അക്ഷരോത്സവം; കൈരളി ബുക്സിന്റെ ആദ്യ വില്പന നിർവഹിച്ചു.

ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ, കൈരളി ബുക്സിന്റെ ആദ്യ വില്പന ബഹുഭാഷാ കവിയും സാഹിത്യകാരിയും ആയ ശ്രീകല പി വിജയന് നൽകി നിർവഹിച്ചു. ശേഷം നടന്ന സാഹിത്യ സമ്മേളനത്തിൽ ഡോ. ചന്ദ്രശേഖര കമ്പാർ (പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ) അദ്ധ്യക്ഷതയിൽ പുസ്തക പ്രകാശനവും നടന്നു. ബെംഗളൂരു മാറത്തഹള്ളിയിലെ കൈരളി സെൻട്രൽ സ്കൂൾ ആയിരുന്നു വേദി. ചന്ദ്രശേഖര കമ്പാറിന്റെ ശിവന്റെ കടുന്തുടി, പ്രൊഫ്. നാഗരാജയ്യയുടെ ചാരുവസന്ത, പ്രസന്ന സന്തേകടുറിന്റെ സു ( വിവർത്തനം – സുധാകരൻ രാമന്തളി) പി ഹരികുമാറിന്റെ പ്രവാസിയു‌മുണ്ട്, പ്രേംരാജ്…

Read More

ഡബ്ലിയു.എം.എഫ് ക്യാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു 

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷന്റെ ഏഷ്യ റീജിയൻ അവതരിപ്പിച്ച ആരോഗ്യം മഹാഭാഗ്യം എന്ന ബോധവത്കരണ പരിപാടി ഡോ. ശ്യാം വിക്രം ഉദ്ഘാടനം ചെയ്തു. വെബിനാർ നയിച്ചത് ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ആയിരുന്നു. സെമിനാറിൽ പ്രേക്ഷകരുടെ ക്യാൻസർ രോഗ സംബന്ധമായ സംശയങ്ങൾക്ക് ഡോ. ശ്യാം മറുപടി പറഞ്ഞു. വെബിനാറിൽ നൂറിലധികം പേരാണ് പങ്കെടുത്തത്. ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡന്റ്‌ മനോജ്‌ സി, ഡോ. ശ്യാം വിക്രമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്ലോബൽ പ്രസിഡന്റ്‌…

Read More

ക്യാൻസർ ബോധവത്കരണ സെമിനാർ ഇന്ന്.

ബെംഗളൂരു: ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതുപോലെ നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഏഷ്യ റീജിയൻ ഒരു പുതിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ആരോഗ്യം മഹാഭാഗ്യം എന്ന പേരിൽ ആരംഭിക്കുന്നു. സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ഈ വെബിനാർ പരമ്പര   ഉദ്ഘാടനം ചെയ്യുന്നത്. ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള ഡോ: ശ്യാം വിക്രം കാൻസർ ബോധവൽക്കരണം എന്ന വിഷയത്തിൽ നയിക്കുന്ന വെബിനാർ 2022 ഏപ്രിൽ 9-ന് വൈകുന്നേരം 6.30.ന് (ഇന്ത്യൻ സമയം ) ആരംഭിക്കും. . എല്ലാവരും …

Read More

ഡിഗ്രിക്ക് കന്നഡ നിർബന്ധം; സംസ്ഥാന ഉത്തരവുകൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി 

ബെംഗളൂരു:  ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…

Read More

പി.വൈ.സി കർണാടക സ്റ്റേറ്റ് രൂപീകരണവും പ്രവർത്തനോത്ഘാടനവും നടന്നു.

ബെംഗളൂരു: ”സഭയിൽ നിന്നും സമൂഹത്തിലേക്ക്” എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് നിലവിൽ വന്നു. ഇന്നലെ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ചിൽ വച്ച് വൈകിട്ട് 5 മണിക്ക് നടന്ന സമ്മേളനത്തിൻ്റെ ആദ്യ പകുതിയിൽ പി.വൈ.സി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പിലിപ്പ് എബ്രഹാം അധ്യക്ഷം വഹിച്ചു. പാസ്റ്റർ ജോൺസൺ ടി ജേക്കബ് സ്വാഗതം ആശംസിച്ചു. തുടർന്ന് പി.വൈ.സി ജനറൽ കോർഡിനേറ്റർ പാസ്റ്റർ ലിജോ കെ ജോസഫ് പി.വൈ.സി യെ സദസിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി പാസ്റ്റർ റോയിസൺ ജോണി…

