ബിഎംസെഡ് ഹ്രസ്വചലച്ചിത്ര മത്സരത്തിന്റെ വിധികര്‍ത്താവായി എത്തുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവ് അനീസ്‌ കെ മാപ്പിള.

ബെംഗളൂരു: സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ബെംഗളൂരു മലയാളി കൂട്ടായ്മയായ ബി എം സെഡ് അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കുറിച്ച് ഒരു വാര്‍ത്ത‍ കൂടി. ചലച്ചിത്ര മേളയുട ഭാഗമായി നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിധികര്‍ത്താവായി എത്തുന്നത്‌ ഒരു ദേശീയ അവാര്‍ഡ്‌ ജേതാവ് ആണ്,വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ Best Anthropological National Film അവാര്‍ഡ്‌ ലഭിച്ച അനീസ്‌ കെ മാപ്പിളയാണ് വിധി കര്‍ത്താവ്. വയനാട് ജില്ലയിലെ പണിയര്‍ എന്നാ വിഭാഗത്തെ കുറിച്ച് എടുത്ത ചലച്ചിത്രമായ The Slave Genesis ആണ് അവാര്‍ഡിന് അര്‍ഹമായത്.അഞ്ചു വര്‍ഷത്തോളം എടുത്താണ് അദ്ദേഹം ഈ സിനിമ പൂര്‍ത്തീകരിച്ചത് എന്നതും…

Read More

ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം 21ന്

ബെംഗളൂരു : ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം 21ന്. രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചയ്ക്കു പ്രസാദ ഊട്ട്, വൈകിട്ട് 5.30നു സമൂഹപ്രാർഥന എന്നിവ ഉണ്ടായിരിക്കും. ചെറുവുള്ളിൽ വിപിൻ പൂജകൾക്കു കാർമികത്വം വഹിക്കുമെന്നു സമിതി ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു.

Read More

വിശ്വാസ സാഗരമായി മാറി സ്വലാത്ത് സമ്മേളനം.

ബെംഗളൂരു : വിശ്വാസ സാഗരം തീർത്ത് ബെംഗളൂരു സുന്നി കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്‌നഗർ സമ്മേളനം (റുഹാനി ഇജ്തിമ). സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിയ ആയിരങ്ങൾ ആത്മീയ സംഗമത്തിൽ പങ്കെടുത്തു. റമസാൻ 25–ാം രാവിൽ ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടന്ന പരിപാടിക്ക് ഷൗക്കത് ബുഖാരി പതാക ഉയർത്തി. എസ്ജെയു കുടുംബസംഗമം ജാഫർ അഹമ്മദ് നൂറാനി ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അധ്യക്ഷത വഹിച്ചു. ഹബീബ് നൂറാനി ക്ലാസ് നയിച്ചു. എൻ.എ. ജലാലുദ്ദീൻ മുസ്‌ലിയാർ പ്രാർഥനയ്ക്കു നേതൃത്വം നൽകി.…

Read More

നൻമ മലയാളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.

ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഇഫ്താർ വിരുന്ന് വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടത്തി. അസ്ലം, നാസർ, ഷെബിർ അലി തുടങ്ങിയവർ നമസ്കാരത്തിന് നേതൃത്വം നൽകി. അസോസിയേഷൻ  പ്രസിഡന്റ് ജിൻസ് അരവിന്ദ്, വൈസ് പ്രസിഡന്റ് ബൈജു വി ഡി, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read More

ഇന്ന് ഇരുപത്തിയേഴാം രാവ്;നഗരത്തിൽ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ.

ബെംഗളൂരു ∙ റമസാനിലെ ഇരുപത്തേഴാം രാവിനോട് അനുബന്ധിച്ച് മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ പള്ളികളിൽ ഇന്നു പ്രത്യേക പ്രാർഥനകളും പരിപാടികളും നടക്കും. ഡബിൾറോ‍ഡ് ഖാദർ ഷരീഫ് ഗാർഡനിലെ ഷാഫി മസ്ജിദിൽ 11ന് ഇശാ നിസ്കാരം തുടങ്ങും. തുടർന്നു തറാവീഹും പ്രഭാഷണവും പ്രത്യേക പ്രാർഥനകളും. ഖത്തീബ് അഷ്റഫ് മിസ്ബാഹി പ്രാർഥനയ്ക്കു നേതൃത്വം നൽകുമെന്നു പിആർഒ ഷംസുദ്ദീൻ കൂടാളി അറിയിച്ചു.

Read More

4 ദിവസം കൊണ്ട് റജിസ്റ്റർ ചെയ്തത് 150 പേർ! ആകെയുള്ളത് 200 പാസുകൾ മാത്രം.ബി.എം.സെഡ് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ലഭിക്കുന്ന സ്വീകരണം നടന്ന് കയറുന്നത് ചരിത്രത്തിലേക്ക്..

