ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം മാർച്ച് 26 ഞായറാഴ്ച

ബെംഗളൂരു:ബെംഗളൂരു ഇസ്‌ലാഹി സെൻറർ എല്ലാ റമളാൻ മാസത്തിലും നടത്തുന്ന ഇഫ്താർ സംഗമം ഇത്തവണ മാർച്ച് 26 ന് നടത്താൻ തീരുമാനിച്ചതായി ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9900001339

Read More

പുതുവത്സരാഘോഷം ജനുവരി 21ന് 

ബെംഗളൂരു: കൈരളീ കലാസമിതിയുടെ 61-)മത്‌ പുതുവത്സരാഘോഷം  ജനുവരി 21 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൈരളീ കലാസമിതി ആഡിറ്റോറിയത്തിൽ നടക്കും. പൊതു പരിപാടികൾക്ക് ശേഷം കെപിഎസി യുടെ ഏറ്റവും പുതിയ നാടകം “അപരാജിതർ ” ബെംഗളൂരു മലയാളികൾക്കായി സൗജന്യമായി പ്രദർശനം നടത്തുവാൻ തീരുമാനിച്ചതായും സെക്രട്ടറി പി. കെ . സുധീഷ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9845439090. പി. കെ. സുധീഷ് 9845439090.

Read More

മലയാളം മിഷൻ, പുതിയ മലയാളം ക്ലാസ്സ് ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് മേഖല, അനേക്കലിൽ മലയാളം മിഷന്റെ പുതിയ മലയാളം ക്ലാസ്സ് ഉദ്ഘാടനം 2023 ജനുവരി 8 ന് ബ്യാഗദേനഹള്ളിയിലെ വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിന്റെ മുൻവശത്തുള്ള ലെമണല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ശ്രീമതി സിന്ധു ഗാഥയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷോരടി നിർവഹിച്ചു. മുഖ്യാതിഥിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ആശംസകളുമായി ഡബ്ല്യൂ എം എഫ് ബെംഗളൂരു…

Read More

ജെപി നഗർ കേരള സമാജം പുതുവത്സരാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: ജെപി നഗർ കേരള സമാജം പ്രസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ന്യൂ ഇയർ പോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ സംഘടനയുടെ പുതിയ പേര് ‘നന്മ ബെംഗളുരു കേരള സമാജം’ എന്ന പേര് ശ്രീ മനോഹരൻ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പുതിയ പേരിലുള്ള 2023 കലണ്ടർ ശ്രീ മധുകലമാനൂർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. സംഘടനയുടെ പുതുക്കിയ മെമ്പർഷിപ്പ് ഫോം ശ്രീ ആദിത്യ ഉദയ് വിതരണവും നടത്തുകയുണ്ടായി കൂടാതെ സംഘടനയുടെ സെക്രട്ടറി വാസുദേവൻ ,ട്രഷറർ ശിവൻകുട്ടി ,ജോയന്റ് സെക്രട്ടറി അബ്ദുൾജലീൽ,  ജോയന്റ് ട്രഷ്റർ പ്രവീൺകുമാർ,എക്സിക്യൂട്ടിവ് മെമ്പർമാരായ…

Read More

മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടു നൽകിയ അച്ഛനും അമ്മയും അറസ്റ്റിൽ

ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് വിട്ടു നൽകിയ അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ മാതാപിതാക്കൾ നിർബന്ധിച്ചത് എന്നാണ് ഇവരുടെ പരാതി. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ മകളെ ദേവദാസിയാക്കിയിരിക്കുന്നത്. യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്ന വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് തുടർന്നുള്ള ജീവിതകാലം മുഴുവൻ…

Read More

എൻ.എ.എൽ കൈരളി കലാവാണി ഭാരവാഹികൾ.

