ബെംഗളൂരു : ഇന്നലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വ്യത്യസ്ഥമായ രീതിയിൽ ആചരിച്ച് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നഗരത്തിലെ മലയാളി സംഘടന.
അനേക്കൽ വി.ബി.എച്ച്.സി.അപ്പാർട്ട്മെൻ് റിലെ നൻമ മലയാളി കൾചറൽ അസോസിയേഷനാണ് ജനതാ കർഫ്യൂ ആചരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടത്.
1800 ൽ അധികം വരുന്ന അപ്പാർട്ട്മെൻ്റ് നിവാസികളെ എങ്ങിനെ പുറത്തിറക്കാതെ ഒരു ദിവസം തള്ളി നീക്കാം എന്നതായിരുന്നു പ്രധാന വെല്ലുവിളി.അതിൽ തന്നെ യുവാക്കളും കുട്ടികളുമുണ്ട് ,കമ്പ്യൂട്ടർ ,മൊബൈൽ ഗെയിമിൻ്റെയും ടി.വി.യുടേയും മുന്നിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുകയും വേണം.
അവസാനം ഒരു മുഴുനീള സാംസ്കാരിക – കായിക പരിപാടി വാട്സപ്പിലൂടെ അവതരിപ്പിക്കുകയായിരുന്നു നൻമ.
ബോറടിക്കാതെ ഓരോ പരിപാടിയും ഒന്നിന് പുറകെ ഒന്നായി അണിയിച്ചൊരുക്കിയപ്പോൾ രാവിലെ 8 മണി മുതൽ വൈകുന്നേരം 9 മണി വരെ ആളുകളെ പിടിച്ചിരുത്താൻ ഇവർക്കായി.
കോവിഡ് അവയർനെസ് പ്രശ്നോത്തരി, കുട്ടികൾക്കായി ചിത്ര രചനാ മൽസരം, ഭക്ഷണ ചമയം, തംബോല ,പ്രതിഭാ സംഗമം എന്നിവയെല്ലാം ഒന്നിനൊന്ന് വേറിട്ട് നിന്നു. എല്ലാം വാട്സ് ആപ്പിലൂടെ തന്നെ!
ജിൻസ് അരവിന്ദ്, വിശ്വാസ്, ലൈജു, പ്രവീൺ, നീരജ്,രതീഷ്,സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.