധികം വരുന്ന അപ്പാർട്ട്മെൻ്റ് നിവാസികളെ എങ്ങിനെ പുറത്തിറക്കാതെ ഒരു ദിവസം തള്ളി നീക്കാം എന്നതായിരുന്നു പ്രധാന വെല്ലുവിളി.അതിൽ തന്നെ യുവാക്കളും കുട്ടികളുമുണ്ട് ,കമ്പ്യൂട്ടർ ,മൊബൈൽ ഗെയിമിൻ്റെയും ടി.വി.യുടേയും മുന്നിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുകയും വേണം. അവസാനം ഒരു മുഴുനീള സാംസ്കാരിക – കായിക പരിപാടി…

Read More

കേരളസമാജം സൗത്ത് വെസ്റ്റ് അന്താരാഷ്ട്ര വനിതാ ദിനാഘോഷം മാർച്ച് 15ന്.

ബെംഗളൂരു : കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അന്താ രാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തുന്നു. മാർച്ച് 15 വൈകീട്ട് നാലു മണിക്ക്  കെങ്കേരി സാറ്റലൈറ്റ് ടൌൺ ഹൊയ്സാല സർക്കിളിനു സമീപമുള്ള ഭാനു സ്കൂളിൽ വെച്ച് നടക്കുന്ന യോഗത്തിൽ  വനിതാ വിഭാഗം കൺവീനർ സ്മിത അധ്യക്ഷം വഹിക്കും. “വനിതകളും സ്ത്രീ ശാക്തീകരണവും” എന്ന വിഷയത്തിൽ അംഗങ്ങളുടെ ചർച്ചയും  കലാപരിപാടികളും നടക്കും. സമാജത്തിന്റെ മുതിർന്ന വനിതകളെ ചടങ്ങിൽ ആദരിക്കും. വാർത്ത നൽകിയത് : SATHEESH THOTTASSERY || SECRETARY KERALA SAMAJAM BANGALORE SOUTH WEST(R) Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More
Click Here to Follow Us