കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ്.

ബെം​ഗളുരു; റിസ്ക് അലവൻസ് നൽകുന്നു, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ആറുമാസത്തേക്ക് 10,000 രൂപ വീതം റിസ്ക് അലവൻസ് നൽകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. കോവിഡ് ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ, സ്രവമെടുക്കുന്ന കേന്ദ്രങ്ങൾ, പനി ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കാണ് ശമ്പളത്തോടൊപ്പം റിസ്‌ക് അലവൻസും നൽകുന്നത്. അതിനിടെ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് പുതിയ ഡ്യൂട്ടി ക്രമം നിശ്ചയിച്ചു. കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം…

Read More

ലോക്ക്ഡൗൺ;ജനങ്ങൾ വെപ്രാളത്തിൽ വാങ്ങിക്കൂട്ടിയത് 410 കോടിയുടെ മദ്യം.

ബെം​ഗളുരു; വെപ്രാളത്തിൽ അളവില്ലാതെ മദ്യം വാങ്ങിക്കൂട്ടി ജനങ്ങൾ, ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് മദ്യം വാങ്ങാനുള്ള നെട്ടോട്ടത്തിൽ ചൊവ്വാഴ്ചമാത്രം കർണാടകത്തിൽ വിറ്റഴിഞ്ഞത് 410 കോടിയുടെ മദ്യം. സാധാരണ ഒരു ദിവസമുണ്ടാകുന്ന കച്ചവടത്തെക്കാൾ 40 ശതമാനം കൂടുതലാണിത്. ബെംഗളൂരു, ദക്ഷിണ കന്നഡ, ധാർവാഡ് എന്നിവിടങ്ങളിൽമാത്രമാണ് ബുധനാഴ്ചമുതൽ ലോക്ഡൗൺ. ഇവിടത്തെ മദ്യവിൽപ്പനയിലുണ്ടായ വർധനയാണ് സംസ്ഥാന ശരാശരിയിലും വർധനയുണ്ടാക്കിയത്. വിൽപ്പനക്കാരുടെ കണക്കനുസരിച്ച് 4.9 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 83,000 ലിറ്റർ ബിയറുമാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വിറ്റത്. ഒട്ടേറെ ചെറുമദ്യശാലകളിൽ സ്റ്റോക്ക് പൂർണമായി തീരുകയും ചെയ്തു. ജൂലായ് 22-ന് ശേഷവും…

Read More

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറാക്കി കോവിഡ്

ബെം​ഗളുരു; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ബെംഗളൂരുവിലും മറ്റുജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ട്. ജീവനക്കാരില്ലാത്തതിനാൽ പല നടപടിക്രമങ്ങൾക്കും കാലതാമസമുണ്ടാകുന്നതായാണ് കണ്ടെത്തൽ. ഒന്നോ രണ്ടോ ജീവനക്കാർ മാത്രമെത്തി പ്രവർത്തിപ്പിക്കുന്ന ഓഫീസുകളുമുണ്ട് . കൂടാതെ നഗരത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ രോഗവ്യാപനം ഇതിനോടകം ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. 440 -ഓളം പോലീസുകാർക്കാണ് നഗരത്തിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാർവാഡ് ജില്ലയിലെ തഹസിൽദാർ ഓഫീസിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മറ്റു ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. ചിത്രദുർഗ ഹിരിയൂറിലെ എൽ.ഐ.സി. ഓഫീസിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഓഫീസിന്റെ…

Read More

പശ്ചിമഘട്ടത്തിലൂടെയുള്ള ഹുബ്ബള്ളി-അംഗോള റെയിൽ പദ്ധതി:‘സ്റ്റേ’നീട്ടി.

