ട്രിനിറ്റി സർക്കിളിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല.

ബെംഗളൂരു: ഇന്നലെ രാത്രി കത്തി നശിച്ച ട്രിനിറ്റി സർക്കിളിലെ നാല് നിലകളുള്ള ഹോട്ടലിൽ നിന്ന് ഏഴ് പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഹോട്ടൽ അജന്തയിൽ രാത്രി 10 മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കത്തി നശിച്ചു. ഒരു ഓട്ടോറിക്ഷയും ബേസ്മെന്റിൽ നിർത്തിയിട്ടിരുന്ന കാറും കത്തി നശിച്ചു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ഹോട്ടലിൽ 96 മുറികളുണ്ടെങ്കിലും ഭൂരിഭാഗം മുറികളിലും ആളില്ലായിരുന്നു. ബേസ്മെന്റിലും താഴത്തെ നിലയിലും തീ പടർന്നയുടൻ ബാക്കിയുള്ള രണ്ട് നിലകളിൽ പുക മൂടുകയായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. ഹോട്ടലിലുണ്ടായിരുന്ന രണ്ട് അതിഥികളെയും അഞ്ച് ജീവനക്കാരെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts