എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്

ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന എയ്മാ വോയിസ് കർണാടക 2024 ന്റെ അവസാനപാദ മത്സരം, ബെംഗളൂരു ഗാർഡൻ സിറ്റി കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നാളെ നടക്കും. സംഗീത ലോകത്തും സിനിമ പിന്നണി ഗാന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിധികർത്താക്കൾക്ക് മുന്നിൽ, അവസാന മത്സരത്തിലേക്ക് അർഹത നേടിയ പ്രതിഭകൾ, ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും. മത്സരാനന്തരം വൈകുന്നേരം മൂന്ന് മണിയോടുകൂടി നടക്കുന്ന ചടങ്ങിൽ വിജയികൾക്ക്, മുഖ്യാതിഥിയായ…

Read More

വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ കൈതാങ്ങായി ഓടി എത്തിയ കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ CMDRF ഫണ്ടിലേക്ക് കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശ്രീ ഫിലിപ് കെ ജോർജ് കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും നിലവിൽ മട്ടന്നൂർ എം എൽ എ യുമായ ശ്രീമതി കെ കെ ശൈലജ ടീച്ചറിന് കൈമാറി. കോവിഡ് ദുരന്തകാലത്തും cmdrf ലേക്ക് സംഭാവന നൽകിയ സംഘടന *കല സ്വാന്തനം*…

Read More

കൊറൽ ക്രെഷെൻഡോ സീസൺ 02, ഡിസംബർ ന് വൈറ്റ്‌ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൽ 

ബെംഗളൂരു: വൈറ്റ്‌ഫീൽഡിലെ സീറോ മലബാർ മലയാളി ക്രിസ്ത്യൻ പള്ളിയായ സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ ഡിസംബർ 7ന് എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ക്യാമ്പസിൽ കൊറൽ ക്രെഷെൻഡോ സീസൺ 02 അവതരിപ്പിക്കാൻ സന്തോഷത്തോടെ തയ്യാറെടുക്കുകയാണ്. ആദ്യ പതിപ്പായ സീസൺ 1 ൻ്റെ വിജയത്തെ തുടർന്ന്, ഈ വർഷവും ബെംഗളൂരുവിലെ വിവിധ പള്ളികളിൽ നിന്നുള്ള മികച്ച കാരോൾ ഗാന സംഘങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് മൽസരം. സംഗീത മേഖലയിലെ വിദഗ്ധർ ഈ മത്സരം വിലയിരുത്താൻ എത്തുന്നതും ആയിരിക്കും. ഈ മെഗാ ക്രിസ്മസ് ആഘോഷം മനോഹരമായ സംഗീതത്തിൻ്റെയും, പൈതൃകമായ ക്രിസ്മസ്…

Read More

പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് പുനരധിവാസ പദ്ധതി- എച്ച്. ഡബ്ലു. എ സഹായം കൈമാറി

ബെംഗളൂരു : ചൂരൽമല – മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗഷൻ, കേരള പ്രഖ്യാപിച്ച 20 കോടിയുടെ ‘എറൈസ് മേപ്പാടി’ പദ്ധതി പ്രഖ്യാപനത്തിൽ വച്ച് എച്ച്. ഡബ്ലു. എ ചാരിറ്റബൾ ഫൗണ്ടേഷൻ്റെ പദ്ധതി വിഹിതം കൈമാറി. എച്ച്. ഡബ്ലു. എ പ്രസിഡണ്ട് ഹസ്സൻ കോയ, സെക്രട്ടറി അനൂപ് അഹമദ് എന്നിവർ ചേർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. ഐ നൗഷാദിന് ചെക്ക് കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ്റെ ഔദ്യോഗിക പദ്ധതി പങ്കാളികൂടിയായ എച്ച്. ഡബ്ലു. എ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലേക്കാണ് വിഹിതം…

Read More

അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ ജൂബിലി ആഘോഷം ഡിസംബർ 15,16 തിയ്യതികളിൽ 

ബെംഗളൂരു: അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ ജൂബിലി ആഘോഷം ഡിസംബർ 15,16 തിയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കും. ഡിസംബർ 15 ന് രാവിലെ 9 മണിക്ക് ദോസ്തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ദാസറഹള്ളി എംഎൽ എഎസ് മുനിരാജു എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് പഠനസഹായം വിതരണം ചെയ്യും. 12 മണിക്ക് കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ നയിക്കുന്ന കന്നഡ…

Read More

ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെസുവർണ്ണ ജൂബിലി ആഘോഷംഡിസംബർ15, 16 തീയ്യതികളിൽ.