Read More

പകർച്ചവ്യാധി മൂലം തകർന്ന വ്യവസായ മേഖലയ്ക്ക് വൈദ്യുതി താരിഫ് ഇളവ് പ്രഖ്യാപിച്ചു

ELECTRICITY METERS

എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ ഉത്തരവിട്ട കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി), പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതിനായി വ്യവസായങ്ങൾക്ക് പ്രത്യേക കിഴിവ് നൽകി. കർണാടക സർക്കാർ സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളെ കോവിഡ്-19 ന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് കരകയറാൻ പ്രാപ്തമാക്കുന്നതിനാണ്, ഒരു വർഷത്തേക്ക് പ്രതിമാസ ഊർജ്ജ ഉപഭോഗത്തിൽ യൂണിറ്റിന് 50 പൈസ ഇളവ് അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്ന് കെഇആർസി പറഞ്ഞു. കർണാടകയുടെ തീരപ്രദേശത്ത് (കടലിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ) സ്ഥിതി ചെയ്യുന്ന ഐസ് നിർമ്മാണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ…

Read More

കർണാടക സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സുധാകരൻ രാമന്തളിക്ക് മലയാളം മിഷൻ്റെ ആദരം.

ബെംഗളൂരു : വിവർത്തന സാഹിത്യത്തിൽ കന്നഡ സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ മലയാളം എഴുത്തുകാരൻ സുധാകരൻ രാമന്തളിയെ മലയാളം മിഷൻ പ്രവർത്തകർ ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, മേഖല കോർഡിനേറ്റർമാരായ ജോമോൻ സ്റ്റീഫൻ, നൂർ മുഹമ്മദ്, വിമാനപുര മലയാള പഠന കേന്ദ്രം പ്രതിനിധി മുസ്തഫ എന്നിവർ സുധാകരൻ രാമന്തളിയുടെ ഭവനം സന്ദർശിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു. കന്നഡ ഭാഷയിയിൽ നിന്നും, മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല പുസ്തകത്തിനുള്ള കർണാടക സാഹിത്യ അക്കാദമി പുരസ്കാരമാണ്…

Read More

മാസപ്പിറവി കണ്ടു റംസാൻ നോമ്പിന് നാളെ തുടക്കം.

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമസാൻ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. നാളെ മുതൽ റംസാൻ നോമ്പിന് തുടക്കം.

Read More

വീണ്ടും പുരസ്കാര നിറവിൽ ബെംഗളൂരു മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സുധാകരൻ രാമന്തളി.

ബെംഗളൂരു: കർണാടക സാഹിത്യ അക്കാദമിയുടെ വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ പുരസ്കാരം നിരവധി കന്നഡ സാഹിത്യ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള മലയാളി സാഹിത്യകാരൻ സുധാകരൻ രാമന്തളിക്ക്. http://h4k.d79.myftpupload.com/archives/30378 ജ്ഞാനപീo ജേതാവ് ചന്ദ്രശേഖര കമ്പാറിൻ്റെ “ശിവന ഡങ്കുറ”എന്ന നോവൽ ശിവൻ്റെ കടുന്തുടി എന്ന പേരിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിനാണ് ഈ പുരസ്കാരം. കമ്പാറിൻ്റെ തൻ്റെ ശിഖര സൂര്യ (ശിഖര സൂര്യൻ) സുധാകരൻ രാമന്തളി വിവർത്തനം ചെയ്തിരുന്നു. ഈ കൃതി കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. കണ്ണൂർ രാമന്തളി സ്വദേശിയായ എഴുത്തുകാരൻ…

Read More

മാരത്തോൺ സൈക്കിൾ യാത്രികന് സ്വീകരണം നൽകി കേരള സമാജം.

ബെംഗളൂരു : രക്തദാനത്തിന്റെ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും കാൽനടയായി ജമ്മു വരെ പോയി അവിടെ നിന്നും സൈക്കിളിൽ വയനാട്ടിലേക്ക് പോകുന്ന സൈക്കിൾ യാത്രികനായ മെൽവിൻ തോമസിന് കേരളം സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ കൈരളീ നികേതൻ ദോഡബൊമ്മസാന്ദ്ര ക്യാമ്പസിൽ സ്വീകരണം നൽകി. കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കേരളം സമാജം പ്രസിഡന്റ് സി പി രാധാകൃഷ്‍ണൻ , ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ അനിൽകുമാർ , സി എച് പത്മനാഭൻ…

Read More
Click Here to Follow Us