ബെം​ഗളുരു; പശ്ചിമഘട്ടത്തിലൂടെയുള്ള ഹുബ്ബള്ളി -അംഗോള റെയിൽപ്പാതാ പദ്ധതിക്ക് സർക്കാർ നൽകിയ അനുമതി ‘സ്റ്റേ’ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടി. പരിസ്ഥിതിക്കു ദോഷംചെയ്യുന്ന പദ്ധതിക്കെതിരേ വൃക്ഷ ഫൗണ്ടേഷനുവേണ്ടി ബെംഗളൂരുവിലെ പരിസ്ഥിതിസംരക്ഷകനായ വിജയ് നിശാന്ത് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ കഴിഞ്ഞ ജൂൺ 18-നായിരുന്നു ചീഫ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് സർക്കാർ അനുമതി സ്റ്റേ ചെയ്തത്. എന്നാൽ വിഷയത്തിൽ ഒരു ധൃതിയുമില്ലെന്നും സർക്കാർതീരുമാനം പിൻവലിച്ചാൽ വിഷയം അവസാനിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Read More

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കണ്ടെയിൻമെൻ്റ് സോണുകളും വർദ്ധിക്കുന്നു;നഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 3452 ആയി.

ബെം​ഗളുരു; തീവ്രാഘാത മേഖലകൾ കൂടുന്നു, നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 284 പ്രദേശങ്ങളെക്കൂടി ബെംഗളൂരു കോർപ്പറേഷൻ തീവ്രാഘാതമേഖലകളായി പ്രഖ്യാപിച്ചു. ഇതോടെ നഗരത്തിലെ സജീവ തീവ്രാഘാതമേഖലകളുടെ എണ്ണം 3452 ആയി. 50-ൽ കൂടുതൽ രോഗികളുള്ള പ്രദേശങ്ങളെയാണ് തീവ്രാഘാതമേഖലകളായി പ്രഖ്യാപിക്കുന്നത്. എന്നാൽ നഗരത്തിലെ തീവ്രാഘാത മേഖലകളുടെ എണ്ണം വർധിക്കുന്നത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ തീവ്രാഘാതമേഖലകളുള്ളത്. തൊട്ടുപിന്നിൽ ഈസ്റ്റ് സോണാണ്. ഏറ്റവും കുറവ് തീവ്രാഘാതമേഖലകളുള്ളത് ദാസറഹള്ളി മേഖലയിലാണ്. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്. രോഗവ്യാപനം…

Read More

കോവിഡ് കാലത്തും മോഷണത്തിന് കുറവില്ല; സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ്‌ സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം.

ബെം​ഗളുരു; അതി സുരക്ഷാ മേഖലയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം , ജക്കൂരിലെ സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ്‌ സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷ്ടാക്കൾ ട്രെയിനിങ്‌ സ്കൂളിനുള്ളിലെത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഡിവിഷൻ അസിസ്റ്റന്റിന്റെ പരാതിയിൽ കേസെടുത്തു. കൂടാതെ പുലർച്ചെ 2.30-ഓടെയാണ് സുരക്ഷാജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ടത്. പരിശോധന നടത്തിയപ്പോൾ പകുതി മുറിച്ചുവെച്ച ഒരു ചന്ദനമരം കണ്ടെത്തുകയായിരുന്നു. പരിസരം മുഴുവൻ പരിശോധിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. മരം വെട്ടുന്ന യന്ത്രമുപയോഗിച്ചാണ് മോഷ്ടാക്കൾ ചന്ദനമരം…

Read More

കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനായി ആശുപത്രികൾ കേറിയിറങ്ങണ്ട; ഓൺലൈനായി അറിയാനുളള ബി.ബി.എം.പിയുടെ സംവിധാനം നിലവിൽ വന്നു.