ബെംഗളൂരു : ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളിലായി വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഡിസംബർ 15ന് രാവിലെ 9മണിക്ക് ദോസ്തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് വിദ്യാചേതന (പഠനസഹായം) വിതരണംചെയ്യും. 12മണിക്ക് പ്രശസ്ത കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ് നയിക്കുന്ന കന്നഡ ഭക്തിഗാനസുധയും, തുടർന്ന് മഹാഅന്നദാനവും…

Read More

എയ്മ വോയിസ് സംഗീതമത്സരം സ്പോട് രജിസ്ട്രേഷൻ

ബെംഗളൂരു: കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് ലിങ്കൻ വാസുദേവൻ ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു. ഓഡിഷൻ നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ്‌ റോഡിൽ ഉള്ള ഇ.സി.എ യിൽ രാവിലെ ആരംഭിക്കും, രാവിലെ 10.30 വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. മത്സരാർത്ഥികൾക്ക് പേരുകൾ ഓൺലൈനായി ഗൂഗിൾ ലിങ്കിലൂടെയും ശനിയാഴ്ച വൈകുന്നേരം…

Read More

ശിശുദിനാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: കൈരളീ നിലയം വിദ്യാഭ്യാസസ്ഥാപനങ്ങൾ സംയുക്തമായി ശിശുദിനം ആഘോഷിച്ചു. രാവിലെ നടന്ന ആഘോഷം പിന്നണി ഗായികയും, അഭിനേത്രിയുമായ ഭാഗ്യശ്രീയും, വിദ്യാർഥികളും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൈരളീ കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി ചടങ്ങിന്റെ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി . കെ. സുധീഷ്, പ്രധാന അധ്യാപികമാരായ ശ്രീമതി. ബിന്ദു സുധീഷ്, സുധാവിനീതൻ, ശ്രീവിദ്യ.എസ്‌. യു. എന്നിവർ ശിശു ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാർഥികളോട് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി കെ . രാധാകൃഷ്ണൻ, അസിസ്റ്റന്റ. സെക്രട്ടറി. സി .വിജയകുമാർ, ട്രെഷേറർ. വി…

Read More

സി.എസ്.ഐ.ആർ- എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഷോലെ, റീ- ഇഗ്നൈറ്റ് ആർട്ട് സ്കൂളിന്റെ നേതൃത്വത്തിലുള്ള ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം എൻ എ എൽ ഡയറക്ടർ ഡോ. അഭയ് പി പഷീൽക്കർ നിർവ്വഹിച്ചു. പി ഗോപകുമാർ ഐ ആർ എസ്, അഡീഷണൽ കമ്മീഷണർ ഓഫ് കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്, മിനിസ്ടര്റി ഓഫ് ഫിനാൻസ്, ഗവ:ഓഫ് ഇന്ത്യ. എസ് ജയകൃഷ്ണൻ, സി…

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ; ഓണനിലാവിന് തുടക്കം 

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷ പരിപാടിയായ ഓണനിലാവ് 2024 വിജയനഗർ എം. എൽ. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമാ ഡയറക്ടറുമായ വിനയാ പ്രസാദ് മുഖ്യാതിതിഥിയായി. യെശ്വന്ത്പൂർ എം. എൽ. എ. എസ്. ടി. സോമശേഖർ അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവിൽ, അനുപമ പഞ്ചാക്ഷരി, മുൻ കോർപറേറ്റർ സത്യനാരായണ എന്നിവർ അതിഥികളായിരുന്നു. കലാസാംസ്കാരിക സംഘടനാ നേതാക്കളെ വേദിയിൽ ആദരിച്ചു. സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി…

Read More
Click Here to Follow Us