ബെംഗളൂരു :നഗരത്തിലെ ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള തുടക്കത്തില്‍ തന്നെ ചരിത്രം സൃഷ്ടിക്കുകയാണ്. ആകെയുള്ള 200 പാസുകളിൽ 150 എണ്ണവും ആദ്യത്തെ 4 ദിവസത്തിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ് ഈ പരിപാടിയെ ക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത‍.കഴിഞ്ഞ 7 ന് ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാര്‍ത്ത‍, മേളയുടെ ഭാരവാഹികള്‍ പുറത്ത് വിടുന്നത് ,അന്ന് തന്നെ റജിസ്ട്രേഷനും ആരംഭിച്ചു,മൂന്നു ദിവസം കഴിഞ്ഞതോടെ 75 ശതമാനത്തോളം പാസുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു.ചലച്ചിത്രോത്സവത്തിന് ഇനിയും 28 ദിവസങ്ങള്‍ ഉണ്ട്.…

Read More

കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു

ബെംഗളൂരു : കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. ഇടവകയിലെ വൈദിക മന്ദിരത്തിന്റെയും മതബോധന പഠനത്തിനായുള്ള ക്ലാസ് മുറികളുടെയും ഉദ്ഘാടനം മണ്ഡ്യ രൂപതാ വികാരി ജനറൽ ഡോ. മാത്യു കോയിക്കര നിർവഹിച്ചു.ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള മന്ദിരം, ആരാധനാ ചാപ്പൽ, ഗ്രോട്ടോ എന്നിവയുടെ ആശീർവാദം ധർമാരാം കോളജ് റെക്ടർ ജോർജ് ഇടയാടി, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, ധർമാരാം ഫൊറോന വികാരി ഫാ. സിറിയക് മഠത്തിൽ, കൈനകരി ചാവറ സെന്റർ ഡയറക്ടർ ഫാ. തോമസ്…

Read More

മലബാർ മുസ്‌ലിം അസോസിയേഷന്‍ റിലീഫ് വിതരണം നടത്തി.

ബെംഗളൂരു : മലബാർ മുസ്‌ലിം അസോസിയേഷന്റെ നാലാംഘട്ട റിലീഫ് വിതരണം പ്രസിഡന്റ് ഡോ. എൻ.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി.സിറാജ്, സി.എം.മുഹമ്മദ്ഹാജി, കെ.സി.അബ്ദുൽ ഖാദർ, വി.സി.അബ്ദുൽ കരീം, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, വി.സി.മുനീർ, അബ്ദുൽ മജീദ്, പി.എം.മുഹമ്മദ് മൗലവി, അഷ്റഫ് മൗലവി എന്നിവർ പ്രസംഗിച്ചു.

Read More

കേരള സമാജം ഐഎഎസ് അക്കാദമിയുടെ വിജയദിനാഘോഷം ഇന്ന്.

ബെംഗളൂരു : കേരള സമാജം ഐഎഎസ് അക്കാദമിയുടെ വിജയദിനാഘോഷം ഇന്നു രാവിലെ 9.30ന് ഇന്ദിരാനഗർ കൈരളീ നികേതൻ ഓ‍ഡിറ്റോറിയത്തിൽ നടക്കും. അക്കാദമിയിൽ പരിശീലനം നേടിയ 25 പേരാണ് ഇത്തവണ സിവിൽ സർവീസ് നേടിയത്. പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരളസമാജം അക്കാദമിയിലെ എല്ലാ അധ്യാപകരെയും കൈരളീ നികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കുമെന്നു കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു. ഫോൺ:…

Read More

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ “കേളികൊട്ട്”ഇന്ന് മാൻഫോ കൺവൻഷൻ സെന്ററിൽ

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എല്ലാ കരയോഗങ്ങളുടെയും സംയുക്ത വാർഷിക കുടുംബമേള ‘കേളികൊട്ട്–2018’ ഇന്നും നാളെയും  മാന്യതാ ടെക്പാർക്കിനു സമീപത്തെ മാൻഫോ കൺവൻഷൻ സെന്ററിൽ നടക്കും.രാവിലെ 8.30നു പതാക ഉയർത്തൽ, ഘോഷയാത്ര. 9.15നു വിഷ്ണു സഹസ്രനാമം ഫ്യൂഷൻ, കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, 12.30നു സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരായ പ്രഭാവർമ, പി.ആർ.നാഥൻ, സംവിധായകൻ വി.കെ.പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. രണ്ടു മുതൽ കലാസാംസ്കാരിക പരിപാടികൾ, നാലിനു സംഗീത സായാഹ്നത്തിൽ പിന്നണി ഗായകർ ബിജു നാരായണനും ജ്യോൽസ്നയും നയിക്കുന്ന ഗാനമേള, ഹരിശ്രീ മാർട്ടിന്റെ നേതൃത്വത്തിൽ…

Read More
Click Here to Follow Us