നോർക്ക ഇൻഷുറൻസ് കാർഡ് കൈപ്പറ്റി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു : സുവർണ കർണാടക കേരളസമാജം പീനിയ ദാസറഹള്ളി സോൺ അംഗങ്ങളുടെ നോർക്ക ഇൻഷുറൻസ് കാർഡുകൾ നോർക്ക ബെംഗളൂരു റീജിയണൽ ഓഫീസർ റീസ രഞ്ജിത്തിന്റെ പക്കൽ നിന്നും സോൺ വൈസ് ചെയർമാൻ ഷിബു ജോൺ ഏറ്റുവാങ്ങി. ചെയർമാൻ ഡോ. കെ.കെ. ബെൻസൺ, കൺവീനർ കെ.സി. ഉണ്ണിക്കൃഷ്ണൻ, ഫിനാൻസ് കൺവീനർ പി.എൽ. പ്രസാദ്, വൈസ് ചെയർമാൻ സി.എ. ബാബു, അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.

Read More

കർണാടകയിൽ വീണ്ടും ആയിരത്തിനു മുകളിൽ കോവിഡ് രോഗികൾ. ഇന്ന് റിപ്പോർട്ട് ചെയ്തത് 1116 പോസിറ്റീവ് കേസുകൾ. ബെംഗളൂരു നഗരത്തിലും കോവിഡ് കണക്കുകൾ ഉയരുന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 970 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.65%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 970 ആകെ ഡിസ്ചാര്‍ജ് : 2910626 ഇന്നത്തെ കേസുകള്‍ : 1116 ആകെ ആക്റ്റീവ് കേസുകള്‍ : 15892 ഇന്ന് കോവിഡ് മരണം : 08 ആകെ കോവിഡ് മരണം : 37537 ആകെ പോസിറ്റീവ് കേസുകള്‍ : 2964083…

Read More

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 25,588 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്.…

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു.

ബെംഗളൂരു: സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് ഇലക്ട്രോണിക് സിറ്റി ഭാഗത്തേക്ക് ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന മാരുതി ബെലേനോ കാർ ഫ്ലൈ ഓവറിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ബേയുടെ സമീപത്തായി അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട കാർ ഫ്ലൈ ഓവറിലൂടെ പോകുകയായിരുന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു സ്ത്രീയടക്കം ബൈക്ക് യാത്രക്കാരായ രണ്ടു പേർ ഫ്ലൈ ഓവേറിന് മുകളിൽ നിന്നും താഴെ സിംഗസാന്ദ്ര സർവീസ് റോഡിലേക്ക് വീണ് മരിച്ചു. കാർ യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ…

Read More

കർണാടകയിൽ ഇന്ന് 559 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  559 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1034 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.52%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1034 ആകെ ഡിസ്ചാര്‍ജ് : 2909656 ഇന്നത്തെ കേസുകള്‍ : 559 ആകെ ആക്റ്റീവ് കേസുകള്‍ : 15754 ഇന്ന് കോവിഡ് മരണം : 12 ആകെ കോവിഡ് മരണം : 37529 ആകെ പോസിറ്റീവ് കേസുകള്‍ : 2962967…

Read More

കേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25,654 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ…

Read More

നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യതി മൂടങ്ങുമെന്ന് ബെസ്‌കോം

ബെംഗളൂരു: നഗരത്തിലെ ചില സ്ഥലങ്ങളിൽ സെപ്റ്റംബർ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആണ് ഈ വിവരം അറിയിച്ചത്. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള രാജരാജേശ്വരി നഗർ (ആർ.ആർ നഗർ), രാജാജിനഗർ, കെംഗേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ബെസ്കോം ഏറ്റെടുത്ത അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. ആർ‌ആർ നഗറിലെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ; കെ‌.ജി‌.എൻ കല്യാൺ മണ്ഡപത്തിന് എതിരായ ടിംബർ‌യാർഡ് ലേയൗട്ട്, ബി‌.എം‌.ടി‌.സി ഡിപ്പോ വാട്ടർ…

Read More

ജാമ്യത്തിലിറങ്ങി മുങ്ങിയ 2 വിദേശ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയ തിരച്ചിലിൽ നഗരത്തിലെ ബനസവാഡിയിൽ വെച്ച് പോലീസ് കോംഗോ പൗരന്മാരായ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്ന ഇവരെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഹാജരാക്കി. പരിശോധനയ്ക്ക് ശേഷം, ഇവരെ നെലമംഗലയിലെ വിദേശികളുടെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. വിദേശി നിയമപ്രകാരം അറസ്റ്റിലായ ഇവർ ജാമ്യത്തിലിറങ്ങു മുങ്ങി നടക്കുകയായിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജാമ്യത്തിലിറങ്ങുകയും ചെയ്യുന്ന അനധികൃത വിദേശ പൗരന്മാരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ…

Read More

ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല.

ബെംഗളൂരു: ഇന്നലെ രാത്രി കത്തി നശിച്ച ട്രിനിറ്റി സർക്കിളിലെ നാല് നിലകളുള്ള ഹോട്ടലിൽ നിന്ന് ഏഴ് പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഹോട്ടൽ അജന്തയിൽ രാത്രി 10 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ഒരു ഓട്ടോറിക്ഷയും ബേസ്മെന്റിൽ നിർത്തിയിട്ടിരുന്ന കാറും കത്തി നശിച്ചു. ഹോട്ടലിൽ 96 മുറികളുണ്ടെങ്കിലും ഭൂരിഭാഗം മുറികളിലും ആളില്ലായിരുന്നു. ബേസ്മെന്റിലും താഴത്തെ നിലയിലും തീ പടർന്നയുടൻ ബാക്കിയുള്ള രണ്ട് നിലകളിൽ പുക മൂടുകയായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകൾ…

Read More

ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 23 വയസ്സുള്ള പിഎച്ച്ഡി വിദ്യാർത്ഥി ഞായറാഴ്ച ഹോസ്റ്റൽ മുറിയിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. എന്നാൽ ഇന്നലെയാണ് പുറംലോകം ഈ സംഭവം അറിയുന്നത്. സദാശിവനഗർ പോലീസ് മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, കൊൽക്കത്ത സ്വദേശിയായ രാജശ്രീ മുഖർജിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആരെയും ഉപദ്രവിക്കരുതെന്നും ഇദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറയുന്നു.  

Read More
Click Here to Follow Us