കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ആയി ഉയർന്നു .

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം രേഖപ്പെടുത്തി. ആരോഗ്യ, കുടുംബക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. സംസ്ഥാനത്തെ 5 ജില്ലകൾ തുടർച്ചയായ ദിവസങ്ങളിൽ 2 ശതമാനത്തിന് മേലെ പോസിറ്റിവിറ്റി റേറ്റ് രേഖപെടുത്തുന്നതായി റിപോർട്ടുകളിൽ പറയുന്നു.  2298 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. 12 പേരാണ് ഇന്നലെകോവിഡ് 19 വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത്. 995 പേർക്ക് അണുബാധയിൽ നിന്ന് രോഗമുക്തിഉണ്ടായിട്ടുണ്ട്. ബെംഗളൂരുവിൽ മാത്രം ഇന്നലെ 1398 പുതിയ കേസുകൾ രേഖപ്പെടുത്തി. 637 പേരാണ് ബെംഗളൂരുവിൽ നിന്ന്…

Read More

മെയ് മാസത്തിൽ താപനില ഉയരും; ബെംഗളൂരുവിൽ ചൂട് തരംഗത്തിന് സാധ്യതയില്ല

ബെംഗളൂരു: മെയ് മാസത്തിൽ ബെംഗളൂരുവിൽ താപനില  ഉയരുവാനുള്ള സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടു. താപനില ഉയരുമെങ്കിലും ചൂട് തരംഗത്തിന് നഗരത്തിൽ സാധ്യത ഇല്ലെന്നും അറിയാൻകഴിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിലെ കൂടിയ താപനില 33 നും 35 നും ഇടയിലാണ്. എന്നിരുന്നാലും, വേനൽക്കാലത്തിൽ  കൂടിയ താപനില  37 ഡിഗ്രി സെലഷ്യസിലും മുകളിൽ പോകാൻ സാധ്യതഇല്ലെന്ന് ഐ എം ഡി ഡയറക്ടർ സി എസ് പാട്ടീൽ പറഞ്ഞു. ബുധനാഴ്ച കൂടിയ താപനില 35.6 വരെ നഗരത്തിൽരേഖപ്പെടുത്തിയിരുന്നു. മാർച്ച് മാസത്തിൽ നഗരത്തിൽ മഴ ലഭിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ മെയ്മാസങ്ങളിൽ…

Read More

കർണാടകയിൽ ഇന്ന് 2523 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2523 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള 2523 പുതിയ കോവിഡ് കേസുകളിൽ  1623 പുതിയ കോവിഡ് -19 കേസുകൾ ബെംഗളൂരു അർബനിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. 10 പേർ കോവിഡ് 19 ബാധിച് കർണാടകയിൽ ഇന്ന് മരണപ്പെട്ടു. ഇതിൽ 6 മരണങ്ങൾ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം പ്രതിദിന പോസിറ്റീവ് നിരക്കും സംസ്ഥാനത്ത് വർധിക്കുന്നുണ്ട് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനമായി ഇന്ന് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.08 ലക്ഷത്തിലധികം സാമ്പിളുകൾ സംസ്ഥാനത്ത് ടെസ്റ്റ് ചെയ്തു.…

Read More

മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും.

ബെംഗളൂരു: മെട്രോ ലൈനിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച പർപ്പിൾലൈനിലെ നാടപ്രഭു കെംപെഗൗഡ (മജസ്റ്റിക്) സ്റ്റേഷനും മൈസൂരു റോഡ് സ്റ്റേഷനും ഇടയിലുള്ള നമ്മ മെട്രോ സർവീസുകൾ വെള്ളിയാഴ്ച (മാർച്ച് 26) മുതൽ പുനരാരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. മാർച്ച് 26 ന് രാവിലെ 7 മണി മുതൽ റൂട്ടിലെ മെട്രോ സർവീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് ബി‌എം‌ആർ‌സി‌എൽ വ്യക്തമാക്കി. ഈ വിഭാഗത്തിലെ സിഗ്നലിംഗ്, പ്രീ–കമ്മീഷനിംഗ് ജോലികൾ മുൻ‌കൂട്ടിപൂർത്തിയാക്കിയതിനാലാണ് സർവീസ് 26 ന് പുനരാരംഭിക്കുന്നത്. മാർച്ച് 21 മുതൽ 28 വരെ ഈ റൂട്ടിൽ…