ബെം​ഗളുരു; നഗരത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനുള്ള സംവിധാനവുമായി ബെംഗളൂരു കോർപ്പറേഷൻ. കോർപ്പറേഷന്റെ പോർട്ടലിലാണ് പോർട്ടലിലാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക. നഗരത്തിലെ 102 ആശുപത്രികളിലായി ആകെ ലഭ്യമായ കിടക്കകളും ഇതിൽ എത്രയെണ്ണത്തിൽ രോഗികളുണ്ടെന്ന വിവരവും പോർട്ടലിലൂടെ അറിയാം. ഐ.സി.യു., വെന്റിലേറ്റർ, ഓക്സിജൻ സിലിൻഡറുകൾ എന്നിവയുടെ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും. കൂടാതെ നേരത്തേ ലഭ്യമായ ചികിത്സാവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന യോഗത്തിൽ ഇത്തരം സംവിധാനമൊരുക്കാൻ കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ…

Read More

പരപ്പന ജയിലിലെ വനിതാ തടവുകാരിയുൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; പരപ്പന ജയിലിൽ കോവിഡ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 തടവുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടും. അതേസമയം ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ജയിലധികൃതർ പറയുന്നത്. നിലവിൽ ഇവരെ മുഴുവൻ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മറ്റു തടവുകാർക്ക് ഇവരിൽനിന്ന് രോഗം പകരാനുള്ള സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. രോ​ഗം സ്ഥിരീകരിച്ച വനിതാ തടവുകാരിയെ തനിസാന്ദ്ര മെയിന്റോഡിലെ കോവിഡ് കെയർ സെന്ററിലും 29 പുരുഷ തടവുകാരെ ഹജ്ജ് ഹൗസിലെ കോവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. ജൂലായ് രണ്ടിന് 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…

Read More

ലോക്ക് ഡൗൺ വിനയായി; പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാനാകാത്തതിൽ മനംനൊന്ത് നിർമ്മാതാവ് ആത്മഹത്യ ചെയ്തു.

ബെം​ഗളുരു; നിർമ്മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ, പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ നിർമാതാവ് ആത്മഹത്യചെയ്തനിലയിൽ. ഉഡുപ്പി കുന്ദാപുര ബീജാഡി സ്വദേശി നാഗേഷ് കുമാർ (65) ആണ് ആത്മഹത്യചെയ്തത്. വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കുകയാണെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. സമീപകാലത്ത് റിലീസ് ചെയ്ത ഒരു ഹ്രസ്വചിത്രം പ്രതീക്ഷിച്ചതരത്തിൽ ശ്രദ്ധിക്കപ്പെടാതെപോയതും ഇദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. എന്നാൽ മുൻ ബാങ്കുദ്യോഗസ്ഥനായ നാഗേഷ് ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്. ലോക്‌ഡൗണിനുമുമ്പ് 28 ലക്ഷത്തോളം രൂപ ഹ്രസ്വചിത്രം…

Read More

കോവിഡ് കെയർ സെന്ററുകൾ‌ അനവധി,ആരോ​ഗ്യപ്രവർത്തകർ കുറവ്;1700 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് കോർപ്പറേഷൻ.

ബെം​ഗളുരു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ന​ഗരത്തിൽ മുൻ​ഗണന, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 1700 ആരോഗ്യപ്രവർത്തകരെ നിയമിക്കാൻ ബെംഗളൂരു കോർപ്പറേഷൻ. ആവശ്യത്തിന് കോവിഡ് കെയർ ബെഡ്ഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. പുതുതായി 1700 പേർക്ക് നിയമനം നൽകുന്നതിനൊപ്പം നിലവിൽ നഗരത്തിലെ മെഡിക്കൽ പി.ജി. വിദ്യാർഥികളുടെ സേവനവും ഉപയോഗപ്പെടുത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. കൂടാതെ നഗരത്തിലെ വിവിധ മെഡിക്കൽകോളേജുകളിൽ 1600 -ഓളം പി.ജി. വിദ്യാർഥികളും ഇന്റേൺഷിപ്പ് ചെയ്യുന്ന 3200 -ഓളം ഡോക്ടർമാരുമുണ്ട്. ഇവരുടെ സഹകരണമുറപ്പാക്കിയാൽ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരെ ക്രമീകരിക്കാൻ കഴിയുമെന്നാണ്…

Read More
Click Here to Follow Us