ബെംഗളൂരു : സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ ഷിജോ ഫ്രാൻസിസിനേയും വൈസ് പ്രസിഡന്റായി ശ്രീമതി ജയശ്രീയേയും സെക്രട്ടറിയായി ശ്രീ രൂപേഷിനേയും ജോ: സെക്രട്ടറിമാരായി ശ്രീ വിജേഷ്, ശ്രീ പ്രേംജിത്ത് എന്നിവരും ട്രഷറർ ആയി ശ്രീ സതീഷ്, പ്രോഗ്രാം കോർഡിനേറ്റേഴ്സായി ശ്രീ നിഷാന്ത്, ശ്രീമതി രശ്മി, ശ്രീ അജിത്ത് എന്നിവരേയും തിരഞ്ഞെടുത്തു.

Read More

മഹാരാഷ്ട്ര ട്രക്കുകൾക്ക് കേടുപാടുകൾ വരുത്തിയ കർണാടക പ്രവർത്തകർക്കെതിരെ കേസ്

ബെംഗളൂരു: മഹാരാഷ്ട്രയിൽ നിന്നുള്ള ട്രക്കുകൾക്ക് കല്ലെറിയുകയും കേടുവരുത്തുകയും ചെയ്തതിന് കന്നഡ പ്രവർത്തകർക്കെതിരെ കർണാടക പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തതായി പോലീസ് അറിയിച്ചു. കർണാടക സംരക്ഷണ വേദികെയുമായി ബന്ധമുള്ള 12 കന്നഡ പ്രവർത്തകർക്കെതിരെ ബെലഗാവിയിലെ ഹിരേബാഗേവാഡി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കന്നഡ പ്രവർത്തകർ ബെലഗാവി നഗരത്തിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള മന്ത്രിമാർ ബെലഗാവി നഗരത്തിലേക്കുള്ള പ്രവേശനം തടയാൻ സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ നിന്നാണ് ഇവർ എത്തിയത്. മഹാരാഷ്ട്ര മന്ത്രിമാർ കർണാടക സന്ദർശനം റദ്ദാക്കിയതിനാൽ,…

Read More

ജപ്പാൻ ഫിലിം ആൻഡ്‌ മ്യൂസിക് ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ 

ബെംഗളൂരു: ജപ്പാന്‍ ഫിലിം ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ 9, 10, 11 തിയതികളില്‍ ഒറിയോണ്‍ മാള്‍ പി.വി.ആറില്‍ നടക്കും. ജപ്പാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജപ്പാന്‍ എംബസിയും പി.വി.ആര്‍. സിനിമാസുമായി സഹകരിച്ച് ജപ്പാന്‍ ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബർ ഒമ്പതിന് രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ, ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ നകാനെ എന്നിവര്‍ വിശിഷ്ടാതിഥികളാകും. 10, 11 തിയതികളില്‍ സിനിമകളുടെ പ്രദര്‍ശനം നടക്കും.

Read More

കേരള സമാജം കൊത്തന്നൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: കേരള സമാജം കൊത്തന്നൂർ യൂണിറ്റ് രൂപീകരിച്ചു . യൂണിറ്റിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ നിർവഹിച്ചു. കേരള സമാജം ഈസ്റ്റ് സോൺ കെട്ടിടം വിനു ജി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് സുധീഷ് പി കെ,സോൺ വൈസ് പ്രസിഡന്റ് സോമരാജ്, ജോയിന്റ് കൺവീനർ രാജീവ്, സജി പുലിക്കോട്ടിൽ, വിനോദൻ, ജയപ്രകാശ്, സോൺ യൂത്ത് വിങ് രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് കൺവീനർ -ജെയ്സൺ ലൂക്കോസ് , പ്രോഗ്രാം കൺവീനർ –…

Read More

കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം നടത്തി

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം ‘ഓണോൾസവ് 2022’, സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെന്ററിൽ നടന്നു. ആഘോഷങ്ങൾ പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ എ റഹിം അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രഡിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ മനാസ് കെ, ആഘോഷ കമ്മറ്റി കൺവീനർ സനിൽ…

Read More
Click Here to Follow Us