Read More

നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 23 ആയി ഉയർന്നു.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ , നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെഎണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ബി‌ബി‌എം‌പി ചൊവ്വാഴ്ച പുതിയതായി നാല് കണ്ടൈൻമെന്റ് സോണുകൾകൂടി നഗരത്തിൽ കണ്ടെത്തി. ദസറഹള്ളി , യെലഹങ്ക മേഖലകളിൽ രണ്ടും വീതം കണ്ടൈൻമെന്റ്സോണുകളാണ് പുതിയതായി ചേർക്കപ്പെട്ടിട്ടുള്ളത് യഥാക്രമം 10, 12 കേസുകൾ വീതമാണ് ഇവിടങ്ങളിൽ തിരിച്ചറിഞ്ഞത്. ഇതോടെ നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 23 ആയി ഉയർന്നു. ദാസറഹള്ളി  മേഖലയിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ്  കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് (8). യെലഹങ്ക സോണിൽ 6 ഉം ദക്ഷിണ മേഖലയിൽ…

Read More

സംസ്ഥാനത്ത് കോവിഡ് വാക്സിൻ്റെ അപര്യാപ്തത ഇല്ല;പുതിയതായി 4 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ലഭിക്കും: ആരോഗ്യ മന്ത്രി.

ബെംഗളൂരു: നാല് ലക്ഷം ഡോസ് കോവിഡ് -19 വാക്‌സിനുകൾ ബുധനാഴ്ച വിമാനമാർഗം സംസ്ഥാനത്ത്എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. അടുത്ത ഏഴു ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന് മൊത്തം 12.5 ലക്ഷം വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന്സുധാകർ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനുമുമ്പ്, നാല് ലക്ഷം ഡോസുകളുടെ അധിക സ്റ്റോക്ക് ബുധനാഴ്ച അയയ്ക്കും. വാക്‌സിൻ വിതരണപ്രശ്‌നങ്ങൾ ഞങ്ങൾ കേന്ദ്രവുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നും വിതരണത്തിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട് എന്നും മന്ത്രി സുധാകർ പറഞ്ഞു. മാർച്ച് 22 വരെ കർണാടക 27,10,904 ഗുണഭോക്താക്കൾക്ക് കുത്തിവയ്പ് നൽകിയതായി സംസ്ഥാന…

Read More

ബെംഗളൂരുവിൽ ഗർഭിണികളായ കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്നു.

ബെംഗളൂരു: വാണി വിലാസ് ഹോസ്പിറ്റലിൽ  ദിവസവും ചികിത്സ തേടുന്ന ഗർഭിണികളിൽ മൂന്ന് പേർക്കെങ്കിലും കോവിഡ് -19 ബാധിച്ചതായി കണ്ടെത്തി. ഈ പ്രവണത സർക്കാരിനെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്. ആയതിനാൽ  150 കിടക്കകളുള്ള ഹാജി സർ ഇസ്മായിൽ സെയ്ത് (എച്ച് എസ് ഐഎസ്) ഗോഷ ഹോസ്പിറ്റലിനെ  കോവിഡ് 19 രോഗബാധിതരായ ഗർഭിണികൾക്കായുള്ള ഒരു പ്രത്യേക ചികിത്സ കേന്ദ്രമാക്കിമാറ്റാൻ തീരുമാനിച്ചു. പകർച്ചവ്യാധിയെത്തുടർന്ന് കോവിഡ് -19 ബാധിച്ച അഞ്ഞൂറിലധികം കുഞ്ഞുങ്ങളാണ് വാണി വിലാസ്ഹോസ്പിറ്റൽ, ഗോഷ ഹോസ്പിറ്റൽ, ബോറിംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളായി ജനിച്ചത്. കഴിഞ്ഞ വർഷം ഗോഷ ഹോസ്പിറ്റലിനെ കോവിഡ് -19 രോഗബാധയുള്ള ഗർഭിണികളുടെ ചികിത്സക്കും പ്രസവത്തിനും വേണ്ടിയുള്ള പ്രത്യേക ചികിത്സ കേന്ദ്രമാക്കി മാറ്റിയിരുന്നു.…

