കൊറോണ വന്നാൽ ഓണം ഞങ്ങൾ ഓൺലൈനിൽ നടത്തും; ഓൺലൈനിൽ ഓണാഘോഷങ്ങൾ നടത്താനൊരുങ്ങി ബാംഗ്ലൂർ മലയാളീ സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മ.

Bangalore Online Onam

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു നഗരത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 10 ലക്ഷത്തിനു മുകളിൽ മലയാളികൾ ആണ് താമസിക്കുന്നത്. ബെംഗളൂരു മലയാളികളുടെ എന്ത് ആവശ്യത്തിനും എന്നും മുന്നിട്ടിറങ്ങുന്നതിൽ വലിയൊരു പങ്കാണ് ബാംഗ്ലൂർ മലയാളീസ് സോൺ എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കുള്ളത്. 2017 മാർച്ചിൽ ബെംഗളൂരുവിൽ ഉള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഈ സൗഹൃദ കൂട്ടായ്മ ഇന്ന് 40000 അംഗങ്ങൾ ഉള്ള  വലിയൊരു കുടുംബം ആണ്. ഓണാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ, ഫ്‌ളാഷ്മൊബ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങി 15 ൽ ഏറെ ഗ്രൂപ്പ് ഇവെന്റുകൾ ആണ് 2017 മുതൽ 2019…

Read More

കർണാടകയിൽ ആഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് ചില വിദഗ്ധർ.

ബെം​ഗളുരു; കർണ്ണാടകയിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുമെന്ന് വിദ​ഗ്ദർ, കർണാടകത്തിൽ ഓഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം പത്തുമടങ്ങു വർധിച്ച് അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധർ. മരണനിരക്കും ഉയരും. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് രാജ്യത്തെ കോവിഡ് ശതമാനം കർണാടകത്തിൽനിന്നാകും. ഇന്ത്യ, യു.കെ., യു.എസ്., ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ, ഐ.ടി.…

Read More

ആശുപത്രിയിൽ വിലസി പന്നിക്കൂട്ടം; അനങ്ങാതെ അധികൃതർ; നടപടിയെടുത്ത് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു

ബെം​ഗളുരു; ആശുപത്രിയിൽ പന്നികൾ കയറിയ വീഡിയോ പ്രചരിക്കുന്നു, വടക്കൻ കർണാടകയിലെ കലബുറഗിയിലെ കോവിഡ് ആശുപത്രിക്കകത്തുകൂടി പന്നിക്കൂട്ടങ്ങൾ ചുറ്റിക്കറങ്ങുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോയിൽ ഒരുകൂട്ടം പന്നികൾ ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. പന്നിക്കൂട്ടത്തെ ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകിയിരിക്കുന്ന ആശുപത്രി അധികൃതരെയും വീഡിയോയിൽ കാണാനാകും. എന്നാൽ വീഡിയോ വൈറലായതോടെ കലബുറഗി ഡെപ്യൂട്ടി കമ്മിഷണർ ശരത് ആശുപത്രി സന്ദർശിച്ച് പന്നികളെ പിടികൂടി ഉടമയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു ‘ട്വീറ്റ്’ചെയ്തു. ആശുപത്രിക്ക്‌ സമീപത്തെ പന്നി…

Read More

തിരുപ്പതിയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രതിഷേധവുമായി ജെ.ഡി.എസ്.

ബെം​ഗളുരു; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആന്ധ്രപ്രദേശിലെ തിരുമലയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. അവിടെയെത്തുന്ന തീർഥാടകർക്കുവേണ്ടി മൂന്നു ബ്ലോക്കുകളുള്ള ഗസ്റ്റ് ഹൗസാണ് നിർമിക്കുന്നത്. ഇത്തരത്തിൽ രണ്ടു ബെഡ്ഡുകൾ വീതമുള്ള 305 മുറികളും 12 ഡോർമറ്ററികളും 24 സ്യൂട്ടുകളും നാലു ഡബിൾ സ്യൂട്സുകളും ഗസ്റ്റ് ഹൗസിൽ ഉണ്ടാകും. ഒരേസമയം 1,005 തീർഥാടകർക്ക് കഴിയാനാകും. പാർക്കിങ് സൗകര്യവുമുണ്ടാകും. കർണാടക സർക്കാരിന്റെ ഏഴ് ഏക്കർ സ്ഥലത്താണ് ഗസ്റ്റ് ഹൗസ് നിർമിക്കുന്നത്. മുമ്പത്തെ കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാർ 26 കോടി രൂപ ചെലവിൽ 70 മുറികളുള്ള…

Read More

ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്.

ബെം​ഗളുരു; ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് പുറത്ത്, ബ്രാഹ്മണ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സർക്കാർ ഉത്തരവിറക്കി. വർഷങ്ങളായി ജാതി, വരുമാനം തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർമാർ തയ്യാറാകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ നടപടി. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോർഡ് സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന…

Read More

ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണ ഓട്ടം നടത്തി.

ബെം​ഗളുരു; ബെംഗളൂരുവിലെ ബി.ടി.ഐ-ഫ്ളുക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടം നടത്തി. ബെംഗളൂരുവിലെ സംരംഭകനായ അശ്വിൻ മഹേഷാണ് ഡ്രൈവറില്ലാതെ നീങ്ങുന്ന കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരത്തിൽ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മഹീന്ദ്രയുടെ കാറിലാണ് മാറ്റങ്ങൾ വരുത്തി പരീക്ഷണത്തിനായി ഉപയോഗിച്ചത്. സാധാരണ ഉപയോഗിക്കുന്ന കാർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഡ്രൈവറില്ലാതെ നീങ്ങുന്ന വിധത്തിലാക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. കൂടാതെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് ഡ്രൈവറില്ലാ കാർ സാധ്യമാക്കിയിട്ടുള്ളത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധി അംഗാദ് ഗാഡ്ഗിൽ വ്യക്തമാക്കുന്നത്.

