ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1826 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1618 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1618 ആകെ ഡിസ്ചാര്‍ജ് : 2863117 ഇന്നത്തെ കേസുകള്‍ : 1826 ആകെ ആക്റ്റീവ് കേസുകള്‍ : 22851 ഇന്ന് കോവിഡ് മരണം : 33 ആകെ കോവിഡ് മരണം : 36881 ആകെ പോസിറ്റീവ് കേസുകള്‍ : 2922875 ഇന്നത്തെ പരിശോധനകൾ…
Read MoreAuthor: WEB DESK
നഗരത്തിൽ 80 കോടി രൂപയുടെ തിമിംഗല വിസർജ്യം പിടികൂടി ; 5 പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ വൻ തിമിംഗില വിസർജ്യം (ആംബർഗ്രിസ്) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യം ആണ് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ ആണ് ഒളിപ്പിച്ചിരുന്ന 80 കിലോഗ്രാം തിമിംഗില വിസർജ്യമാണ് പിടിച്ചെടുത്തത്. അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന എന്ന മുഹമ്മദ് (45), ഗുദ്ദു എന്ന ഗുലാബ്ചന്ദ് (40), സന്തോഷ് (31), റായ്ച്ചൂർ സ്വദേശി ജഗനാഥ…
Read Moreകേരളത്തിൽ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,411 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreകനത്ത മഴ; കുടകിൽ മൂന്നു പാലങ്ങൾക്ക് വിള്ളൽ
ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കനത്തെ മഴയെത്തുടർന്ന് കുടക് ജില്ലയിലെ മൂന്നോളം പാലങ്ങൾക്ക് വിള്ളൽ. മടിക്കേരി താലൂക്കിലെ മുക്കൊഡ്‌ലു, അവണ്ടി, അമയാല എന്നീ ഗ്രാമങ്ങളിലെ പാലങ്ങൾക്കാണ് വിള്ളൽ കണ്ടെത്തിയത്. മടിക്കേരി എം.എൽ.എ. അപ്പാച്ചു രഞ്ജൻ വിള്ളലുണ്ടായ പാലങ്ങൾ സന്ദർശിച്ചു. സെപ്റ്റംബറിൽ പാലങ്ങളുടെ തകരാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടിൽ നിന്ന് ഇതിനായി തുക അനുവദിക്കും. ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ മഴയിൽ ഒരു വീട് തകരുകയും ചെയ്തിരുന്നു.
Read More84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി കർണാടക
ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ 84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് സ്കൂളുകൾ തുറക്കാനുള്ള ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾക്ക് കോവിഡ് ബാധ പരമാവധി ഒഴിവാക്കുകയാണ് ഈ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അധ്യാപകർക്കായി പ്രത്യേകം വാക്സിനേഷൻ ക്യാമ്പുകളും വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിൽ 19 ശതമാനം അധ്യാപകർക്കും രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്കാൻ കഴിഞ്ഞതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇനിയും…
Read Moreഅതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിനെ നിർദ്ദേശിച്ചു മുഖ്യമന്ത്രി
ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…
Read Moreവിനോദ സഞ്ചാരികളെ തടഞ്ഞു ചിക്കബെല്ലാപൂർ പ്രദേശവാസികൾ
ബെംഗളൂരു: നിലവിലെ കോവിഡ് വ്യാപന ഭീതി പരക്കെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ചിക്കബെല്ലാപുർ പ്രദേശവാസികൾ തടഞ്ഞു. ബെംഗളൂരുവിൽ നിന്ന് മുല്ലയനഗരി മലനിരകൾ കാണാനെത്തിയ സഞ്ചാരികളെയാണ് ചിക്കബെല്ലാപുര ടൗണിനടുത്തു പ്രദേശവാസികൾ തടഞ്ഞത്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് കോവിഡ് വ്യാപനമുണ്ടാക്കുമെന്നും തിരിച്ച് മടങ്ങണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് പോലീസെത്തി പ്രദേശവാസികളെ അനുനയിപ്പിച്ചു. നന്ദിഹിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കാനും കർശന പരിശോധനടത്താനുമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ ചിക്കബെല്ലാപുരയിലെ മുല്ലയനഗരിയിൽ യാതൊരു നിയന്ത്രണ സംവിധാനങ്ങളുമില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Read Moreകർണാടകയിൽ ഇന്ന് 1338 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1338 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.89%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1947 ആകെ ഡിസ്ചാര്‍ജ് : 2861499 ഇന്നത്തെ കേസുകള്‍ : 1338 ആകെ ആക്റ്റീവ് കേസുകള്‍ : 22676 ഇന്ന് കോവിഡ് മരണം : 31 ആകെ കോവിഡ് മരണം : 36848 ആകെ പോസിറ്റീവ് കേസുകള്‍ : 2921049 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,493 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More“ഗയ്‌സ് ഞങ്ങളെ പൂട്ടി ഗയ്‌സ്” ഇ ബുൾ ജെറ്റിനെ അടപടലം പൂട്ടി മോട്ടോർ വാഹന വകുപ്പ്; വണ്ടിയുടെ റെജിസ്ട്രേഷൻ റദ്ധാക്കി
കണ്ണൂർ: കേരളത്തിലുടനീളം സംസാരവിഷയമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കനത്ത തിരിച്ചടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സർക്കാർ റദ്ധാക്കി റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി. ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലും ഉള്ള ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ അറിയിച്ചു.അതോടൊപ്പം ഇന്നലെ കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന്…
Read More