Read More

കാർഷിക നിയമങ്ങൾക്കെതിരെ മാർച്ച് 26 ന് കർഷക യൂണിയനുകൾ കർണാടക ബന്ദിന് ആഹ്വാനം ചെയ്തു.

ബെംഗളൂരു : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി  സംയുക്ത് കിസാൻ മോർച്ച സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബെംഗളൂരുവിൽ നടത്തിയ പൊതു സമ്മേളനത്തിൽ ആയിരക്കണക്കിന്കർഷകർ കുത്തിയിരിപ്പ് സമരം നടത്തി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റ്, ഹസിരു സെനെ മേധാവി കോഡിഹള്ളി ചന്ദ്രശേഖർഎന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ സമരത്തിൽ ആണ് മാർച്ച് 26 ന് കർണാടക ബന്ദിന് ആഹ്വാനംനൽകിയത് ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ കർണാടക തുടങ്ങിയ വിവിധ തൊഴിലാളി യൂണിയനുകളും അവകാശ സംഘടനകളും…

Read More

കോവിഡ് രണ്ടാം തരംഗ ഭീതിക്കിടയിലും കോളജുകളിൽ ഓഫ്‌ലൈൻ ക്ലാസുകളും പരീക്ഷകളും തുടരാൻ തീരുമാനം

ബെംഗളൂരു: കോവിഡ് -19 കേസുകളിൽ രണ്ടാം തരംഗമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ക്ലാസുകൾ തുടരാനും സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും മുൻകൂട്ടി തീരുമാനിച്ച  പരീക്ഷകൾ നടത്താനും കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു. കോവിഡ് 19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ടൈംടേബിൾ അനുസരിച്ച് ഓഫ്‌ലൈൻ ക്ലാസുകളും പരീക്ഷകളും തുടരുന്നതിനിടയിൽ എസ്‌ ഒ പികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കർശന ജാഗ്രത ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി സിഎൻ അശ്വത്നാരായണൻ അറിയിച്ചു. ഈ തീരുമാനം എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുമെന്നും…

Read More

കർണാടകയിൽ കോവിഡ് വാക്സിന്റെ അപര്യാപ്‌തത.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്സിന്റെ അപര്യാപ്തത സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു . അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിലായി  12 ലക്ഷം ഡോസുകൾ സംസ്ഥാനത്ത്എത്തിയില്ലെങ്കിൽ വാക്സിനേഷൻ താത്കാലികമായി നിർത്തിവെക്കേണ്ടി വരുന്നതാണ്. ബി ബി എം പി യിൽ നിലവിലുള്ള വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കാനുള്ള സാധ്യതയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ബെംഗളൂരുവിലെ  പല ആശുപത്രികളിലും വാക്സിന്റെ അപര്യാപ്തത നിലവിൽ ഉണ്ട് . ബി ബി എം പി വാക്സിൻ എത്തിച്ചുകൊടുക്കാത്തതിനാൽ  പല ഇടങ്ങളിൽ നിന്നും വാക്സിൻ എടുക്കാൻ എത്തിയ മുതിർന്ന പൗരന്മാരെ തിരിച്ചയച്ചു. സംസ്ഥാനത്ത് 3 ലക്ഷം ആളുകൾക്ക് പ്രതിദിനം വാക്സിൻ ലഭ്യമാക്കുക എന്ന…

Read More
Click Here to Follow Us