Read More

കോവിഡ് പ്രതിരോധം വിമർശ‌നത്തിലേക്ക്; ബൂത്തുതല പ്രതിരോധസമിതികളിൽ 50 വയസ്സിന് മുകളിലുള്ളവരെ നിയോഗിക്കുന്നതായി ആരോപണം ശക്തം.

ബെം​ഗളുരു; 50 വയസുകഴിഞ്ഞവരെ ജോലിക്ക് നിയോ​ഗിക്കുന്നതായി ആരോപണം ശക്തമാകുന്നു, ജോലിയിൽനിന്ന് വിരമിച്ചവരെയും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആരോപണം. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനായി രൂപവത്‌കരിച്ച ബൂത്തുതല സമിതികളിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. രോഗം ഗുരുതരമാകാൻ ഏറ്റവും സാധ്യതകൂടുതലുള്ളവരാണ് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.. എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതത് ബൂത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കോവിഡ് ബൂത്തുതല കമ്മിറ്റിയിലും പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പ്രത്യേക സാഹചര്യമായതിനാൽ വിരമിച്ച ജീവനക്കാരും കമ്മിറ്റിയിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.…

Read More

കോവിഡ് പ്രതിരോധം; പ്ലാസ്മ ദാതാക്കൾക്ക് 5000 രൂപ നൽകുമെന്ന് ആരോഗ്യവകുപ്പ്

ബെം​ഗളുരു; പ്ലാസ്മ തെറാപ്പി വ്യാപകമാക്കുന്നു, പ്ലാസ്മ തെറാപ്പി വ്യപകമാക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗ മുക്തരിൽനിന്ന് പ്ലാസ്മ ശേഖരിക്കാൻ വിപുലമായ സംവിധാനവുമായി ആരോഗ്യവകുപ്പ്. പ്ലാസ്മ നൽകുന്ന രോഗമുക്തർക്ക് 5000 പ്രോത്സാഹനമായി നൽകാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽപേർ പ്ലാസ്മദാനം ചെയ്യാൻ സന്നദ്ധരായി എത്തുമെന്നാണ് പ്രതീക്ഷ. അടുത്തിടെ കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തിയത് സംസ്ഥാനത്ത് വിജയമായിരുന്നു. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഗുരുതരരോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ കോവിഡ് മുക്തരായ ഒട്ടേറെപ്പേർ പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ടുവന്നിരുന്നെങ്കിലും ക്രമേണ ദാതാക്കളുടെ എണ്ണം…

Read More

കോവിഡ് നിരക്കിൽ വൻ വർധന; ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറവ്; കരുതലോടെ സർക്കാർ

ബെം​ഗളുരു; കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒരുക്കിയ കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഇല്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുവെന്ന് പരാതി. ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് കെയർ കേന്ദ്രങ്ങളിലായി 30,000 ബെഡ്ഡുകൾ ഒരുക്കിവരികയാണ് സർക്കാർ. ഇത്രയും ബെഡ്ഡുകൾക്കായി 1,800 ഡോക്ടർമാരെയും 3,600 നഴ്‌സുമാരെയും ആവശ്യമായുണ്ട്. ഒരു ഷിഫ്റ്റിൽ 100 രോഗികൾക്ക് ഒരു ഡോക്ടറും 50 പേർക്ക് ഒരു നഴ്‌സും എന്ന രീതിയിലാണ് സർക്കാർ ജീവനക്കാരെ കണക്കാക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും ഡോക്ടർമാരും നഴ്‌സുമാരും ലഭ്യമല്ല. ഡോക്ടർമാർ, നഴ്‌സുമാർ, വിവരശേഖരണത്തിനുള്ള ജീവനക്കാർ…

Read More

ലോക്ക്ഡൗണിൽ കാലിടറി മലയാളി കച്ചവടക്കാർ

ബെം​ഗളുരു; ലോക്ക്ഡൗണിൽ കാലിടറി കച്ചവടക്കാർ, നഗരത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളി കച്ചവടക്കാരും ദുരിതത്തിൽ. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവസാനപ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ് ഒട്ടുമിക്ക കച്ചവടക്കാരും. ജൂൺ ആദ്യ ആഴ്ചയിലാണ് ലോക്ഡൗണിനുശേഷം കടകൾ തുറന്നുപ്രവർത്തിച്ചു തുടങ്ങിയത്… മുൻപ് രണ്ടുമാസത്തിലേറെ അടച്ചിടേണ്ടിവന്നതിനാൽ കടയിൽ നേരത്തേയുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ ഉപേക്ഷിച്ച് പുതിയ സ്റ്റോക്കെടുത്താണ് പ്രവർത്തനം തുടങ്ങിയിരുന്നത്. ഈയിനത്തിൽ കട തുടങ്ങുമ്പോൾ മുടക്കിയ അത്രതന്നെ തുക മുടക്കിയിട്ടുണ്ടെന്ന് മലയാളി കച്ചവടക്കാർ പറയുന്നു. എന്നാൽ, നേരത്തേയുണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിപോലും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. നഗരത്തിൽ കോവിഡ് വ്യാപനം…

Read More
Click Here to Follow Us