4 ദിവസം കൊണ്ട് റജിസ്റ്റർ ചെയ്തത് 150 പേർ! ആകെയുള്ളത് 200 പാസുകൾ മാത്രം.ബി.എം.സെഡ് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ലഭിക്കുന്ന സ്വീകരണം നടന്ന് കയറുന്നത് ചരിത്രത്തിലേക്ക്..

ബെംഗളൂരു :നഗരത്തിലെ ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോൺ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള തുടക്കത്തില്‍ തന്നെ ചരിത്രം സൃഷ്ടിക്കുകയാണ്.

ആകെയുള്ള 200 പാസുകളിൽ 150 എണ്ണവും ആദ്യത്തെ 4 ദിവസത്തിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ് ഈ പരിപാടിയെ ക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത‍.കഴിഞ്ഞ 7 ന് ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാര്‍ത്ത‍, മേളയുടെ ഭാരവാഹികള്‍ പുറത്ത് വിടുന്നത് ,അന്ന് തന്നെ റജിസ്ട്രേഷനും ആരംഭിച്ചു,മൂന്നു ദിവസം കഴിഞ്ഞതോടെ 75 ശതമാനത്തോളം പാസുകള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു.ചലച്ചിത്രോത്സവത്തിന് ഇനിയും 28 ദിവസങ്ങള്‍ ഉണ്ട്.

ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുനവര്‍ ഉടന്‍ തന്നെ പാസുകള്‍ ഉറപ്പാക്കുക..

ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് നിങ്ങള്ക്ക് ഉണ്ടാകാവുന്ന ചില സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ

ചലച്ചിത്ര മേളയുടെ സ്ഥലം ?തീയതി?സമയം?

“ബാംഗ്ലൂര്‍ മലയാളി സോണ്‍”ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 8 ന് ശാന്തി നഗറിലെ സ്റ്റുഡന്റ് ക്രൈസ്റ്റ് മൂവ്മെന്റ് ഹാളില്‍ നടക്കും.രാവിലെ 09:30 ന് ആരംഭിക്കും.ഒരു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ മേള.

പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ ?

  • A Tiger : An Old Hunters Tale (Korean)
  • Land Of Mine (German)
  • Lion ( Indian-Australian)
  • Bend it like Beckham (UK)

മറ്റു പ്രധാന ആകര്‍ഷണങ്ങള്‍ ?

മുകളില്‍ കൊടുത്ത നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒപ്പം ,ബി എം സെഡ് നടത്തുന്ന ഹ്രസ്വ ചിത്ര മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്ന സിനിമകളും പ്രദര്‍ശിപ്പിക്കും.

സിനിമ മേഖലയില്‍ നിന്നുള്ള  ഒരു പ്രതിഭയുമായി നേരിട്ട് ആശയ സംവാദം നടത്താനുള്ള അവസരവും  ലഭിക്കും.(അതിഥി ആരെന്നുള്ളത് ,സര്‍പ്രൈസ്!!)

മലയാളം പുസ്തകങ്ങള്‍ ലഭിക്കുന്ന ഏക പുസ്തക ശാലയായ ” മേപ്പിള്‍ ബുക്സ്” ന്റെ സ്റ്റാള്‍ ഉണ്ടായിരിക്കും.

ഡെലിഗേറ്റ് പാസ് ?റെജിസ്ട്രേഷന്‍ ?

എല്ലാ ചലച്ചിത്രോത്സവങ്ങളും പോലെ ബിഎംസെഡ് ഫിലിം ഫെസ്റ്റിവലും ഡെലിഗേറ്റ് പാസുകള്‍ കൊണ്ട് നിയന്ത്രിച്ചിരിക്കുകയാണ്.ഡെലിഗേറ്റ് പാസിന്റെ വില വെറും 200 രൂപയാണ്.

ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു കണ്‍ഫര്‍മേഷന്‍ കാള്‍ ലഭിക്കുകയും അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട്‌ ലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യേണ്ടത്.

രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കിനു ഇവിടെ ക്ലിക്ക് ചെയ്യുക

എക്കൗണ്ട് വിവരങ്ങള്‍ :-

NAME -DIJOHN PD
Account Number – 12591050012277
IFSC Code – HDFC0001259

TEZ Details – 9945924154 (Dijohn)
PayTm -9591352015 (Jobin)

വായിക്കുക :  ഒരു ദിവസം..നാല് ചിത്രങ്ങള്‍..ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ദിവസവും വേദിയും പ്രഖ്യാപിച്ചു..ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു..പാസ് ഉറപ്പാക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us