ബെംഗളൂരു : കോറമംഗല മേരിമാതാ പള്ളിയുടെ കൂദാശയും സ്വതന്ത്ര ഇടവക പ്രഖ്യാപനവും മണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ നിർവഹിച്ചു. ഇടവകയിലെ വൈദിക മന്ദിരത്തിന്റെയും മതബോധന പഠനത്തിനായുള്ള ക്ലാസ് മുറികളുടെയും ഉദ്ഘാടനം മണ്ഡ്യ രൂപതാ വികാരി ജനറൽ ഡോ. മാത്യു കോയിക്കര നിർവഹിച്ചു.ഓഡിറ്റോറിയം, കുട്ടികൾക്കായുള്ള മന്ദിരം, ആരാധനാ ചാപ്പൽ, ഗ്രോട്ടോ എന്നിവയുടെ ആശീർവാദം ധർമാരാം കോളജ് റെക്ടർ ജോർജ് ഇടയാടി, രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, ധർമാരാം ഫൊറോന വികാരി ഫാ. സിറിയക് മഠത്തിൽ, കൈനകരി ചാവറ സെന്റർ ഡയറക്ടർ ഫാ. തോമസ് കല്ലുകളം എന്നിവർ നിർവഹിച്ചു.
കിഡ്‌സി, ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനം സുനിതാ ടോണി ആറാട്ടുകുളം, കെ.എ.ജോസഫ് എന്നിവർ നിർവഹിച്ചു. തുടർന്നു നടന്ന സമ്മേളനം മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് ഇടയാടി, മുൻമന്ത്രി രാമലിംഗറെഡ്ഡി, ബ്രദർ സൈമൺ, ടോണി ആറാട്ടുകുളം, വികാരി ഫാ. സെബാസ്റ്റ്യൻ മുല്ലപ്പറമ്പിൽ, സഹവികാരി ഫാ. തോമസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.